Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

മഹാരാജൻ എന്ന കഥ മോഷ്ടിച്ച് ദൃശ്യം സിനിമ നിർമ്മിച്ചതിന് ഫയൽ ചെയ്ത 12 കോടി രൂപയുടെ നഷ്ട പരിഹാരക്കേസ് ഒക്ടോബർ 22 ന് പരിഗണിക്കും: ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം വേറിട്ട കഥയാണെന്ന് സംവിധായകൻ ജിത്തു ജോസഫും നിർമാതാവ് ആൻറണിയും: ഷൂട്ടിംഗും റിലീസും തടയണമെന്ന ഇൻ ജംഗ്ഷൻ ഹർജി തീർപ്പാക്കി

25 SEPTEMBER 2020 05:51 PM IST
മലയാളി വാര്‍ത്ത

 ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം വേറിട്ട കഥയാണെന്ന് സംവിധായകൻ ജിത്തു ജോസഫും നിർമ്മാതാവ് ആൻറണി പെരുമ്പാവൂരും തിരുവനന്തപുരം നാലാം ജില്ലാ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി ദ്യശ്യം സിനിമയുടെ രണ്ടാം ഭാഗത്തിൻ്റെ ഷൂട്ടിംഗും സിനിമയുടെ റിലീസിംഗും തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഇൻജംഗ്ഷൻ ഹർജി തീർപ്പാക്കി. പകർപ്പവകാശ ലംഘനവും കഥാ മോഷണവും ആരോപിച്ചുള്ള 12 കോടി രൂപയുടെ നഷ്ടപരിഹാര കേസ് കോടതി ഒക്ടോബർ 22 ന് വീണ്ടും പരിഗണിക്കും. 


മോളിവുഡ് സിനിമ ദൃശ്യത്തിൻ്റെ സംവിധായകൻ തൃപ്പൂണിത്തുറ കുരീക്കാട് വലിയ കണ്ടത്തിൽ വീട്ടിൽ താമസം ജിത്തു ജോസഫ് , സിനിമാ നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ , കരമന ഗ്രാൻ്റ് ചോയ്സ് മോട്ടോഴ്സ് സെയിൽസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.അശോക് കുമാർ , സംവിധായകനായ പേട്ട പാൽക്കുളങ്ങര സ്വദേശി വിജി തമ്പി , നടൻ മോഹൻലാലിൻ്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സിനിമാ വിതരണ കമ്പനിയായ മാക്സ് ലാബ് സിനിമാസ് ആൻ്റ് എൻ്റർടെയ്ൻമെൻറ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്നിവരാണ് നഷ്ടപരിഹാര കേസിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികൾ.

കഥാകൃത്തായ പേരൂർക്കട സ്വദേശി പി.എസ്.ശശിഭൂഷൺ അഡ്വ: നെയ്യാറ്റിൻകര. പി. നാഗരാജ് മുഖേന നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. സിവിൾ നടപടി ക്രമത്തിലെ ഓർഡർ 39 ചട്ടം 1 പ്രകാരമുള്ള ഇൻ ജംഗ്ഷൻ ഹർജിയാണ് കോടതി പരിഗണിച്ചത്.

തൻ്റെ കഥാ - തിരക്കഥാ സമാഹാരമായ മഹാരാജൻ , 2011 ആഗസ്റ്റിൽ നമ്മുടെ കേരളം എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ച കൃഷിക്കാരൻ എന്ന ചെറുകഥ എന്നിവയിലെ കഥ , തിരക്കഥ , സംഭാഷണം എന്നിവ മോഷ്ടിച്ചാണ് ദൃശ്യം സിനിമ നിർമ്മിച്ച് 50 കോടി രൂപക്ക് മേൽ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോഡ് ഭേദിച്ച മോളിവുഡ് സിനിമ ദൃശ്യം 2014 ൽ നിർമ്മിച്ചത്. തൻ്റെ കഥ വായിച്ചു നോക്കിയ ശേഷം മറുപടി പറയാമെന്നും പ്രതിഫലം നൽകാമെന്നും വാഗ്ദാനം ചെയ്ത പ്രതികൾ വാക്കുപാലിച്ചില്ല. തുടർന്ന് കഥാസമാഹാരം തിര്യെ നൽകണമെന്നാവശ്യപ്പെട്ട് പ്രതികൾക്കയച്ച നോട്ടീസുകൾ 2011 ഒക്ടോബർ 19 ലും നവംബർ 19നും പ്രതികൾ കൈപ്പറ്റിയിട്ടും കഥ തിര്യെത്തുകയോ മറുപടി നോട്ടീസയക്കുകയോ ചെയ്തിട്ടില്ലായെന്നും ജില്ലാ കോടതിയിൽ സമർപ്പിച്ച അന്യായത്തിൽ പറയുന്നു.

2014 ജനുവരി 22 ന് പ്രസിദ്ധീകരിച്ച ബിഗ് എന്ന സായാഹ്ന വാർത്താ പത്രത്തിലെ ഒമ്പതാം പേജിൽ ജിത്തു ജോസഫ് താൻ സംവിധാനം ചെയ്ത മൈ ബോസ് എന്ന മലയാള ചലച്ചിത്രത്തിൽ പല ഇംഗ്ലീഷ് സിനിമകളിലെയും രംഗങ്ങൾ കോപ്പിയടിച്ചുള്ളതായുള്ള ജിത്തു ജോസഫിൻ്റെ സമ്മത പ്രസ്താവനയുണ്ട്. ഇത് പ്രതിയുടെ തിരക്കഥ മോഷണ സ്വഭാവം തെളിയിക്കുന്നതായി അന്യായത്തിൽ പറയുന്നു. കൂടാതെ ദൃശ്യത്തിലെ ലൊക്കേഷൻ പ്പോട്ടുകൾ 2008 ലെ ജാപ്പനീസ് സിനിമയായ സസ്പെക്റ്റ് എക്സ് എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സെറ്റ് രൂപീകരിച്ചതെന്ന ആരോപണവും നിലനിൽക്കുന്നതായി അന്യായത്തിൽ ശശിഭൂഷൺ ആരോപിക്കുന്നു. കിയാഗോ ഹിഗാഷിനോ എഴുതിയ ' ദി ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സ് ' എന്ന നോവലിൽ നിന്നാണ് ആ സിനിമ നിർമ്മിച്ചത്. കൂടാതെ ദൃശ്യത്തിൻ്റെ ആദ്യ പകുതിയിലെ ഭാഗങ്ങൾ 1992ലെ നോവലായ അമേരിക്കൻ എഴുത്തുകാരൻ റോസെല്ലർ ബ്രൗണിൻ്റെ ബിഫോർ ആൻറ് ആഫ്റ്റർ എന്ന കഥയെ അടിസ്ഥാനമാക്കി 1996 ൽ നിർമ്മിച്ച ' ബിഫോർ ആൻ്റ് ആഫ്റ്റർ ' എന്ന സിനിമയിലെ രംഗങ്ങളുമായി സാമ്യതയുള്ളതായി ആരോപണമുണ്ട്. ഇവയെല്ലാം ജിത്തു ജോസഫിൻ്റെ കാവ്യചോരണ സ്വഭാവം വെളിവാക്കുന്നതായി അന്യായത്തിൽ വാദി ചൂണ്ടിക്കാട്ടുന്നു. മോഹൻലാലിൻ്റെ അറുപതാം പിറന്നാൾ ദിനത്തിലാണ് ദ്യശ്യം-2 ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം പുറത്ത് വന്നത്.

1957ലെ പകർപ്പവകാശ നിയമത്തിലെ വകുപ്പുകളായ 55 , 62 പ്രകാരവും സിവിൽ നടപടി കോഡിലെ വകുപ്പ് 26 , ഓർഡർ lV , VI , VII റൂൾ 1 പ്രകാരം വിധിയുണ്ടാകണമെന്നാവശ്യപ്പെട്ടാണ് ജില്ലാ കോടതിയിൽ നഷ്ട പരിഹാര കേസ് ഫയൽ ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (50 minutes ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (1 hour ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (1 hour ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (1 hour ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (2 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (2 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (3 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (3 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (3 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (3 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (3 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (4 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (4 hours ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (4 hours ago)

SABARIMALA സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ പുതിയ അവതാരം  (4 hours ago)

Malayali Vartha Recommends