Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..

18 AUGUST 2026 11:11 AM IST
മലയാളി വാര്‍ത്ത

വലിയ കൊടുങ്കാറ്റ് ഉയര്‍ത്തിയ കരിമണല്‍ മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം കൂടുതല്‍ ശക്തമാക്കുന്നു. കോഴിക്കോട് ഉള്‍പ്പെടെ എട്ടോളം കേന്ദ്രങ്ങളിലാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ മിന്നല്‍ പരിശോധന ആരംഭിച്ചത്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തുന്നത്. കേസിലെ നിര്‍ണ്ണായക അറസ്റ്റുകള്‍ ഇനിയുണ്ടാകും.കോഴിക്കോട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്നത്തെ റെയ്ഡുകളില്‍ ഭൂരിഭാഗവും നടക്കുന്നത്.

 

ഇ.ഡി. അസിസ്റ്റന്റ് ഡയറക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള നാലംഗ പ്രത്യേക സംഘമാണ് കോഴിക്കോട്ടെ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേസുമായി ബന്ധപ്പെട്ട സുപ്രധാന സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ശേഖരിക്കുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.മന്ത്രി മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തും മുന്‍ ഡി.ടി.പി.സി. കോഓര്‍ഡിനേറ്ററുമായ നന്ദുലാലിന്റെ വസതിയിലും ഇ.ഡി. സംഘം പരിശോധന നടത്തുന്നുണ്ട്. നന്ദുലാലിന് മാസപ്പടി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രമുഖരുമായുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചും മുന്‍കാല ഇടപാടുകളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇദ്ദേഹത്തിന്റെ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും

പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഡി വൈ എഫ് ഐ നേതാവ് നിഖിന്റെ വീട്ടിലും റെയ്ഡുണ്ട്. റിയാസിന്റെ കൂട്ടുകാരനാണ് നിഖിലും.മാസപ്പടി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട തെളിവെടുപ്പിന്റെ ഭാഗമായാണ് ഇപ്പോഴത്തെ റെയ്ഡുകള്‍ എന്നാണ് സൂചന. പ്രതികളാക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിചാരണയ്ക്ക് മുന്നോടിയായി കൃത്യമായ ചാര്‍ജ്ജ് ഷീറ്റ് നല്‍കുന്നതിന് ശക്തമായ ഡിജിറ്റല്‍, സാമ്പത്തിക തെളിവുകള്‍ ആവശ്യമുണ്ട്. അതിനുള്ള നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തുകയാണ് ഇ.ഡിയുടെ പ്രാഥമിക ലക്ഷ്യം.കെ.എം.എം.എല്‍., കെ.എസ്.ഐ.ഡി.സി.

 

എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിനും ഇടയില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വന്‍തോതിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തല്‍. സേവനങ്ങള്‍ നല്‍കാതെ തന്നെ കോടിക്കണക്കിന് രൂപ കൈമാറ്റം ചെയ്യപ്പെട്ടു എന്ന ഗുരുതരമായ ആരോപണമാണ് ഈ കേസിലെ പ്രധാന വിഷയം.ഇതിനോടകം തന്നെ സി.എം.ആര്‍.എല്‍. അധികൃതരില്‍ നിന്നും ബാങ്ക് അധികൃതരില്‍ നിന്നും നിരവധി രേഖകള്‍ ഇ.ഡി. പിടിച്ചെടുത്തിട്ടുണ്ട്. മുന്‍പ് നടത്തിയ പരിശോധനകളില്‍ ലഭിച്ച വിവരങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുതിയ വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കും അന്വേഷണം നീണ്ടിരിക്കുന്നത്.

 

വിവിധ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ക്ക് മധ്യസ്ഥത വഹിച്ചവര്‍, മുന്‍കാലങ്ങളില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചവര്‍ തുടങ്ങിയവരെല്ലാം ഇ.ഡിയുടെ നിരീക്ഷണത്തിലാണ്. ഇന്നത്തെ റെയ്ഡില്‍ ലഭിക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുമെന്നാണ് വിവരങ്ങള്‍.രാവിലെ മുതല്‍ ആരംഭിച്ച റെയ്ഡ് മണിക്കൂറുകളായി തുടരുകയാണ്. കേന്ദ്ര സേനയുടെ കനത്ത സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ ഓരോ കേന്ദ്രങ്ങളിലും പരിശോധന പൂര്‍ത്തിയാക്കുന്നത്. പ്രാദേശിക പൊലീസിനെ മുന്‍കൂട്ടി അറിയിക്കാതെ തികച്ചും രഹസ്യമായാണ് ഇ.ഡി. സംഘം പരിശോധനയ്ക്കായി എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (17 minutes ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (43 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (50 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (57 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (1 hour ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (1 hour ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (1 hour ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (1 hour ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

Malayali Vartha Recommends