Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ

18 AUGUST 2026 08:09 AM IST
മലയാളി വാര്‍ത്ത

സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദമാക്കാം... സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ. ഡോക്ടർമാരുടെ പേരും ഒ.പി ദിവസവും സമയവും കൃത്യമായി പ്രദർശിപ്പിക്കേണ്ടതാണ്. സംസ്ഥാനത്തെ താഴെത്തട്ടിലെ പല ആശുപത്രികളിലും ഒ.പി സമയത്ത് ഡോക്ടർമാരില്ലെന്നും രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണെന്നും ഉൾപ്പെടെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ ഇടപെടലുണ്ടായത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഇത് അടിയന്തരമായി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാനായി മന്ത്രി കെ.മുരളീധരൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കാണ് നിർദ്ദേശം നൽകിയത്.

ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരുടെ അനുവദിച്ച തസ്തികകളുടെ എണ്ണം, നിലവിലുള്ള ഡോക്ടർ ഒഴിവുകളുടെ എണ്ണം, ഓരോ ഡോക്ടറുടെയും ഒ.പി സമയം, കൺസൾട്ടേഷൻ സമയക്രമം എന്നീ വിവരങ്ങൾ രോഗികൾക്കും പൊതുജനങ്ങൾക്കും കാണാവുന്ന രീതിയിൽ സ്ഥാപിക്കണമെന്നും ഇവയിൽ വ്യത്യാസം വരുന്ന മുറയ്ക്ക് കൃത്യമായ ഇടവേളകളിൽ പുതുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുക, ഡോക്ടർമാരുടെ സേവനത്തെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ധാരണ നൽകുക എന്നിവയാണ് നടപടിയുടെ ലക്ഷ്യം.

കൂടാതെ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി ബന്ധപ്പെട്ട ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറെ (വിജിലൻസ്) ബന്ധപ്പെടാനുള്ള വിവരങ്ങളും ആശുപത്രികളിൽ വ്യക്തമായി പ്രദർശിപ്പിക്കേണ്ടതാണ്. ഡോക്ടർമാരുടെ കുറവ്, കൃത്യസമയത്ത് ഡോക്ടർമാർ എത്തുന്നില്ല തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസിലാക്കി പൊതുജനങ്ങൾക്ക് പരാതികൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനായി ഇതിലൂടെ കഴിയും.

നിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. രോഗികൾക്ക് യഥാസമയം ചികിത്സ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും നിലവിൽ ഇക്കാര്യത്തിൽ വീഴ്ചകളുണ്ടാകുന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു നടപടിയെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (6 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (7 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (7 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (7 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (7 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (7 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (8 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (8 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (8 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (10 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (10 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (10 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (11 hours ago)

Malayali Vartha Recommends