മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുരുക്കിൽ

സിപിഎമ്മിനും സഖാക്കള്‍ക്കും ഇത് കണ്ണീരോണം. പിണറായി വിജയന്റെ മകളും മരുമകനും ജയിലില്‍ ഓണം ഉണ്ണുമോ എന്നതേ അറിയേണ്ടതുണ്ട്. അറസ്റ്റ് ഓണം കഴിയുംവരെ മുന്നോട്ടുപോകാന്‍ സാധ്യതകളൊന്നുമില്ല. മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും. എട്ടിടങ്ങളില്‍ നടന്നുവരുന്ന ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുരുക്കിലാകും. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിന്റെ അപ്പാര്‍ട്ട്‌മെന്റിലും മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നു.
കോഴിക്കോട് അടക്കം എട്ടിടങ്ങളില്‍ ഇഡിയുടെ പരിശോധന തുടരുകയാണ്. മുഹമ്മദ് റിയാസ് എംഎല്‍എയുടെ അടുത്ത സുഹൃത്ത് നന്ദുലാലിന്റെ അപ്പാര്‍ട്ട്‌മെന്റിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. ഇത് മൂന്നാം തവണയാണ് ഇഡി വ്യാപക പരിശോധന നടത്തുന്നത്.
ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്.മാസപ്പടി കേസിലെ അന്വേഷണം മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും വ്യാപിപ്പിക്കുകയാണെന്നു മാത്രമല്ല വന്‍ ഡീലുകളുടെ തെളിവുകളും പുറത്തുവരികയാണ്. ഡിടിപിസി ഡെസ്റ്റിനേഷന്‍ കോഓര്‍ഡിനേറ്റര്‍ നന്ദുലാല്‍, സിപിഎം സെക്രട്ടറിയേറ്റ് അംഗവും സൊലൈസ് കമ്പനി ഉടമയുമായ നിഖില്‍, ഷൈജല്‍, ഫൈജാസ് എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തിവരികയാണ്. ഇതിന് പുറമെ വിവിധ സ്ഥാപനങ്ങളിലും വ്യാപകമായി റെയ്ഡ് നടന്നു വരികയാണ്. എക്‌സാലോജിക്കില്‍ നിന്ന് പണം പുറത്തേക്ക് പോയതിലാണ് അന്വേഷണം നടത്തുന്നത്.
നിഖില്‍ ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി ആയിരുന്നു. നിലവില്‍ ബിസിനസ് ചെയ്തുവരികയാണ്. സോലൈസ് എന്ന കമ്പനിയുടെ ഉടമയാണ് നിഖില്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ ഡയറിയില്‍ നിന്നാണ് നിഖിലിന്റെ വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചത്. നിഖിലിന് പുറമേ മറ്റ് മൂന്ന് പേരുടെ വിവരങ്ങളും ഡയറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവര്‍ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെന്നാണ് വീണ നല്‍കിയ മൊഴി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുടെ വീടുകളില്‍ ഇഡി പരിശോധന നടത്തുന്നത്. നിഖിലിന്റെ ഫറോഖ് കരുവന്‍ തുരുത്തിയിലെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. റിയാസിന്റെയും വീണയുടെയും നിക്ഷേപങ്ങള്‍ ഇവരുടെ പേരിലും അക്കൗണ്ടിലുമായിരുന്നുവെന്ന സൂചനയിലാണ് മിന്നല്‍ പരിശോധന.
വീണയ്ക്ക് എതിരായ സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ നടപടികളിലേക്കു കടക്കുകയാണ്. ഓണത്തിനു മുന്‍പ് അറസ്റ്റുണ്ടാകുമെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്. വീണയുടെയും റിയാസിന്റെയും അറസ്റ്റിലായാല്‍ ആ നിമിഷം പിണറായി വിജയന് മുഖ്യമന്ത്രി പദവിയില്‍ നിന്ന് പുറത്താകും. വീണയുടെ മാസപ്പടി കേസില്‍ അറസ്റ്റുണ്ടായാല്‍ ഭര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസും രാജിവയ്‌ക്കേണ്ടിവരും.
വീണയുടെ ഉടായിപ്പു കമ്പനിയും കരിമണല്‍ കമ്പനിയും തമ്മില്‍ നടന്ന 1.72 കോടിരൂപയുടെ തട്ടിപ്പ് കോഴ ഇടപാടുകളുടെ രേഖകള്‍ ഇഡിയുടെ കൈവശമുണ്ട്. വീണ വിജയനും അവരുടെ സോഫ്റ്റ് വെയര്‍ സ്ഥാപനമായ എക്‌സാലോജിക്കിനും, കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ നല്‍കാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റെ ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതുകൂടാതെ വായ്പ എന്ന നിലയിലും വീണയ്ക്ക് പണം നല്‍കിയിരുന്നു.
വീണ വീജയന്‍, എക്‌സാലോജിക് കമ്പനി, സിഎംആര്‍എല്‍, പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവരാണ് നിലവില്‍ അന്വേഷണം നേരിടുന്നത്.നല്‍കാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയില്‍ വരുമെന്നാ
അറസ്റ്റ് ഒഴിവാക്കന്‍ വീണാ വിജയന്‍ ഒളിവില്‍ പോകുമോ എന്നതില്‍ കേന്ദ്ര ഏജന്‍സികള്‍ ജാഗ്രത പുലര്‍ത്തുകയാണ്. വിദേശത്തേക്ക് പോകാനുള്ള നീക്കം തടയാന്‍ വിമാനത്താവളങ്ങളിലും നീരീക്ഷണമുണ്ടാകും.
വീണ ഉള്‍പ്പെടുന്ന കേസില്‍ അടിയന്തിരമായി ഇടപെടാനുള്ള ഒരുക്കത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വീണ വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാന്‍ ധാരണയായതും വീണയ്ക്ക് കുരുക്കായി മാറുന്നു. ഇനിയുള്ള ഏതു നിമിഷവും വീണ അകത്തുപോകും. അമേരിക്കയിലും ദുബായിയിലും പിണറായി കുടുംബത്തിന് വന്‍ ബിസിനസ് ബന്ധങ്ങളുണ്ടെന്ന ആരോപണം മുന്‍പു തന്നെ ശക്തമാണ്. മകളും മരുമകനും അറസ്റ്റിലായാല്‍ പിണറായി വിജയന് മുഖ്യമന്ത്രി കസേരയില്‍ ഒരു നിമിഷം തുടരാനാവില്ലെന്നിരിക്കെ മുന്‍പൊരിക്കലും ഉണ്ടാകാത്ത രാഷ്ട്രീയ മ്മര്‍ദത്തിലേക്ക് നീങ്ങുകയാണ് സിപിഎം.
വീണ അറസ്റ്റിലായാല്‍ എങ്ങനെ പ്രതിരോധിക്കണം എന്നതില്‍ പാര്‍ട്ടി ആലോചന തുടങ്ങിക്കഴിഞ്ഞു. കേസില്‍ പിണറായിയ്ക്കും പാര്‍ട്ടിക്കും പങ്കില്ലെന്ന നിലപാട് ഉയര്‍ത്തി പിണറായിയെ രാജിയില്‍ നിന്ന് രക്ഷിക്കാനുള്ള നീക്കത്തിലാണ് സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇക്കാര്യത്തില്‍ എന്തു മറുപടി പറയുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായത്. കരിമണല്‍ കമ്പനിയില്‍ നിന്ന് കോഴ കിട്ടിയെന്നത് സമ്മതിച്ചാല്‍ തന്നെ തുക വിദേശങ്ങളില്‍ യില്‍ വിനിയോഗിച്ചതിന്റെ വിശദീകരണം പാര്‍ട്ടി നല്‍കേണ്ടിവരും.
ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിലും ഇതിനുശേഷം നടന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ തീര്‍പ്പിലും 1.72 കോടിരൂപ വീണയും കമ്പനിയും സേവനം നല്‍കാതെ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. വീണയ്ക്കും കമ്പനിക്കും രാഷ്ട്രീയനേതാക്കള്‍ക്കുമെല്ലാം ഇത്തരത്തില്‍ പണം നല്‍കിയതടക്കം സ്വകാര്യ കരിമണല്‍ക്കമ്പനിയായ സിഎംആര്‍എല്‍ 197.7 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച തെളിവുകളും അന്വേഷണ ഏജന്‍സികളുടെ കൈവശമുണ്ട്.
കരിമണല്‍ കമ്പനിക്ക് എന്തു സേവനമാണ് വീണ വിജയനും അവരുടെ കമ്പനിയും ചെയ്തു കൊടുത്തതെന്നതില്‍ വ്യക്തമായ ഉത്തരം വീണയ്ക്കും പാര്‍ട്ടിക്കും പിണറായി വിജയനും നല്‍കാനാകുന്നില്ല. പണം പറ്റിയെങ്കിലും സേവനം കൊടുത്തെന്നും നികുതി അടച്ചാണ് പണം പറ്റിയതെന്നുമൊക്കെയുള്ള അഴകൊഴമ്പന്‍ മറുപടിയാണ് പിണറായിയും ഗോവിന്ദനും നടത്തിക്കൊണ്ടിരിക്കുന്നത്.
സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ തുടങ്ങി 13 പേരെ പ്രതി ചേര്‍ത്താണ് എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ചത്. ചെളിനീക്കവും അനുബന്ധ ഗതാഗതച്ചെലവുകളുമെന്ന വ്യാജകണക്കുണ്ടാക്കി 182 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലുള്‍പ്പെടെയാണ് ശശിധരന്‍ കര്‍ത്തയെ പ്രതിചേര്‍ത്തത്. വീണ വിജയന് അഞ്ചു വര്‍ഷം മുതല്‍ എട്ടു വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കുമെന്ന് തീര്‍ച്ചയാണ്.
https://www.facebook.com/Malayalivartha

























