എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനു മുന്നോടിയായി ഇ.ഡി പരിശോധന

സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ നാടകീയ വഴിത്തിരിവ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കുമെന്നാണ് ഇ ഡി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. എംഎൽഎയുടെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഉൾപ്പെടെ എട്ട് ഇടങ്ങളിൽ ഇന്നലെ രാവിലെ മുതൽ തുടങ്ങിയ റെയ്ഡ് ആറിടങ്ങളിൽ ഏകദേശം പൂർത്തിയായി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി.നിഖിലിന്റെ ഫ്ലാറ്റിലും കെസികെ ഡെന്റൽ ഉടമയും റിയാസിന്റെ സഹപാഠിയുമായ ഷൈജലിന്റെ അപ്പാർട്മെന്റിലും വൈകി തിരച്ചിൽ പൂർത്തിയാക്കി. വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലുമാണ്, കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനു മുന്നോടിയായി ഇ.ഡി പരിശോധന നടത്തിയത് . ഇവരുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ, ബാങ്ക് വിവരങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചതെന്നാണ് അറിയുന്നത്.
ആദ്യഘട്ടത്തിൽ വീണയുടെ മാത്രം സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധയൂന്നിയ ഇ.ഡി. പതിയെ പതിയെ മുഹമ്മദ് റിയാസിലേക്ക് കടന്നു വരികയായിരുന്നു. വീണയുടെ അക്കൗണ്ടിൽ നിന്നും കള്ളപ്പണത്തിന്റെ ഭയാനക സംഖ്യകൾ ഒന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മുൻ മന്ത്രി റിയാസിന്റെ വിശ്വസ്തരുടെ സ്ഥാപനങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചത് ഇതിനുള്ള നിർദ്ദേശം ഡൽഹിയിൽ നിന്നും കേരളത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ലഭിച്ചു എന്നാണ് സൂചന. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിയാസിന്റെ കൂട്ടുകാരുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്. ഇതിൽ ബിനിസുകാരെ തേടിപിടിച്ചാണ് ഇഡി പരിശോധിച്ചത്. കാരണം കർത്തയിൽ നിന്നും വീണയ്ക്ക് കിട്ടിയ പണം റിയാസിന്റെ സുഹൃത്തുകളുടെ അക്കൗണ്ടിൽ എത്തിയോ എന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. അതേസമയം വീണയുടെ മൊഴികളിൽ നിന്നാണ് റിയാസിന്റെ ഉറ്റചങ്ങാതിമാരെ കണ്ടെത്തിയതെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
നഗരത്തിലെ മറ്റു സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ റെയ്ഡ് വൈകിട്ട് നാലു മണിയോടെ ഏകദേശം അവസാനിച്ചു. റെയ്ഡ് നടത്തിയ സ്ഥാപനങ്ങളുടെ ഉടമകളുമായി മാസപ്പടി കേസിലെ ആറാം പ്രതി ടി.വീണയ്ക്ക് സാമ്പത്തിക ഇടപാടുകളുണ്ടോ, പണം വക മാറ്റാൻ ഈ കമ്പനികൾ ഉപയോഗിച്ചിട്ടുണ്ടോ എന്നിവയാണ് പ്രധാനമായും അന്വേഷിക്കുന്നത്. സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ ലഭിച്ച 2.78 കോടി രൂപയുടെ വിവരങ്ങൾ തേടിയാണ് റെയ്ഡ് എന്നാണ് വിവരം.
വീണയുടെ ഭർത്താവ് പി.എ.മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ കമ്പനികളിലേക്ക് തുക മാറ്റിയിട്ടുണ്ടോ എന്നതാണ് പ്രധാനമായും വിലയിരുത്തുന്നത്. തിരച്ചിലിൽ എന്തെങ്കിലും വിവരം ലഭിച്ചോയെന്നതും രേഖകൾ പിടിച്ചെടുത്തോ എന്നതും ഇ.ഡി പുറത്തുവിട്ടിട്ടില്ല. അതേസമയം, റെയ്ഡ് നടന്ന സ്ഥലങ്ങളിൽ ഭൂരിഭാഗവും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടേതാണെന്നത് ഇതിനകം ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിൽ നിന്നും റിയാസ് കുരുങ്ങും എന്ന തരത്തിൽ വാർത്തകൾ വളരുന്നു.
എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയിൽ ടി.വീണയുടെ ഡയറിയിൽനിന്നു ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പരസ്യ സ്ഥാപനത്തിലെ ഉടമകളുടെ വസതികളിൽ റെയ്ഡ് നടത്തിയതെന്നാണ് വിവരം. കോഴിക്കോട് മാവൂർ റോഡിലെ ജെജെ സ്ട്രീറ്റിൽ ഷൈജലിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് രാവിലെ എട്ടു മണിക്ക് ഇ.ഡി സംഘം പരിശോധന തുടങ്ങിയത്.
രാവിലെ ഒൻപതു മണിയോടെ, നിഖിലിന്റെ അശോകപുരം ബാലൻ കെ. നായർ റോഡിലുളള ഫ്ലാറ്റിലും പരിശോധന തുടങ്ങി. രാവിലെ ആറു മണിയോടെ നിഖിലിന്റെ ഫറോക്ക് കരുവൻതുരുത്തിലെ കുടുംബവീട്ടിൽ ഇ.ഡി സംഘം എത്തിയെങ്കിലും ഒരു മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കി മടങ്ങി. തുടർന്നാണ് മകന്റെ ആരോഗ്യപ്രശ്നവുമായി ബന്ധപ്പെട്ട് തൊണ്ടയാടുള്ള ആശുപത്രിയിൽ ആയിരുന്ന നിഖിലിനെയും കൂട്ടി അശോകപുരത്തെ ഫ്ലാറ്റിലേക്ക് ഇ.ഡി സംഘം എത്തിയത്.
സിപിഎം നേതാക്കളുടെ പിന്തുണയോടെ നഗരത്തിൽ പ്രവർത്തിക്കുന്ന പരസ്യ ഏജൻസിയുടെ കീഴിലാണ് കോഴിക്കോട് നഗരത്തിലെ പ്രധാന പരസ്യ ബോർഡുകളെല്ലാം ഉളളത്. ഇടതുഭരണത്തിലായ കോഴിക്കോട് കോർപറേഷനിലെ ചില പ്രധാന പരസ്യ കരാറുകളും ഈ കമ്പനിക്കാണ് ലഭിച്ചു വരുന്നതെന്നും ആക്ഷേപം ഉയർന്നിരുന്നു. ഈ പരസ്യ ഏജൻസിയുടെ ചില ഇടപാടുകളും പണം എത്തുന്ന വഴികളുമാണ് ഇ.ഡി സംഘം പരിശോധിക്കുന്നതെന്നാണ് സൂചന. പാർട്ടി പ്രവർത്തകനല്ലാത്ത ഷൈജൽ പാർട്ടി അനുഭാവിയാണെന്നാണ് വിവരം. സരോവരത്ത് പ്രവർത്തിക്കുന്ന കെസികെ ഡന്റൽ എന്ന സ്ഥാപനത്തിലും അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി സംഘം എത്തിയിരുന്നു. ഇദ്ദേഹം റിയാസിന്റെ ചങ്ങാതിയാണ്. സി പി എമ്മിനും ഇവിടെ കള്ളപ്പണ നിക്ഷേപമുണ്ടോ എന്ന കാര്യവും ഇ ഡിയുടെ അന്വേഷണ പരിധിയിൽ വരും.
ഡിവൈഎഫ്ഐ ഈസ്റ്റ്ഹിൽ മേഖലാ സെക്രട്ടറിയും ബേപ്പൂർ ഫെസ്റ്റ് കോഓർഡിനേറ്ററും ഡിടിപിസിയിലെ ഡെസ്റ്റിനേഷൻ കോഓർഡിനേറ്ററുമായ എം.നന്ദുലാലിന്റെ വെസ്റ്റ്ഹിൽ കുണ്ടൂപറമ്പിലെ വീട്ടിൽ രാവിലെ ആറു മണിയോടെയാണ് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം എത്തിയത്. കോഴിക്കോട് പന്തീരാങ്കാവിൽ ഹസൻ വാരിഷ് കളത്തിങ്കൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാപ്പിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്സിൽ രാവിലെ എട്ടരയോടെ തുടങ്ങിയ റെയ്ഡ് ഉച്ചയ്ക്ക് രണ്ടു മണിയോടെ അവസാനിച്ചു. രേഖകൾ പരിശോധിച്ച് സാമ്പത്തിക ഇടപാടുകൾ വിലയിരുത്തി മടങ്ങുകയായിരുന്നു എന്നാണ് വിവരം.
കേസിലെ ആറാം പ്രതിയായ വീണയ്ക്ക് നിക്ഷേപമുള്ള, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലേക്കർ ഇന്ത്യ കോർപ് എന്ന കമ്പനിയിലും ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി. വീണയുടെ പേരിലുളള 16.5 ലക്ഷം രൂപയുടെ നിക്ഷേപങ്ങൾ നേരത്തെ ഇ.ഡി മരവിപ്പിച്ചിരുന്നു.
മേയ് 27 ന് വീണയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ലഭിച്ച ചില രേഖകൾ പ്രകാരം വീണയുടെ അക്കൗണ്ടിൽ 1,37,088 രൂപയും എക്സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585 രൂപയും ലേക്കർ ഇന്ത്യ കോർപിന്റെ അക്കൗണ്ടിൽ 15,57,414 രൂപയും ഉണ്ടായിരുന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇതു കൂടാതെ ഈ കമ്പനിയുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി സംഘമെത്തിയതായും സൂചനയുണ്ട്. മാസപ്പടി കേസിൽ പ്രതികളാക്കപ്പെട്ടവരുടെ സ്വത്തുക്കൾ അറ്റാച്ച് ചെയ്യുന്നതിനു മുന്നോടിയായാണ് അവസാനഘട്ട പരിശോധനയുടെ ഭാഗമായി കോഴിക്കോട് ഉൾപ്പെടെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തുന്നത് എന്നാണ് സൂചന.
ആദ്യഘട്ടത്തിൽ ഇസിഐആർ(എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് വിവിധ ഇടങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. രണ്ടാം ഘട്ടത്തിലാണ് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് കോടതി നൽകിയ അനുമതി പ്രകാരം ടി.വീണയുടെ തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലുള്ള വീട്ടിൽ പരിശോധന നടത്തിയത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താമസിക്കുന്ന ഈ വീട്ടിൽ റെയ്ഡ് നടത്തിയത് രാഷ്ട്രീയ പ്രേരിതമായാണെന്നു കാട്ടി സിപിഎം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും ദേശീയതലത്തിൽ വാർത്തയായിരുന്നു. ഇതിനു പിന്നാലെ ടി.വീണയെ രണ്ടു തവണ ഇ.ഡി. ഉദ്യോഗസ്ഥർ കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളുടെ പരിശോധനയും ഇ.ഡി ആരംഭിച്ചിരുന്നു. എസ്എഫ്ഐഒ റിപ്പോർട്ടിന്റെ 134 അനുബന്ധ രേഖകളാണ് ഇ.ഡിക്ക് ലഭിച്ചത്.
സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്. കർത്ത, മകൾ ഷിബി എസ്. കർത്ത, മകൻ ശരൻ എസ്. കർത്ത എന്നിവരടക്കം ആറു പേരെയാണ് ഇ.ഡി ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തത്. 2.78 കോടി രൂപ പ്രത്യേകിച്ച് ഒരു സേവനവും നൽകാതെ അനധികൃതമായി സിഎംആർഎല്ലിൽ നിന്ന് വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനി കൈപ്പറ്റിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കളളപ്പണം വെളുപ്പിക്കൽ പരിധിയിൽ ഉൾപ്പെടുന്ന ഇടപാടാണ് ഇതെന്നാണ് സൂചന.
അതേ സമയം റിയാസിന്റെ കാര്യം വന്നപ്പോൾ സിപിഎം രാഷ്ട്രീയം മറന്നു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി നിഖിലിനെ പിന്തുണച്ച് ജില്ലാ സിപിഎം നേതൃത്വം രംഗത്തുവന്നു. രാഷ്ട്രീയ പ്രേരിതമായ റെയ്‌ഡ് ആണ് നടക്കുന്നതെന്നും നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് പ്രതികരിച്ചു. ഇ.ഡിയെ കൊണ്ടുനടക്കുന്നത് ബിജെപി മാത്രമല്ല. കോൺഗ്രസ് കൂടിയാണെന്നും മെഹബൂബ് പറഞ്ഞു. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. ഇ.ഡി റെയ്ഡിനെതിരെ വൈകിട്ട് മുതലക്കുളത്തുനിന്ന് പുതിയ സ്റ്റാൻഡ് പരിസരത്തേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്നും മെഹ്ബൂബ് പറഞ്ഞു. പിണറായിയുടെ മകളുടെ കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
മുഹമ്മദ് റിയാസിന്റെ പ്രഖ്യാപിത സ്വത്തിൽ വൻ വർധനവ് കാണാത്ത സാഹചര്യത്തിലാണ് അദ്ദേഹവുമായി അടുപ്പമുള്ളവരിലേക്ക് അന്വേഷണം നീളുന്നത്. റിയാസിന് നിക്ഷേപങ്ങളും മറ്റുമായി ജംഗമസ്വത്തുക്കൾ 4.83 ലക്ഷം രൂപമാത്രമാണുള്ളത് .റിയാസിന്റെ പേരിൽ കെട്ടിടങ്ങളും ഭൂമിയും അടക്കം 34. 93 ലക്ഷത്തിന്റെ സ്ഥാവരസ്വത്തുക്കളാണുള്ളത്.ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. ഭാര്യ വീണക്ക് 65 ലക്ഷം വിലവരുന്ന സ്വർണത്തിനും പുറമേ 86. 10 ലക്ഷത്തിന്റെ ജംഗമസ്വത്തുക്കളാണുള്ളത്. ഇതിനുപുറമേ 1.04 കോടിയുടെ സ്ഥാവരസ്വത്തുക്കൾ വേറെയുമുണ്ട്. ഈ സാഹചര്യത്തിലാണ് റിയാസിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്ഥാവരജംഗമസ്വത്തിനെ കുറിച്ച് അന്വേഷണം തുടങ്ങിയത്.
2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് വീണയ്ക്ക് സിഎംആർഎല്ലിൽ നിന്ന് പണം ലഭിച്ചത്. 2020 ജൂണിലായിരുന്നു മുഹമ്മദ് റിയാസുമായുള്ള വീണയുടെ വിവാഹം. വിവാഹശേഷം ഈ പണം ഏതൊക്കെ തരത്തിൽ വിനിയോഗിച്ചുവെന്നതിലാണ് ഇഡിക്ക് സംശയം. ഇതിൽ വ്യക്തത വരുത്താനാണ് മുഹമ്മദ് റിയാസിന്റെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം നടത്തുന്നത്. ഇരുവരുടെയും അക്കൗണ്ടുകൾ തമ്മിൽ പണമിടപാടുകൾ നടന്നിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കുമെന്നാണ് വിവരം.അന്വേഷണത്തിൽ അഴിമതി നിരോധന നിയമത്തിന്റെ സാദ്ധ്യകളും പരിശോധിക്കുന്നുണ്ട്. ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഎംആർഎല്ലിന് സർക്കാരിൽ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളാണ് വീണയ്‌ക്ക് നൽകിയ മാസപ്പടിക്ക് പിന്നിലെന്ന നിഗമനമാണ് ഇഡിയ്‌ക്കുള്ളതെന്നാണ് വിവരം. ഇതിലൂന്നിയുള്ള അന്വേഷണമാകും നടക്കുക.
റിയാസിൻെറ നിയമനത്തെ ഇന്നും പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചിലരും വിശേഷിപ്പിക്കുന്നത് മാനേജ്മെൻറ് സീറ്റ് എന്നാണ് . റിയാസ് മികച്ച രീതിയിൽ പൊതുമരാമത്ത് വകുപ്പ് ഭരിച്ചിട്ടും യാതൊരു പ്രയോജനവും അദ്ദേഹത്തിന് ലഭിച്ചില്ല.. അമ്മാവനും ഭാര്യയും ചേർന്നുണ്ടാക്കുന്ന വിവാദങ്ങളിൽ റിയാസിന്റെ പ്രവർത്തനങ്ങൾ അസ്തമിച്ചു,. ഭരണ വിരുദ്ധ വികാരം മാധ്യമങ്ങൾ റിയാസിനോടും പ്രയോഗിച്ചു,. മുഹമ്മദ് റിയാസിന് സ്ഥിരം അബദ്ധം പറ്റാറുണ്ട്. അപ്പോഴെല്ലാം അമ്മാവനായ മുഖ്യമന്ത്രി ഇടപെട്ട് റിയാസിനെ തിരുത്തിയിരുന്നു.. അപ്പോഴേക്കും സമയം വൈകും. രാജീവ് ചന്ദ്രശേഖർ റിയാസിനെ വെറുതെ വിടാൻ യാതൊരു സാധ്യതയുമില്ല.
കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ റാലിക്ക് അനുമതി നിഷേധിച്ചാണ് റിയാസിന് അബദ്ധം പറ്റിയത്. കോൺഗ്രസ് ഇത് പരമാവധി മുതലെടുത്തു. റിയാസും സുധാകരനും ചെന്നിത്തലയും സതീശനും തമ്മിൽ വായ് പോരും രൂക്ഷമായി. താൻ ഏത് മതത്തിൽ പെട്ടയാളാണെന്ന കാര്യം റിയാസ് മറന്നു പോയി. ഒടുവിൽ മുഖ്യമന്ത്രി പറഞ്ഞതോടെയാണ് അദ്ദേഹം നിലപാട് മാറ്റിയത്. അങ്ങനെ രാഷ്ടീയപ്പോരിന് പരിഹാരമായി.കോൺഗ്രസിന് ബീച്ചിൽ തന്നെ വേദി അനുവദിച്ചു.നവകേരള സദസ്സിന്‍റെ വേദിയില്‍ നിന്ന് 100 മീറ്റർ മാറി കോൺഗ്രസ്സിനൂ സ്ഥലം അനുവദിക്കുമെന്ന് കളകടര്‍ ഉറപ്പ് നല്‍കി. മുഹമ്മദ് റിയാസ് കളക്ടറുമായും ഡിസിസി പ്രസിഡൻ്റുമായും സംസാരിച്ചതിനെതുടര്‍ന്നാണ് പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങിയത്.
മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സർക്കാരിലുള്ള സ്വാധീനത്തിൻെറ പാമ്പൻ പാലമാണ് ബി ജെ പിയുടെ ദേശീയ നേതാവും ദേശീയപാതാ മന്ത്രിയുമായ നിധിൻ ഗഡ്ഗരി. ലാ വ്ലിൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിണറായിയെ സഹായിക്കുന്നത് നിധിൻ ഗഡ്ഗരിയാണെന്നാണ് പറയപ്പെടുന്നത്.. ഗഡ്ഗരിക്ക് പ്രധാനമന്ത്രിയുമായുള്ള അടുപ്പം വിശ്വ പ്രസിദ്ധമാണ്. നിധിൻ ഗഡ്ഗരി തിരുവനന്തപുരത്ത് വരുമ്പോൾ മു ഖ്യമന്ത്രിയുടെ അതിഥിയായി ക്ലിഫ് ഹൗസിൽ എത്താറുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാം. ഇതാണ് സംഗതിയുടെ കിടപ്പുവശം എന്നിരിക്കെ തികച്ചും അപ്രതീക്ഷിതമായാണ് മന്ത്രി റിയാസ് ഗഡ്ഗരിക്കെതിരെ രംഗത്ത് എത്തിയത്. ഏതായാലും പ്രതിസന്ധിയുണ്ടായിരിക്കുന്നത് റിയാസിനാണ്. പിന്നറായിക്ക് അടിക്കുന്ന അടിയെല്ലാം റിയാസിന് കൊള്ളുന്നു. ഇതിൽ അദ്ദേഹം ആശങ്കാകുലനാണ്. വിഴിഞ്ഞം വീൺ വാക്ക് ഏതറ്റം വരെ പോകുമെന്ന് കണ്ടറിയാം. ഇപ്പോൾ സംഭപിച്ചുകൊണ്ടിരിക്കുന്നതും അതാണ്.
മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ സുഹൃത്തുക്കൾ കണ്ടുകെട്ടിയാൽ ദേശീയതലത്തിൽ വലിയ വാർത്തയായി മാറും . കാരണം സുഹൃത്തുക്കളിൽ പലർക്കും ദേശീയ മാധ്യമങ്ങളുമായി അടുത്ത ബന്ധമുണ്ട്/. സിപിഎം ഈ വയ്യാവേലി വീണ്ടും കേറി പിടിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്.കോഴിക്കോട് പാർട്ടി ഭരിക്കുന്നത് മുഹമ്മദ് റിയാസാണ്. അവിടെ ഗോവിന്ദൻ മാഷിനെ ആരും അനുസരിക്കാറില്ല. മുൻ മുഖ്യന്റെ മകളെ വിവാഹം കഴിച്ചയാൾ പാർട്ടിയുടെ പ്രതീകം തന്നെയായി കരുതപ്പെടുന്നു. ഇത്തരം വിളക്കുകളെ ഊതികെടുത്താൻ ആരും തയ്യാറാവുകയില്ല.
https://www.facebook.com/Malayalivartha

























