Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

പിണറായിയുടെ നടുവൊടിച്ച് മുരളീധര വിജയമോ ....പിണറായുടെ മുഖം മൂടി വലിച്ചൂരി മുരളീധരന്റെ  സർജിക്കൽ സ്ട്രൈക്ക് സഖാക്കൾ കണ്ടം വഴി ഓടുന്നു  

18 SEPTEMBER 2020 02:48 PM IST
മലയാളി വാര്‍ത്ത

ഇതാണ് മാസ്സ് മൂവ് .....പാർട്ടി അണികളെ പേടിപ്പിക്കുന്ന തരത്തിൽ ജനങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും നേർക്ക് ആക്രോശിച്ചാൽ അവർ ക്ഷമിച്ചു എന്ന് വരില്ല .ഇപ്പോഴും ഭാഗ്യം തുണച്ചു എന്നും വരില്ല .മടിക്കുത്തിൽ കനമില്ലെങ്കിലും ഉള്ളിൽ നല്ല കനമുണ്ടായാലും മതി ....താനെ പേടി വന്നോളും .ജലീലിനെ സംരക്ഷിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയാ പിണറായും പാർട്ടി സെക്രട്ടറിയും താടിയണ്ണനും ഇപ്പൊ എന്തുപറയുന്നു ......ഏതായാലും ജലീലിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ തന്നെ മന്ത്രിസഭയുടെ തറക്കല്ലിളകി എന്ന് വേണം പറയാൻ .സ്വർണ്ണക്കള്ളക്കടത്ത് കേസിൽ നിർണായക വഴിത്തിരിവായി മാറാൻ സാധ്യതയുള്ളതാണ് മതഗ്രന്ഥ വിതരണം ഉൾപ്പടെ ഉള്ള കാര്യങ്ങൾ എന്നിരിക്കെ കോടിയേരി ബാലകൃഷ്ണൻ പച്ചയ്ക്ക് വർഗീയത കൂട്ടുപിടിച്ചിരിക്കുകയാണ് എന്ന രാഷ്ട്രീയ വിമർശനവും ഉയർന്നു കേൾക്കുന്നു .വന്നു വന്ന്‌ സഖാക്കൾ ഇത്രയ്ക്ക് നിലവാരമില്ലാത്ത താണുപോയോ എന്ന ചോദ്യവും പലകോണുകളിൽ നിന്നും ഉയർന്നു കേൾക്കാൻ കഴിയുന്നുണ്ട് .ദേശീയ അന്വേഷണ ഏജൻസി 2009 ൽ രൂപീകരിച്ച ശേഷം അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യമായി ആണ് . ടി.ആർ. സെലിയാങ്ങിനെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകിയപ്പോൾ അദ്ദേഹം നാഗാലാൻഡ് മുഖ്യമന്ത്രിയായിരുന്നുവെങ്കിലും ചോദ്യം ചെയ്യൽ നടക്കുമ്പോഴേക്കും പദവി നഷ്ടമായിരുന്നു.

അതിനാൽ അധികാരത്തിൽ ഇരിക്കെ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നതും കേസെടുക്കുന്നതും സംസ്ഥാന
ചരിത്രത്തിൽ തന്നെ ആദ്യമായി നടന്ന സംഭവമാണ് .ആർഎസ്എസിന്‍റെ ഖുർആൻ വിരുദ്ധ പ്രക്ഷോഭത്തിന് മുസ്‍ലിം ലീഗ് തീ പകരുന്നു എന്നും കെ.ടി. ജലീലിനും എൽഡിഎഫ് സർക്കാരിനും എതിരായ ഖുർആൻ വിരുദ്ധ യുഡിഎഫ് - ബിജെപി പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി ഒടുങ്ങുമെന്നും പറഞ്ഞു മതപരമായ നീക്കം നടത്തിയ കോടിയേരി വർഗീയത ആളിക്കത്തിക്കുകയാണ് എന്നാണ് ബി ജെ പിയുടെ ആരോപണം .
ഗത്യന്തരമില്ലാതെ വന്നപ്പോൾ ഖുർആനെ കൂട്ടുപിടിച്ച് വീണ്ടും വിവാദങ്ങൾക്കു പുറകെ പോകുന്ന കോടിയേരിയെ സോഷ്യൽ മീഡിയയിലൂടെ പ്രതിപക്ഷത്തെ പോരാളികൾ പഞ്ഞിക്കിടുന്ന അതിദാരുണമായ കാഴ്ച്ചയാണ് കാണാൻ കഴിയുന്നത് .പ്രതിപക്ഷവും മാധ്യമങ്ങളും അടിസഅഥാന വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണ് എന്നും ഇതിനു പിന്നിൽ വൻ രാഷ്ട്രീയ ഗൂഢാലോചനയുണ്ട് എന്നും ഖുര്‍ആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എല്‍ഡിഎഫ് എതിര്‍ക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാന്‍ പാടില്ല എന്നതുകൊണ്ടാണ് എന്നുമൊക്കെ മുഖപത്രത്തിലൂടെയും വാർത്താസമ്മേളനത്തിലൂടെയും കോടിയേരി തട്ടിവിടുന്നുണ്ട് ഖുർആനോടും ബൈബിളിനോടും ഭഗവത്ഗീതയോടും കമ്യൂണിസ്റ്റുകാര്‍ക്ക് ഒരേ സമീപനമാണ് എന്നതിനാൽ തന്നെ
ഒരുകാരണവശാലും കെടി ജലീല്‍ രാജിവെക്കേണ്ട കാര്യമില്ലെന്നും കോടിയേരി പറയുന്നു.

സി പി എം വിരുദ്ധ പ്രക്ഷോഭം സംസ്ഥാനത്തു മുഴുവനായി ആളിക്കത്തിക്കുന്ന പ്രതിപക്ഷത്തിന് ചുക്കാൻ പിടിക്കുന്നത് ഇപ്പോഴും വി മുരളീധരനാണ് എന്ന് പറയേണ്ടി വരും .കേന്ദ്രത്തിന്റെ ചരടുവലി ദേശിയ അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥരിലും പ്രതിഭലിക്കുമെന്ന തരത്തിൽ വലിയ ആക്ഷേപം സൈബർ സഖാക്കൾ നൽകിയെങ്കിലും മന്ത്രി വി മുരളീധരൻ വൈരാഗ്യ ബുദ്ധിയോടെ തന്നെ പിണറായിക്കെതിരായി നീങ്ങുകയും തിരിച്ചടികൾ നൽകുകയും ചെയ്യുന്നുണ്ട് .ഇതാണ് ഇപ്പോഴും സി പി എമ്മിനെ പ്രതിരോധത്തിലാകുന്ന മറ്റൊരു സംഭവം .വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ സി പി എമ്മിനെയും പിണറായിയേയും എങ്ങനെ പൂട്ടുമെന്ന് ഗവേഷണം നടത്തുന്ന മുരളീധരനെ കുടുക്കാൻ ഇതിനോടകം പല കൊലകൊമ്പന്മാരെയും പിണറായി ഇറക്കിയെങ്കിലും അതിനൊന്നും ഫലമുണ്ടായില്ല .കേന്ദ്രത്തിലിരുന്നു പിണറായുടെ ഉച്ചിനോക്കിയാണ് മുരളീധരന്റെ ഇരുട്ടടി .അതിനു മറുപടി നൽകുന്നത് ക്ഷുഭിതനായി
തന്നെയാണ് എന്നത് മറ്റൊരു കാര്യം .അതും മുരളീധരൻ മുതലെടുക്കുന്നുണ്ട് .കള്ളക്കടത്തു സംഘവുമായി പിണറായുടെ ഓഫീസിനു ബന്ധമുണ്ട് എന്ന ആരോപണം ഉന്നയിക്കുകയും അതിന്റെ അണിയറ നീക്കങ്ങൾ നടത്തുകയും ചെയ്തത് മുരളീധരന്റെ ഗൂഢാലോചനയാണെന്ന് സി പി എം ആവർത്തിക്കുന്നുണ്ട് .എന്നാൽ മുരളീധരൻ ഇപ്പോഴും സെയിഫ് സോണിൽ നിന്നുകൊണ്ട് പിണറായിയെ ആക്രമിച്ചു കൊണ്ടേ ഇരിക്കുന്നു .മുരളീധരന്റെ വിശ്വസ്തനായ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കൊണ്ട് സംസ്ഥാനത്തു പാർട്ടി നിയന്ത്രണം ഒറ്റയ്ക്ക് കൊണ്ടുപോകുന്നതിനോടൊപ്പമാണ് ഈ അസാധ്യമായ യുദ്ധവും നടത്തുന്നത് എന്നത് കേരളജനത അത്ഭുതത്തോടെ കാണുകയാണ് .

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (8 minutes ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (20 minutes ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (37 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (45 minutes ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (1 hour ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (8 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (9 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (9 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (9 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (10 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (13 hours ago)

Malayali Vartha Recommends