Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

കുഞ്ഞാലിക്കുട്ടിയുടെ കണ്ണ് മുഖ്യമന്ത്രിക്കസേരയില്‍...കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റുകളില്‍ വരെ ഉന്നംവെച്ച കണ്ണുകളുമായി മുസ്ലീം ലീഗിന്റെയും പികെകുഞ്ഞാലിക്കുട്ടിയുടെയും തന്ത്രപരമായ കരുനീക്കങ്ങള്‍ തുടങ്ങി

22 SEPTEMBER 2020 05:08 PM IST
മലയാളി വാര്‍ത്ത

കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റുകളില്‍ വരെ ഉന്നംവെച്ച കണ്ണുകളുമായി മുസ്ലീം ലീഗിന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും തന്ത്രപരമായ കരുനീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഇടതുമുന്നണിയില്‍ എത്തിയാല്‍ ആ നിമിഷം മധ്യകേരളത്തില്‍ വേരുറപ്പിക്കാനും ഒന്നിലേറെ സീറ്റുകള്‍ വകഞ്ഞുപിടിക്കാനും ലീഗ് ഉറപ്പിച്ചുകഴിഞ്ഞു. അവരുടെ ഒന്നാമത്തെ നോട്ടം ക്രൈസ്തവ സംസ്‌കാരം പള്ളിയുറങ്ങുന്ന പാലായും കാഞ്ഞിരപ്പള്ളിയും ഉള്‍പ്പെടുന്ന പൂഞ്ഞാര്‍ മണ്ഡലമാണെന്നു കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ഞെട്ടരുത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കോട്ടയം ജില്ലയില്‍ ഉള്‍പ്പെടെ 12 ജില്ലകളില്‍ മത്സരിക്കാന്‍ ഉന്നമിടുന്നത് 35 മുതല്‍ 40 വരെ സീറ്റുകള്‍. കോണ്‍ഗ്രസുമായി വിലപേശി അവസാനം 30 സീറ്റുകളില്‍ മത്സരിച്ച 25 സീറ്റുകളെങ്കിലും പിടിച്ചെടുക്കുക.

30-38 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങുന്ന സാഹചര്യത്തില്‍ കളിക്കുന്നതും കളംനിയന്ത്രിക്കുന്നതും പിന്നെ കുഞ്ഞാപ്പയായിയിരിക്കും. ഒന്നുകില്‍ ഉപമുഖ്യമന്ത്രി പദം, അതല്ലെങ്കില്‍ രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം.

കോണ്‍ഗ്രസിനെ നിലനിറുത്തുന്ന പ്രധാന ഘടകകക്ഷി എന്ന നിലയില്‍ മുഖ്യമന്ത്രിപദം പോലും ലക്ഷ്യമിട്ടുള്ള കളിയ്ക്കാണ് കുഞ്ഞാലിക്കുട്ടി ഡല്‍ഹി വിട്ടു കേരളത്തിലെത്തുന്നത്. തീരുന്നില്ല ധനകാര്യവും വിദ്യാഭ്യാസവും ഉള്‍പ്പെടെ തന്ത്രപ്രധാനമായ ആറു വകുപ്പുമന്ത്രിസ്ഥാനങ്ങളും കിട്ടിയാലേ ഭരണം മുന്നോട്ടു പോകൂ എന്ന നിബന്ധനയും മുന്നോട്ടുവയ്ക്കപ്പെടാം.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ പിടിച്ചുനിറുത്താന്‍ കുഞ്ഞാലിക്കുട്ടി ഇക്കുറി താല്‍പര്യം കാണിക്കാതെ വന്നതും യുഡിഎഫിനെ അപ്പാടെ വെട്ടിപ്പിടിക്കാനും വിഴുങ്ങാനുമുള്ള കളിയില്‍ തന്നെയാണ്.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വേരും വളക്കൂറുമുള്ള മധ്യകേരളത്തിലേക്കും കോവണി വച്ചുകയറാന്‍ മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് അവിടെയും വേരോട്ടമുണ്ടാക്കാന്‍ തന്നൊയാണ്. അടുത്ത ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും പരമാവധി സീറ്റുകളില്‍ മത്സരിച്ച് വിജയം നേടിയശേഷം പൂഞ്ഞാര്‍ പിടിക്കാനുള്ള അണിയറ നീക്കത്താലാണ് മുസ്ലീം ലീഗ്.

കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിച്ചിരിച്ചിരുന്ന കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ചോദിക്കുക. അവസാനം വിലപേശി പൂഞ്ഞാര്‍ പിടിക്കുക. അണിയറയില്‍ ലീഗ് വമ്പന്‍ കരുനീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഒരു അധ്യാപക യൂണിയന്‍ നേതാവിനെയും വ്യാപാരപ്രമുഖനെയുമൊക്കെയാണ് സ്ഥാനാര്‍ഥി ലിസ്റ്റില്‍ ലീഗ് പൂഞ്ഞാര്‍ സീറ്റിലേക്കു ലീഗ്
കണ്ടുവച്ചിരിക്കുന്നത്.

ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാറത്തോട്, എരുമേലി തുടങ്ങിയ പ്രദേശങ്ങളിലെ മുസ്ലീം സാന്നിധ്യം ഉയര്‍ത്തിപ്പിടിച്ചാണ് ലീഗ് വിലപേശാനിറങ്ങുന്നത്. ക്രൈസ്തവപ്പെരുമയും പാരമ്പര്യവുമുള്ള പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെഏറെ പഞ്ചായത്തുകളും ഇപ്പോള്‍ പൂഞ്ഞാര്‍ മണ്ഡലത്തിലാണ്.

അതായത് എരുമേലി,പാറത്തോട്,മുണ്ടക്കയം, കൂട്ടിക്കല്‍ പഞ്ചായത്തുകള്‍ വരെ പൂഞ്ഞാറില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇത്തരമൊരു മേഖലയില്‍ വേരോടിക്കാനുള്ള വിലപേശലാണ് ലീഗിന്റെത്.
പഴയ വാഴൂര്‍ മണ്ഡലം ചേര്‍ന്ന നിലവിലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ചേര്‍ക്കപ്പെട്ടു. ഇതില്‍ മണിമല,ചിറക്കടവ്, നെടുങ്കുന്നം,കറുകച്ചാല്‍, വാഴൂര്‍ പ്രദേശങ്ങള്‍പ്പെടും. ഭൂരിപക്ഷം ഹൈന്ദവരും തൊട്ടുപിന്നില്‍ ക്രൈസ്തവരുമുള്ള വാഴൂരില്‍ മുസ്ലീം വോട്ടുകള്‍ തുലോം കുറവാണ്.

ചങ്ങനാശേരി, കോട്ടയം, കടുത്തുരുത്തി,ഏറ്റുമാനൂര്‍,വൈക്കം,പാലാ,പുതുപ്പള്ളി സീറ്റുകളിലൊന്നും രക്ഷയില്ലെന്നറിയാവുന്നതിനാല്‍ പൂഞ്ഞാര്‍ വില പേശിയെടുക്കാനുള്ള തന്ത്രപരമായ ഉന്നം. കഴിഞ്ഞ ഇലക്ഷനിലെ ത്രികോണ മത്സരത്തില്‍ സ്വതന്ത്രന്‍ പിസി ജോര്‍ജ് മുപ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച രാഷ്ട്രീയ സാഹചര്യമല്ല നിലവിലേതെന്നും മാണി വിഭാഗം മാറി നിന്നാല്‍ മുസ്ലീം വോട്ടുകള്‍ മുന തിരിക്കാനോളം ശക്തമാണെന്ന തന്ത്രവുമാണ് ഇതിനു പിന്നില്‍.

കഴിഞ്ഞ ഇലക്ഷനില്‍ ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 24 സീറ്റുകളില്‍ മത്സരിച്ച മുസ്ലീം ലീഗില്‍ 18 ഇടത്തു വിജയിക്കാനായിരുന്നു. യുഡിഎഫിന്റെ നെടുംതൂണ്‍ എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് 87 ഇടത്ത് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചിട്ട് വെറും 22 ഇടത്തേ ജയിക്കാനായുള്ളു.

ഒരുമിച്ചുനിന്ന കേരള കോണ്‍ഗ്രസ് 15 ഇടത്തു മത്സരിച്ച് ആറിടത്തേ വിജയിച്ചുള്ളു. എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ പാര്‍ട്ടി ചിഹ്നത്തില്‍ 25 പേരെ മത്സരിക്കുന്നതെന്ന ന്യായവും മുസ്ലീം ലീഗ് മുന്നോട്ടുവച്ചുകഴിഞ്ഞു. യുഡിഎഫിലെ രണ്ടാം കക്ഷിയായിട്ടും ഏഴു ജില്ലകളില്‍ മാത്രമേ ലീഗിനു മത്സരിക്കാനാകുന്നുള്ളുവെന്ന് ഇക്കുറി 14 ജില്ലകളിലും പ്രാതിനിധ്യം വേണമെന്നും ലീഗ് ആവശ്യപ്പെടും. കോട്ടയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,

പത്തനംതിട്ട,ഇടുക്കി,തൃശൂര്‍ ജില്ലകളില്‍ക്കൂടി അങ്കത്തിനിറങ്ങാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് കോട്ടയത്ത് പൂഞ്ഞാറിലും കണ്ണുവെച്ചിരിക്കുന്നത്.
പാലായുടെയും കാഞ്ഞിരപ്പള്ളിയുടെയും ക്രൈസ്തവ പാരമ്പര്യ സംസ്‌കാരം തന്നെ മായിക്കെടും വിധമുള്ള രാഷ്ട്രീയ ഒത്തുതീര്‍പ്പിലേക്ക് കോണ്‍ഗ്രസ് വൈകാതെ വഴുതി വീഴുമെന്നതാണ് നിലവിലെ സാഹചര്യം. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം പിന്‍മാറിയില്‍ പൂഞ്ഞാറും പാലായും ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയും ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.
ഇതില്‍ ഒരു സീറ്റ് വിലപേശിയെടുക്കാനും ജില്ലയില്‍ മുസ്ലീം വോട്ടുകള്‍ കൂടുതലുള്ള പൂഞ്ഞാര്‍തന്നെ വേണമെന്നും ലീഗ് ഉന്നം വയ്ക്കുന്നു. ഈ ഒത്തുതീര്‍പ്പിലേക്ക് കോണ്‍ഗ്രസിന് തലവെച്ചുകൊടുത്തേണ്ടിവരും.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടപ്പില്‍ മൂന്നു സീറ്റുകള്‍ തങ്ങള്‍ ചോദിച്ചിരുന്നും രണ്ടു സീറ്റുകളില്‍ തൃപ്തിപ്പെട്ടപ്പോള്‍ നിയമസഭയില്‍ കാര്യമായ പരിഗണന നല്‍കാമെന്നു വാക്കുണ്ടായിരുന്നുവെന്നതുമാണ് ലീഗ്
നിരത്താന്‍ പോകുന്ന ന്യായം.

മുന്‍പ് തിരുവനന്തപുരം വെസ്റ്റിലും കഴക്കൂട്ടത്തും കൊല്ലം ജില്ലയിലെ ഇരവിപുരത്തും ചടയമംഗലത്തും ആലപ്പുഴയുുമൊക്കെ മുസ്ലീം ലീഗ് മത്സരിച്ച പാരമ്പര്യമുണ്ടെന്നും ഈ ീറ്റുകളൊക്കെ കോണ്‍ഗ്രസില്‍നിന്നു വിട്ടുകിട്ടണമെന്നതുമാണ് ലീഗിന്റെ നിലവിലവിലെ ആവശ്യം.
ജോസ് കെ മാണിയെ തിരികെ കൊണ്ടുവരുന്നതിനോടും അനുരഞ്ജനശ്രമങ്ങളോടും മുസ്ല0ം ലീഗ് തെല്ലും താല്‍പര്യം കാണിക്കാത്തത് പൂഞ്ഞാര്‍ ഉള്‍പ്പെടെ ലക്ഷ്യം വച്ചാണ്. ഇടുക്കി ജില്ലയില്‍ മാത്രമാണ് ലീഗ് കണ്ണുവെക്കാത്തത് . പത്തനംതിട്ട സീറ്റില്‍ വരെ ഇവര്‍ നോട്ടമിട്ടിരിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (5 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (6 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (6 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (6 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (9 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (10 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (10 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (11 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (11 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (11 hours ago)

Malayali Vartha Recommends