ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം. ഇന്ന് വൈകുന്നേരം പാകിസ്ഥാനുമായുള്ള മത്സരം തോറ്റാൽ പുറത്താകും. പൂൾ ഡിയിൽ ഇംഗ്ലണ്ടിനോടേറ്റ തോൽവിയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
നിലവിൽ രണ്ടാമതാണ് ഇന്ത്യ. ജയമോ സമനിലയോ മുന്നോട്ടുള്ള വഴിയൊരുക്കും. ഇംഗ്ലണ്ടിനോട് 2–4നാണ് തോറ്റത്. 2–1ന് മുന്നിലെത്തിയശേഷമാണ് ഇന്ത്യ ജയം തുലച്ചത്. പ്രതിരോധത്തിലെ പാളിച്ച വിനയായി.
ഇന്ത്യക്കായി ക്യാപ്‌റ്റൻ ഹർമൻപ്രീത് സിങ്ങും ദിൽപ്രീത് സിങ്ങും ഗോൾ നേടിയപ്പോൾ ഇരട്ടഗോളുമായി നിക്കോളാസ് ബൻഡറുക് ഇംഗ്ലീഷ് നിരയിൽ തിളങ്ങി.സ്‌റ്റുവർട് റുഷ്‌മേറെയും ഹെൻറി ക്രോഫ്‌റ്റും ചേർന്ന് ജയം പൂർത്തിയാക്കി. ആദ്യ മത്സരത്തിൽ വെയിൽസിനെ ഇന്ത്യ (3–1) കീഴടക്കിയിരുന്നു. കളിയിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യക്കായി മൂന്ന് ഗോളും പെനാൽറ്റി കോർണറുകളിൽ നിന്നാണ് പിറന്നത്.
അതേസമയം ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യൻ വനിതകൾ ദക്ഷിണാഫ്രിക്കയെ 6–1ന് തകർത്ത്പൂൾ ഡിയിൽതുടർച്ചയായ രണ്ടാം ജയത്തോടെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യത സജീവമാക്കി.
"
https://www.facebook.com/Malayalivartha

























