വാങ്ങിയത് നാല് കിലോ, വീട്ടിലെത്തിയപ്പോൾ രണ്ട് കിലോ; തൂക്കം കൂട്ടാന്‍ മീനുകള്‍ക്കുള്ളില്‍ പുതിയ തട്ടിപ്പ്, റോഡില്‍ മത്സ്യവില്‍പന നടത്തിയ ആളില്‍ നിന്ന് വാങ്ങിയ കരിമീനിലെ തട്ടിപ്പ്

കൊറോണ വ്യാപനംപോലെ തന്നെ തട്ടിപ്പ് കഥകളും കൂടുകയാണ്. നാല് കിലോ കരിമീന്‍ വാങ്ങി വീട്ടിലെത്തിയപ്പോള്‍ തന്നെ രണ്ട് കിലോ ആയി കുറയുകയുണ്ടായി. ഇത്തരത്തിൽ തൂക്കം കൂട്ടാന്‍ മീനുകള്‍ക്കുള്ളില്‍ ഐസ് നിറച്ചുവിൽക്കുകയാണ്. ഇത് തട്ടിപ്പിന്റെ പുതിയ മുഖം. മീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി കരിമീനിനു തൂക്കംകൂട്ടി വില്‍പന നടത്തിയെന്ന് കലക്ടര്‍ക്ക് വീട്ടമ്മയുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് സംഭവം അറിയുന്നത്. പള്ളാത്തുരുത്തിയില്‍ റോഡില്‍ മത്സ്യവില്‍പന നടത്തിയ ആളില്‍ നിന്നാണ് കഴിഞ്ഞ 17ന് വെണ്‍മണി ചെറിയത്ത് ദീപ കരിമീന്‍ വാങ്ങിയത്.
400 രൂപ നിരക്കില്‍ 4 കിലോ കരിമീനും 1000 രൂപയ്ക്ക് 3 കിലോ കാളാഞ്ചിയുമാണ് വീട്ടമ്മ വാങ്ങിയത്. എന്നാൽ വീട്ടിലെത്തി നോക്കിയപ്പോഴാണ് 3 കിലോ കാളാഞ്ചിക്കു പകരം രണ്ടരക്കിലോ തിലാപ്പിയായും 4 കിലോ കരിമീനിന് പകരം 2 കിലോ കരിമീനുമാണ് കച്ചവടക്കാരന്‍ നല്‍കിയതെന്ന് ഇവർക്ക് മനസ്സിലായത്.
കരിമീനിനു തൂക്കം കൂട്ടാനായി വായില്‍ ഐസ് കട്ടകള്‍ തിരുകിയും വലിയ മത്സ്യത്തിന്റെ അടിഭാഗത്ത് ചെറിയ മത്സ്യങ്ങളും വച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ദീപ ആനി തോമസ്, ബന്ധു ബ്ലെസണ്‍ ജേക്കബ് എന്നിവര്‍ കലക്ടര്‍ക്കു നല്‍കിയ പരാതിയില്‍ വ്യകതമാക്കുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമായതിനാൽ തന്നെ കൂടുതൽ ജാഗ്രത പുലർത്താൻ കളക്ടർ നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha


























