Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..

17 AUGUST 2026 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

SBI ബാങ്കിൽ ഇടിച്ച് കയറി മുളകുപൊടി കണ്ണിലെറിഞ്ഞ് 4 ലക്ഷം തട്ടി ഒടുവിൽ.. CCTV തുരന്ന് കണ്ടുപിടിച്ചു..!

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും

സർക്കാരിന് വേണ്ടി കയ്യടിച്ച് ജനംസംസ്ഥാനത്ത് ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും ധരിക്കാൻ അനുമതി നൽകി പുറത്തിറക്കിയ ഉത്തരവ് വൈകി ലഭിച്ച നീതിയാണെന്നാണു വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പക്ഷം. ക്രമസമാധാന പാലനം, സ്റ്റേഷൻ ഡ്യൂട്ടി, വിഐപി സെക്യൂരിറ്റി തുടങ്ങിയ കഠിനമായ ജോലികൾ ഗർഭകാലത്തും നിലവിലെ യൂണിഫോമിൽ ചെയ്യേണ്ടി വരുന്നതു വലിയ പീഡനമാണെന്ന് ഉദ്യോഗസ്ഥർ പലപ്പോഴും സംഘടന തലങ്ങളിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് അസോസിയേഷനുകളുടെയും വനിതാ ഫോറങ്ങളുടെയും വാർഷിക സമ്മേളനങ്ങളിൽ നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഗർഭകാലത്തെ യൂണിഫോം മാറ്റം.

സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം, പൊലീസ് ആസ്ഥാനത്തെ ഐജി ഹർഷിത അത്തല്ലൂരിയാണ് സുപ്രധാന ഉത്തരവ് ഇറക്കിയത്. ഇറുകിയ പാന്റും ഷർട്ടും, ഭാരമേറിയ ലെതർ ബെൽറ്റും ബൂട്ടുകളും ധരിച്ച് ഗർഭകാലത്ത് മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്ന ഉദ്യോഗസ്ഥരുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണു മാറ്റം. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും ലിംഗനീതിയും മുൻനിർത്തിയാണ് കേരള പൊലീസ് സ്ത്രീസൗഹൃദപരമായ തീരുമാനത്തിലേക്ക് എത്തിയത്.

 

പുതിയ ചട്ടം നിർബന്ധിതമല്ലെന്നും പൂർണമായും ഉദ്യോഗസ്ഥരുടെ സൗകര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.ഗർഭകാലത്ത് വയറ്റിൽ അമരുന്ന രീതിയിലുള്ള ഇറുകിയ ബെൽറ്റും പാന്റും ഒഴിവാക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് ഗൈനക്കോളജിസ്റ്റായ ഡോ. സുമ പറയുന്നു. മണിക്കൂറുകളോളം ഭാരമേറിയ ബൂട്ട് ധരിച്ച് ജോലി ചെയ്യുന്നത് മൂലമുണ്ടാകുന്ന കാലിലെ നീര്, നടുവേദന, കടുത്ത ക്ഷീണം എന്നിവ ഒരു പരിധി വരെ കുറയും.

ശാരീരിക അസ്വസ്ഥതകൾ കുറയുന്നതോടെ ജോലിസ്ഥലത്തെ മാനസിക സമ്മർദം കുറയുകയും കൂടുതൽ ആത്മവിശ്വാസത്തോടെ ഡ്യൂട്ടി ചെയ്യാൻ സാധിക്കുകയും ചെയ്യും. ശാരീരിക മാറ്റങ്ങളെ ഉൾക്കൊള്ളുന്ന വസ്ത്രധാരണം അനുവദിക്കുന്നതു വഴി തൊഴിലിടങ്ങളിൽ തങ്ങൾ പരിഗണിക്കപ്പെടുന്നു എന്ന ബോധം ഉദ്യോഗസ്ഥരിലും ഉണ്ടാകും. ഇതു നിർബന്ധിതമല്ലാത്തതിനാൽ, സ്വന്തം ആരോഗ്യസ്ഥിതിയും സൗകര്യവും അനുസരിച്ച് എപ്പോൾ സൽവാറിലേക്ക് മാറണം എന്ന് ഉദ്യോഗസ്ഥർക്ക് തീരുമാനിക്കാം.

 

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15(3), 21 എന്നിവ ഉറപ്പുനൽകുന്ന സമത്വവും അവകാശങ്ങളും അടിസ്ഥാനമാക്കിയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് സൗകര്യപ്രദമായ മാതൃത്വ-സൗഹൃദ യൂണിഫോം തെരഞ്ഞെടുക്കാൻ ഇളവ് നൽകിയിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (4 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (13 minutes ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (1 hour ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (2 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (2 hours ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (2 hours ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (3 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (4 hours ago)

108 ആംബുലൻസ് സമരം  (4 hours ago)

POWER CUT വിമർശിച്ച് എം എം മണി  (5 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (5 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (5 hours ago)

Malayali Vartha Recommends