ഒരു വര്‍ഷമായിട്ടും ലഭിക്കാത്ത ഭിന്ന ശേഷിക്കാരിയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കലക്ടര്‍ ഇടപെട്ട് ഒരു മണിക്കൂറിനകം കണ്ടെത്തി തിരികെ നല്‍കി

പനത്തടി പഞ്ചായത്തിലെ ബളാംതോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 2019 ജൂലൈ മാസം സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ നടന്ന ക്യാംപിലാണ് പനത്തടിയിലെ ഡാലി ( 46) എന്ന ഭിന്ന ശേഷിക്കാരി തന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കാനായി നല്‍കി.
എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും പുതുക്കാന്‍ ഏല്‍പിച്ച സര്‍ട്ടിഫിക്കറ്റോ പുതിയതോ ഡാലിയ്ക്ക് ലഭിച്ചില്ല. ഡാലിയുടെ സര്‍ട്ടിഫിക്കറ്റ് ഓഫിസില്‍ ലഭിച്ചിട്ടില്ല എന്നായിരുന്നു വയോ മിത്ര അധികൃതര്‍ ഡാലിയുടെ ബന്ധുവായ പനത്തടിയിലെ പൂമുള്ളില്‍ സൂസമ്മ ജോസഫിന് നല്‍കിയ മറുപടി.
ഇതേ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നഷ്ടമായെന്ന് കാണിച്ച് മനോരമയില്‍ വാര്‍ത്ത നല്‍കി. വാര്‍ത്തയെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ടു. പുതുക്കാനായി സമര്‍പ്പിച്ച് ഒരു വര്‍ഷമായിട്ടും ലഭിക്കാത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒരു മണിക്കൂറിനകം കാസര്‍കോട് വയോമിത്ര ഓഫിസില്‍ നിന്നും തിരികെ ലഭിച്ചു.
https://www.facebook.com/Malayalivartha


























