സങ്കടക്കാഴ്ചയായി... ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി.. ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം വീട്ടിൽ എസ് അരുൺ കുമാർ (46) ആണ് മരിച്ചത്.
വൈക്കം റോഡിൽ തൃപ്പൂണിത്തുറ ഗവ. ഗസ്റ്റ് ഹൗസിന് മുന്നിൽ ചൊവ്വാഴ്ച രാത്രി 7.30ഓടെയായിരുന്നു അപകടം. തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയിൽ നിന്ന് പുതിയകാവ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അരുൺ കുമാറിന്റെ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുൺ കുമാറിനെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. എം ശശികുമാരൻ നായരും ശാന്തകുമാരിയുമാണ് മാതാപിതാക്കൾ. ഭാര്യ: സനി. മക്കൾ: കൃഷ്ണേന്ദു, അനന്തജിത്ത്. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും. സംഭവത്തിൽ കേസെടുത്ത് ഹിൽപാലസ് പൊലീസ് .
"https://www.facebook.com/Malayalivartha

























