Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സ്വപ്ന പോയ പോക്ക്... സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തില്‍ പിടിമുറുക്കിയ എന്‍ഐഎയെ രാഷ്ട്രീയക്കാര്‍ ലഘൂകരിക്കുമ്പോള്‍ ഇവിടെത്തന്നെ വിശ്വരൂപം കാട്ടി എന്‍ഐഎ; കേരള പോലീസ് പോലും അറിയാതെ എന്‍ഐഎ നടത്തിയ സര്‍ജിക്കല്‍ അറ്റാക്കില്‍ ഞെട്ടി നേതാക്കള്‍

20 SEPTEMBER 2020 08:44 AM IST
മലയാളി വാര്‍ത്ത

അടുത്തിടെയായി ചാനല്‍ ചര്‍ച്ചകളിലും മറ്റും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയെ പറ്റി നേതാക്കള്‍മാര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ കഷ്ടം തോന്നും. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയേയും കൂട്ടരേയും കേസ് ഏറ്റെടുത്ത അന്ന് തന്നെ പൊക്കിയിട്ടും മലയാളികള്‍ക്ക് വിശ്വാസം പോര. മത ഗ്രന്ഥത്തിന്റെ പേരില്‍ മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴും അത് ലഘൂകരിക്കാനാണ് നേതാക്കളും ചാനല്‍ ചര്‍ച്ചക്കാരും ശ്രമിച്ചത്. പക്ഷെ എന്‍ഐഎ എന്താണ് അവരുടെ പ്രവര്‍ത്തനം എന്താണ് അവരന്വേഷിക്കുന്ന കേസ് എന്താണ് അവരുടെ രീതി എന്താണ് എന്ന് കാട്ടിത്തരുന്നതായിരുന്നു ഇന്നലത്തെ സര്‍ജിക്കല്‍ അറ്റാക്ക്.

കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തും കപ്പല്‍ശാലയിലും ന്യൂഡല്‍ഹി, മുംബയ്, ബംഗളൂരു നഗരങ്ങളിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒന്‍പത് അല്‍ ക്വ ഇദ പ്രവര്‍ത്തകരെ ദേശീയ അന്വേഷണ ഏജന്‍സി ഒരു മിന്‍ കുഞ്ഞുങ്ങളുമറിയാതെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്റെ പിന്തുണയോടെ മാരകമായ ആക്രമണമാണ് ഇവര്‍ ലക്ഷ്യമിട്ടത്.എറണാകുളത്തും പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലും ഇന്നലെ പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. എറണാകുളത്ത് മൂന്നു പേരും ബംഗാളില്‍ 6 പേരുമാണ പിടിയിലായത്. 12 നഗരങ്ങളില്‍ ഇന്നലെ ഒരുമിച്ച് റെയ്ഡ് നടത്തുകയായിരുന്നു.

ബംഗാള്‍ സ്വദേശികളായ മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊസാറഫ് ഹസന്‍ എന്നിവരാണ് എറണാകുളത്ത് അറസ്റ്റിലായത്. അന്യസംസ്ഥാന തൊഴിലാളികളായി കഴിയുകയായിരുന്നു ഇവര്‍. ഇവരെ ഇന്നലെ വൈകിട്ട് മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കി. ഇന്ന് വൈകിട്ട് 4ന് വിമാനത്തില്‍ ഡല്‍ഹിക്ക് കൊണ്ടുപോകും.അല്‍ ക്വ ഇദയുടെ അന്തര്‍ സംസ്ഥാന മൊഡ്യൂളിന്റെ തലവനെന്ന് കരുതുന്ന അബു സൂഫിയാന്‍ ഉള്‍പ്പെടെയാണ് ബംഗാളില്‍ പിടിയിലായത്.

നജ്മൂസ് സാക്കിബ്, മൈനുള്‍ മണ്ടല്‍, ലിയു യാന്‍ അഹമ്മദ്, അല്‍ മാമുന്‍ കമാല്‍, അതിതുര്‍ റഹ്മാന്‍ എന്നിവരാണ് മറ്റുള്ളവര്‍.അബു സുഫിയാന്‍ പ്രാദേശികമായി പണം ശേഖരിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് എന്‍.ഐ.എ അറിയിച്ചു. ചിലര്‍ ആയുധങ്ങളും സ്‌ഫോടക വസ്തുകളും മറ്റും ശേഖരിക്കാന്‍ ഡല്‍ഹിയില്‍ പോകാനിരിക്കുകയായിരുന്നു. കാശ്മീരിലേക്കും യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നു.പാകിസ്ഥാനിലെ അല്‍ ക്വ ഇദ ഭീകരര്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി ജിഹാദി ആശയങ്ങള്‍ പ്രചരിപ്പിച്ച് ഇവരെ വലയില്‍ വീഴ്ത്തുകയായിരുന്നു.

കേരളത്തില്‍ ഭീകര സാന്നിദ്ധ്യമുണ്ടെന്ന് ഐക്യരാഷ്ട്രസഭ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്രം കഴിഞ്ഞ ദിവസം ഇക്കാര്യം പാലമെന്റില്‍ സ്ഥിരീകരിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് ആശങ്കയുണര്‍ത്തുന്ന അറസ്റ്റ്. പാക് സഹായമുള്ള അല്‍ ക്വ ഇദ മൊഡ്യൂളുകള്‍ കേരളത്തിലും ബംഗാളിലും ഉണ്ടെന്നും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായും എന്‍. ഐ.എക്ക് ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നു. സെപ്തംബര്‍ 11ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

കൊച്ചിയില്‍ പിടിയിലായ ഭീകരന്മാരിലൊരാളായ യാക്കൂബ് ബിശ്വാസ് ഇടുക്കി അടിമാലിയിലെ ഹോട്ടലില്‍ ചപ്പാത്തിയുണ്ടാക്കുന്നയാളായിരുന്നു. അടിമാലിക്ക് സമീപം 200 ഏക്കര്‍ അമ്പലപ്പടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറിയ ഹോട്ടലിലാണ് ഇദ്ദേഹം ഏഴ് മാസത്തോളം ജോലി ചെയ്തത്. ആദ്യം പെരുമ്പാവൂര്‍ സ്വദേശിയും പിന്നീട് പ്രദേശവാസിയും നടത്തിയ ഹോട്ടല്‍ ലോക്ക് ഡൗണ്‍ സമയത്താണ് നിറുത്തിയത്. അതുവരെ യാക്കൂബ് ഇവിടെ ജോലി ചെയ്തിരുന്നു. നാട്ടുകാരുമായി ഉറ്റ ചങ്ങാത്തത്തിലായിരുന്നു. മലയാളം നന്നായി സംസാരിക്കുമെന്ന് സമീപത്ത് പലചരക്ക് കച്ചവടം നടത്തുന്ന അരുണ്‍ പറയുന്നു. പിടിയിലായ ഭീകരരുടെ ചിത്രം ഇന്നലെ പുറത്തു വന്നപ്പോള്‍ തന്നെ പ്രദേശവാസികള്‍ യാക്കൂബിനെ തിരിച്ചറിഞ്ഞു. മാസങ്ങളോളം തങ്ങള്‍ ഒരു ഭീകരനോടൊപ്പം ഇടപ്പെട്ടതറിഞ്ഞ ഞെട്ടലിലാണിവര്‍. എന്‍ഐഎയുടെ വിലറിഞ്ഞ് അതേ ഞെട്ടലിലാണ് ചാനല്‍ ചര്‍ച്ചക്കാരും നേതാക്കളും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (28 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (33 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (44 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

Malayali Vartha Recommends