Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തലയില്‍ മുണ്ടിട്ട് സഖാക്കള്‍... ചാനല്‍ സഖാക്കളുടെ ഗര്‍ജിക്കുന്ന സിംഹമായ എം. സ്വരാജിനെ തത്സമയം ചോദ്യ ശരങ്ങള്‍ ചോദിച്ച് ഉത്തരം മുട്ടിച്ച് നാണം കെടുത്തി നിഷ പുരുഷോത്തമന്‍; നികുതിയടച്ച് മതഗ്രന്ഥം ഇറക്കുമതി ചെയ്യാമെന്നുള്ള സ്വരാജിന്റെ വെല്ലുവിളി നിഷ ഏറ്റെടുത്തതോടെ മലയാളികള്‍ക്ക് നല്ല അത്താഴമായി

20 SEPTEMBER 2020 10:02 AM IST
മലയാളി വാര്‍ത്ത

ചാനല്‍ ചര്‍ച്ച പലപ്പോഴും ആവേശകരമാകുന്നത് തുല്യരായുള്ള എതിരാളികള്‍ ഉണ്ടാകുമ്പോഴാണ്. ചാനല്‍ അവതാരകര്‍ പുലിക്കുട്ടികളാകുമ്പോള്‍ ഗര്‍ജിക്കുന്ന സിംഹങ്ങളെ ഇറക്കുകയാണ് രാഷ്ട്രീയക്കാര്‍ പയറ്റുനനത്. അറിവും വിവരവും ഇല്ലെങ്കിലും ഇനി പച്ച കള്ളമാണെങ്കിലും അലറി വിളിച്ച് അത് സത്യമാണെന്ന് സ്ഥാപിക്കുക, ഉത്തരം മുട്ടിയാല്‍ അവതാരകരുടെ പൂര്‍വാശ്രമം പറഞ്ഞ് വായടപ്പിക്കുക, ഇടപെടാതിരിക്കാന്‍ പരിഭവിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കലാപരിപാടികള്‍ മുഖ്യം. ഇത്തരം ചാനല്‍ ചര്‍ച്ചക്കാരില്‍ സഖാക്കളുടെ ഗര്‍ജിക്കുന്ന സിംഹമാണ് യുവ നേതാവ് എം. സ്വരാജ്.

താന്‍ പറയുന്നത് ബഹുമാനത്തോടെ തന്നെ അതി സമര്‍ത്ഥമായി സ്ഥാപിക്കാനുള്ള പ്രത്യേക കഴിവ് സ്വരാജിനുണ്ട്. എന്തിന് ഏഷ്യാനെറ്റിലെ വിനു വി ജോണിനെപ്പോലും എടുത്തലക്കി. സഖാക്കള്‍ ഏറ്റവുമധികം ആഘോഷിക്കുന്നത് സ്വരാജിന്റെ ചാനല്‍ ചര്‍ച്ചാ ക്ലിപ്പുകളാണ്. അങ്ങനെ എതിരാളികളെ പപ്പടമാക്കി താന്‍ പറയുന്നത് സ്ഥാപിക്കാന്‍ സ്വരാജിന് കഴിയും. വിനു വി ജോണ്‍ മാത്രമല്ല മനോരമയിലേയും മാതൃഭൂമിയിലേയും അവതാരകര്‍ സ്വരാജിന്റെ ചൂടറിഞ്ഞിട്ടുണ്ട്. എന്തിന് മനോരമ ന്യൂസിലെ നിഷ പുരുഷോത്തമന്‍ പോലും സ്വരാജിന്റെ വാക്കുകളുടെ ശക്തി പലവട്ടമറിഞ്ഞിട്ടുണ്ട്.

എന്നാല്‍ ചില ദിവസം ചിര്‍ക്കുള്ളതെന്ന് പറഞ്ഞിട്ടില്ലേ. അതെ ഇന്നലത്തെ ദിവസം നിഷ പുരുഷോത്തമനുള്ളതായിരുന്നു. സ്വരാജിന്റേതായിരുന്നില്ല. സഖാക്കളുടെ ഗര്‍ജിക്കുന്ന സിംഹമായ സ്വരാജിനെ നിഷ തേച്ചൊട്ടിച്ചു. തര്‍ക്കം തുടങ്ങിയത് മത ഗ്രന്ഥത്തെ പറ്റിയാണ്. സിപിഎം ഖുറാന്റെ പേരില്‍ പച്ച വര്‍ഗീയത പ്രചരിപ്പിക്കുന്നതായി ബിജെപിയുടെ ഗോപാല കൃഷ്ണനും യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും ആരോപിച്ചു. ഇതിനെ വെല്ലാനാണ് മന്ത്രി കെടി ജലീലിനെ രക്ഷിക്കാനാണ് സ്വരാജ് ഖുറാന്‍ ഇറക്കുമതി ചെയ്തതിനെ ന്യായീകരിച്ചത്. ടാക്‌സ് അടച്ച് ഖുറാന്‍ ഇറക്കുമതി ചെയ്യാമെന്ന് ആരോ അയച്ചു കൊടുത്ത വാട്‌സാപ്പ് നോക്കി സ്വരാജ് അക്കമിട്ട് അഭിമാനത്തോടെ വിവരിച്ചു. ഇതോടെ നിഷ അതേറ്റെടുത്തു. താന്‍ വിദേശകാര്യ വിദഗ്ധരുമായി സംസാരിച്ചെന്നും സ്വന്തം ആവശ്യത്തിനല്ലാതെ മതഗ്രന്ഥം വിതരണത്തിനെത്തിക്കാന്‍ പാടില്ലെന്നും പറഞ്ഞു. ഇതോടെ നിഷയെ തനത് ശൈലിയില്‍ സ്വരാജ് ചോദ്യം ചെയ്തു. ചട്ടമേതെന്ന് നിഷ ആവര്‍ത്തിച്ച് ചോദിച്ചതോടെ സ്വരാജ് കുടുങ്ങി. ചട്ടമറിയാതെ ചട്ടം പഠിപ്പിച്ച് അരിയെത്ര എന്ന ചോദ്യത്തിന് പയര്‍ ഇരുന്നാഴിയെന്നായി സ്വരാജ്. വീണ്ടും തര്‍ക്കിച്ചപ്പോള്‍ ഉടന്‍ തന്നെ നിഷ പാനലുമായി ബന്ധപ്പെടുകയും വിദേശകാര്യ വിദഗ്ധരെയാരെയെങ്കിലും കണക്ട് ചെയ്യാന്‍ പറയുകയും ചെയ്തു.

ഫോണ്‍ ഇന്‍ ലൈവില്‍ വന്നതാകട്ടെ പ്രമുഖ വിദേശകാര്യ വിദഗ്ധന്‍ മുരളീധരന്‍ നായരും. അദ്ദേഹം പറഞ്ഞത് മറ്റൊരു രാജ്യത്ത് മതഗ്രന്ഥം സ്വന്തം ആവശ്യത്തിനല്ലാതെ കയറ്റിയയ്ക്കാന്‍ പാടില്ലെന്ന്. ആര്‍ക്കെങ്കിലും സമ്മാനമായി നല്‍കുന്നതില്‍ തെറ്റില്ല. പക്ഷെ മതഗ്രന്ഥങ്ങള്‍ കൂട്ടമായി വിതരണം ചെയ്യുന്നത് ഗുരുതരമായ ചട്ട ലംഘനം തന്നെയെന്നാണ് അദ്ദേഹം സ്ഥാപിച്ചത്. ഇതോടെ സ്വരാജ് വിളറി വെളുത്തു. ഇതോടെ മനോരമയുടെ യൂട്യൂബ് ചാനല്‍ ഇന്‍ബോക്‌സില്‍ മെസേജ് കൊണ്ട് നിറഞ്ഞു. സ്വരാജെ ബ്രേക്ക് സമയത്ത് ഇറങ്ങിയോടിക്കോയെന്ന്...

ഇതിന് വെല്ലുവിളിയായി സ്വരാജ് ആരെയൊക്കെയോ ബന്ധപ്പെട്ടു. തനിക്ക് വിദേശകാര്യ വിദഗ്ധന്‍ നല്‍കിയത് ടാക്‌സ് അടച്ച് കൊണ്ടുവരാമെന്നാണ് എന്നാണെന്ന്. എന്നാല്‍ നിഷയ്ക്ക് പിന്നാലെ ഫിറോസും ഗോപാലകൃഷ്ണനും ചട്ടം പഠിപ്പിച്ചപ്പോള്‍ സ്വരാജ് വെള്ളം കുടിച്ചു. ഇന്നത്തെ ദിവസം തനിക്കുള്ളതല്ലെന്ന് സ്വരാജിന് തോന്നിത്തുടങ്ങി. എന്നിട്ടും തോല്‍ക്കാന്‍ തയ്യാറാകാതെ പോരാടി. എന്നാല്‍ ചട്ടമേതെന്ന് ചോദിച്ച് നിഷ നിരന്തരം ചോദിച്ചതോടെ പ്പ മ്മ ക്ഷ ണ്ണ... പറഞ്ഞ് സ്വരാജ് പെട്ടുപോകുകയായിരുന്നു. അവസാനം നിഷയോട് പരിഭവമായി. ഞാന്‍ പറയുമ്പോള്‍ മാത്രം എന്തിനിങ്ങനെ ഇടപെടുന്നു. എനിക്ക് സമയം വേണം പറയാന്‍. നിഷ വിട്ടില്ല. എങ്കില്‍ പിന്നെ താങ്കള്‍ പറയൂവെന്നായി സ്വരാജ്. ഇതോടെ സ്വരാജിന്റെ പരിഭവം കണ്ട് മനോരമ ചാനല്‍ കൂടി ബഹിഷ്‌ക്കരിക്കുമോ എന്നുവരെ തോന്നിപ്പോയി. അതോടെ നിഷ അല്‍പനേരം ശാന്തയായി. എന്നിട്ടും സ്വരാജിന് പറഞ്ഞ് ഫലിപ്പിക്കാനും പറ്റിയില്ല. അതിനിടെ ഫിറോസും ഗോപാലകൃഷ്ണനും കൂടി ആഞ്ഞടിച്ചതോടെ സ്വരാജ് ആദ്യമായി പരാജയം മണത്തു. ചാനല്‍ ചര്‍ച്ച അവസാനിച്ചപ്പോള്‍ സഖാക്കള്‍ തലയില്‍ കൈവച്ചുപോയി. എങ്കിലും എന്റെ നിഷേ ഇത് വേണമായിരുന്നോ...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (25 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (42 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (50 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (56 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

Malayali Vartha Recommends