സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്

സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 9000 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഒറ്റയടിക്ക് 680 രൂപയാണ് കുറഞ്ഞത്. 1,13,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കുറഞ്ഞത്. 14,205 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ ബോണ്ട് നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചിട്ടുണ്ട്.
എണ്ണവില വര്‍ദ്ധിച്ചത് അമേരിക്കയില്‍ വിലക്കയറ്റ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ഇത് സമീപഭാവിയില്‍ തന്നെ പലിശനിരക്ക് കൂട്ടാനായി അമേരിക്കന്‍ കേന്ദ്രബാങ്കിനെ പ്രേരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. പലിശനിരക്ക് കൂട്ടുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാനായി ഇടയാക്കും. ഇതടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
"
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.
https://www.facebook.com/Malayalivartha

























