മൊസറഫിനു ജോലി തുണിക്കടയിൽ.. ഇയാക്കൂബിനു പൊറോട്ടയടി! ഇവർക്ക് കേരളം സുരക്ഷിത ഒളിത്താവളം,ഭീകരപ്രവർത്തനം അയൽ സംസ്ഥാനത്ത് ..എന്‍ഐഎ പറയുന്നത് ഇങ്ങനെ

എറണാകുളത്ത് നിന്ന് മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ എന്‍ഐഎ സംഘം പിടികൂടിയത് കേരളം ഞെട്ടലോടെ ആണ് അറിഞ്ഞത് . പിടികൂടിയ മൂന്നുപേർക്കും അൽക്വയ്ദയുമായി ബന്ധമുള്ളതായി കണ്ടെത്തി . ഇവർ മൂന്നുപേരും കേരളം സുരക്ഷിത ഒളിത്താവളം എന്ന രീതിയിൽ തെളിഞ്ഞെടുത്തത് ആണെന്നാണ് അന്വേഷണ ഏജൻസി വെളിപ്പെടുത്തിയത്
പെരുമ്പാവൂരില്‍നിന്ന് എന്‍ഐഎ പിടികൂടിയ രണ്ട് അല്‍ ക്വയ്ദ ഭീകരരില്‍ ഒരാളായ മൊസറഫ് ഹൊസന്‍ പത്തുവര്‍ഷത്തിലധികമായി കുടുംബവുമായി ഇവിടെ ഉള്ള ആളാണ് . പെരുമ്പാവൂർ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ തുണിക്കടയിൽ ഏഴു വര്‍ഷമായി ജോലി ചെയ്തിരുന്ന ഇയാൾ ഇവിടുത്തുകാർക്കൊക്കെ സുപരിചിതൻ ..മലയാളം നല്ല രീതിയില്‍തന്നെ സംസാരിക്കുന്ന ഇയാളെക്കുറിച്ചു സ്ഥാപനമുടമയ്ക്കോ സമീപ വ്യാപാരികള്‍ക്കോ യാതൊരു സംശയവുമുണ്ടായിരുന്നില്ല. രാവിലെ കൃത്യസമയത്ത് എത്തി കടതുറക്കുന്നതും രാത്രി എട്ടിന് കട അടയ്ക്കുന്നതുമെല്ലാം ഇയാളായിരുന്നു.
എന്നാൽ, തീവ്രവാദ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളിലാണു നടപ്പാക്കിയിരുന്നത്. വാടക കരാറും തിരിച്ചറിയല്‍ രേഖകളും കൃത്യമായി ഇയാൾ നല്‍കിയിരുന്നതായാണ് വീട്ടുടമ പറഞ്ഞത് . ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലെ പുലര്‍ച്ചെ ഇയാള്‍ ഉള്‍പ്പെടുന്ന ഒമ്പതംഗം സംഘം എന്‍ഐഎയുടെ പിടിയിലായതിന്റെ ഞെട്ടലിലാണ് സ്ഥാപനമുടമയും വീട് വാടകയ്ക്കു നല്‍കിയിരുന്നവരും.
പിടിയിലായ ഇയാക്കൂബ് ബിശ്വാസ് രണ്ടര മാസം മുമ്പാണ് പെരുമ്പാവൂരിലെത്തിയത്. കണ്ടന്തറയില് ഒരു ഹോട്ടലില്‍ പൊറോട്ട ഉണ്ടാക്കുന്ന ജോലി ആയിരുന്നു. ഇടുക്കിയില്‍നിന്നാണ് ജോലിക്കായി പെരുമ്പാവൂരിലെത്തിയതെന്നാണ് വിവരം..
നേരത്തെ അടിമാലി 200 ഏക്കറിലെ ചപ്പാത്തി നിർമാണ യൂണിറ്റിൽ ആറുമാസത്തോളം ജോലി ചെയ്തിരുന്നു.. ലോക്ക് ഡൗണിനെ തുടർന്നു കടയടച്ചിട്ടതോടെയാണ് ഒപ്പമുണ്ടായിരുന്നവരോടൊപ്പം യാക്കൂബും സ്ഥലം വിട്ടത്. ഉടമയുടെ വിശ്വസ്തനായ തൊഴിലാളികളിൽ ഒരാളായിരുന്നു യാക്കൂബ് . കടയിലെത്തുന്നവരോടും മാന്യമായ പെരുമാറ്റമായിരുന്നു. ഇയാൾക്കു ഭീകരപ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കാൻ പ്രദേശത്തുകാർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല
പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഒരു സംഘവും സിഐ ഉള്‍പ്പെടുന്ന മറ്റൊരു സംഘവും പുലര്‍ച്ചെ രണ്ടോടെ ഇവരുടെ താമസസ്ഥലത്തെത്തി. കണ്ടന്തറയില് ഇയാക്കൂബ് താമസിച്ചിരുന്ന സ്ഥലത്ത് എന്‍ഐഎ എത്തിയപ്പോള്‍ ഇയാള്‍ അവിടെയുണ്ടായിരുന്നില്ല. സുഹൃത്തിന്റെ സഹായത്തോടെ ഇയാക്കൂബ് പെരുമ്പാവൂര്‍ സോഫിയ കോളജ് പരിസരത്തെ മറ്റൊരു താമസസ്ഥലത്ത് ഉണ്ടെന്ന് മനസിലാക്കിയാണ് എന്‍ഐഎ പിടികൂടിയത്.
ഇരുവരുടെയും മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടാനായത്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണ സംഘം ഒരേ സമയം ഇരുവരുടെയും വീടുകള്‍ വളഞ്ഞു പിടികൂടുകയായിരുന്നു. ഇവരുടെ പക്കല്‍നിന്നു പലതരത്തിലുള്ള ഡിജിറ്റല്‍ രേഖകള്‍ കണ്ടെത്തി.
കളമശേരി പാതാളത്തുനിന്നു പിടിയിലായ മുര്‍ഷിദ് ഹസന് രണ്ടു മാസം മുമ്പാണ് കേരളത്തിലെത്തിയത്. പാതാളത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്നിടത്ത് താമസിച്ച് ഒരു സ്വകാര്യ സ്ഥാപനത്തില്‍ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു
തീവ്രവാദ ബന്ധമുള്ള ചിലരെങ്കിലും സുരക്ഷിത താമസത്തിനായി കേരളം തെരഞ്ഞെടുക്കുന്നതായി ഇന്റലിജൻസ് സംവിധാനങ്ങളും ചൂണ്ടിക്കാട്ടുന്നു. അൽക്വയ്ദ ബന്ധമുള്ളവരെ കേരളത്തിൽ നിന്നു പിടികൂടുന്നത് ഇതാദ്യമാണ്.
ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ സംശയമുള്ള ചിലരെക്കുറിച്ച് കേന്ദ്ര ഏജൻസികളെയും ബന്ധപ്പെട്ട സംസ്ഥാനങ്ങളെയും ഇന്റലിജൻസ് അറിയിച്ചിരുന്നു. സമൂഹ മാധ്യമ നിരീക്ഷണങ്ങളിലൂടെയും വിവര ശേഖരണത്തിലൂടെയുമാണ് സംശയാസ്പദ സൂചനകൾ ലഭിച്ചത്.കേരളത്തിനു പുറത്തു തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയും ഇവിടെയെത്തി മാന്യന്മാരായി താമസിച്ചു ജോലി ചെയ്യുകയുമാണ് ഇവർ ചെയ്യുന്നത്.
സംസ്ഥാനത്തിനകത്ത് ഒരു തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഉൾപ്പെടാതിരിക്കുകയും പ്രാദേശികമായി ഒരു പ്രശ്നങ്ങളിലും ഇടപെടാതിരിക്കുകയുമാണ് ഇവരുടെ രീതി.
ഇരുവരുടെയും മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടാനായത്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണ സംഘം ഒരേ സമയം ഇരുവരുടെയും വീടുകള്‍ വളഞ്ഞു പിടികൂടുകയായിരുന്നു. ഇവരുടെ പക്കല്‍നിന്നു പലതരത്തിലുള്ള ഡിജിറ്റല്‍ രേഖകള്‍ കണ്ടെത്തി
വർഷങ്ങൾക്കുമുന്‍പ് ഇടുക്കിയിലെ വാഗമണ്ണിൽ നടന്ന സിമി ക്യാമ്പിൽ ഭീകരപ്രവർത്തകർ ജില്ലയിൽ താവളമുറപ്പിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു . തുടർന്നു ഇതുസംബന്ധിച്ച് വിശദമായ അന്വേഷണവും ക്യാമ്പിൽ പങ്കെടുത്തവരിൽ ചിലർ അറസ്റ്റിലാവുകയും ചെയ്തിരുന്നു
ഇടുക്കിയിലെ ഒറ്റപ്പെട്ട പ്രദേശങ്ങൾ ഭീകരരുടെ ഒളിസങ്കേതങ്ങൾക്ക് അനുകൂല സാഹചര്യമാണ്. ജില്ലയിൽ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കാനോ അന്വേഷണം നടത്താനോ ഇപ്പോഴും രഹസ്യാന്വേഷണ വിഭാഗത്തിനൊ പോലീസിനോ കഴിയുന്നില്ല. ഏതെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെടുമ്പോൾ മാത്രമാണ് ഇവരെ സംബന്ധിച്ചുള്ള വിവരങ്ങൾ അധികൃതർ തേടുന്നത്.
ഇവരുടെ താമസകേന്ദ്രങ്ങളിൽ കൃത്യമായ നിരീക്ഷണമില്ലാത്തതും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനു അനുകൂലമാകുകയാണ്.ഒരുമുറിയിൽ പത്തും ഇരുപതും പേർവീതമാണ് താമസിക്കുന്നത്.ഇവരിൽ പലരുടെയും ജോലി സംബന്ധിച്ചൊ പ്രവർത്തനം സംബന്ധിച്ചോ കൃത്യമായ വിവരങ്ങളില്ല.സംസ്ഥാനത്ത് കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നു വിതരണ ശൃംഖലയിലും അതിഥി തൊഴിലാളികളിൽ ചിലർ കണ്ണികളാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ജില്ലയിൽ തോട്ടം മേഖലയിലും നിർമാണമേഖലയിലും ഉൾപ്പെടെ നൂറുകണക്കിനു അതിഥി തൊഴിലാളികൾ ജോലിയെടുക്കുന്നുണ്ട്. ഇവരെ സംബന്ധിച്ച് തൊഴിലുടമയ്ക്കും കൃത്യമായ വിവരങ്ങൾ ഇല്ല.
ജില്ലയിൽ 15,000ഓളം അതിഥിതൊഴിലാളികളുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ പകുതിയോളംപേർ കോവിഡിനെ തുടർന്നു നാട്ടിലേക്ക് തിരികെ മടങ്ങിയിരുന്നുവെങ്കിലും ട്രെയിൻ ഗതാഗതം സാധാരണ നിലയിലെത്തിയാൽ ഇവർ തിരികെ എത്താനാണ് സാധ്യത.പഞ്ചായത്തടിസ്ഥാനത്തിൽ ഇവരെ സംബന്ധിച്ചുള്ള വിവരങ്ങൾ കൃത്യമായി സൂക്ഷിക്കുകയും പോലീസിന്റെ നിരീക്ഷണം കാര്യക്ഷമമാക്കുകയും ചെയ്തെങ്കിൽ മാത്രമേ ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാനാകൂ.
എറണാകുളം ജില്ലയിൽ ഉൾപ്പടെ ഇതര സംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്നയിടങ്ങളിൽ വ്യാജ തിരിച്ചറിയൽ രേഖകളുമായി എത്തി ജോലിചെയ്യുന്നവരുണ്ടെന്നാണു വിവരം. ഇത്തരത്തിൽ ചിലർ പോലീസ് നിരീക്ഷണത്തിലുമുണ്ട്.
ബംഗ്ലാദേശികൾ അടക്കമുള്ളവർ സംസ്ഥാനത്ത് പലയിടത്തും വ്യാജ രേഖകളുമായി താമസിക്കുന്നുണ്ട്. സംസ്ഥാനത്താകെയുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ വ്യക്തമായ വിവരങ്ങൾ ലഭ്യമാകാത്തതും പോലീസിനെ കുഴയ്ക്കുന്നുണ്ട്.
ഇതരസംസ്ഥാനങ്ങളിൽനിന്ന് സംസ്ഥാനത്തെത്തുന്നവരുടെ കൃത്യമായ പരിശോധനകൾ നടക്കാത്തതും തീവ്രവാദികൾക്ക് കേരളം ഇടത്താവളമാക്കാൻ സഹായിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളം താവളമാക്കുന്നവരിൽ ഭീകരബന്ധമുള്ളവർ ഉണ്ടായേക്കുമെന്ന് കേന്ദ്ര ഏജൻസികളും പലപ്പോഴായി സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
മൂവരിൽ ഒരാളുടെ ബംഗ്ലാദേശിലേക്കുള്ള ഫോണ്‍വിളിയാണ് ഇപ്പോൾ ഇവരെ കുടുക്കാൻ സഹായിച്ചതെന്നും ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha


























