Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

പഴയ സുരയല്ല... കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനെ വിലകുറച്ച് കണ്ട സഖാക്കള്‍ക്ക് ഉള്ള് പിടയ്ക്കുന്നു; 5 ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് പുറമേ സി.ബി.ഐ. കൂടി എത്തിയതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥ; ലൈഫ് പദ്ധതിയില്‍ തട്ടി സി.ബി.ഐ. വരുന്നതോടെ എന്‍.ഐഎ. വിട്ടുകളഞ്ഞ പലതും പൊങ്ങും

26 SEPTEMBER 2020 08:24 AM IST
മലയാളി വാര്‍ത്ത

അല്ലേലും ബിജെപി സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനെ സഖാക്കള്‍ക്ക് വല്യ ബഹുമാനമാണല്ലോ. ബഹുമാനം വേണ്ട ഇങ്ങനെ കളിയാക്കാതെയെങ്കിലും ഇരുന്നുകൂടെ. എന്തിന് സുരേന്ദ്രന്റെ മാനസിക നിലയ്ക്ക് എന്തോ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടെന്ന തരത്തിലാണ് സഖാക്കളുടെ പ്രചരണം. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയറ്റാന്‍ ശ്രമിച്ചത് മുതല്‍ ശക്തമായ പ്രതിരോധമാണ് കെ. സുരേന്ദ്രന്‍ തീര്‍ത്തത്. ഇരുമുടികെട്ടുമായി ശബരിമലയ്ക്ക് പോകാന്‍ വന്ന സുരേന്ദ്രനെ പൊക്കി അകത്തിട്ടപ്പോള്‍ സഖാക്കള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയാണ് ചെയ്തത്. എന്നാല്‍ 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ സുരേന്ദ്രന്‍ നാട്ടിലെ താരമായി.

എന്തിന് സുരേന്ദ്രന്‍ ഇന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാണ്. വെറും അധ്യക്ഷനല്ല. കേന്ദ്രം ഭരിക്കുന്ന ശക്തമായ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍. സുരേന്ദ്രന്റെ വിലപോലും നോക്കാതെ സെക്രട്ടറിയേറ്റില്‍ കയറിയ സുരേന്ദ്രനെ വീണ്ടും പൊക്കി പോലീസ് വണ്ടിയിലാക്കി. സുരേന്ദ്രന്റെ മഹിമ മനസിലായതോടെ ഉടന്‍ പുറത്തിറക്കി. ഇങ്ങനെ ഒരറ്റത്ത് സുരേന്ദ്രനെതിരെ സഖാക്കള്‍ കളിക്കുമ്പോള്‍ എല്ലാം ഒരാള്‍ കാണുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 5 ദേശീയ അന്വേഷണ ഏജന്‍സികള്‍ വന്നിട്ടും അവര്‍ക്ക് തൊടാന്‍ പറ്റാത്തവര്‍ പലരുമുണ്ടെന്ന് കണ്ടെത്തി. സിബിഐ വരണമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. സുരേന്ദ്രന്റെ ആവശ്യം പോലെ സിബിഐ അന്വേഷണത്തിന് അമിത്ഷാ ഉത്തരവിടുകയായിരുന്നു.

ഇതോടെ സഖാക്കള്‍ ഞെട്ടിയിരിക്കുകയാണ്. ലൈഫ് മിഷന്‍ ഭവനനിര്‍മ്മാണ പദ്ധതിയില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിനും കോടികള്‍ കോഴ കൈപ്പറ്റിയതിനും സി.ബി.ഐ കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തിലായിരിക്കുകയാണ്. വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമത്തിലെ 35 ാം വകുപ്പും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് കേസ്. അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

കേസ് സി.ബി.ഐ ഏറ്റെടുക്കുമെന്ന് വ്യാഴാഴ്ചയും അതിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് അന്വേഷണവിവരം ശേഖരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

വടക്കാഞ്ചേരിയിലെ ലൈഫ് ഭവന സമുച്ചയത്തിന്റെ നിര്‍മാണക്കരാര്‍ ലഭിച്ചതിന് സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് വന്‍തുക കമ്മിഷന്‍ നല്‍കിയ യൂണിടാക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. യൂണിടാക്കിന്റെ സഹോദര സ്ഥാപനമായ സേന്‍ വെഞ്ചേഴ്‌സും തിരിച്ചറിയാത്ത വ്യക്തികളുമാണ് മറ്റു പ്രതികള്‍.

യൂണിടാക്കിന്റെ തൃശൂര്‍, എറണാകുളം ഓഫീസുകളിലും സന്തോഷ് ഈപ്പന്റെ ചോറ്റാനിക്കരയിലെ വസതിയിലും സി.ബി.ഐ ഇന്നലെ രാവിലെ ഏഴു മുതല്‍ പരിശോധന നടത്തി ഒട്ടേറെ രേഖകളും തെളിവുകളും പിടിച്ചെടുത്തു. ഇതിനു പിന്നാലെ പ്രത്യേക കോടതിയില്‍ എഫ്.ഐ.ആറും സമര്‍പ്പിച്ചു.സംസ്ഥാനത്തെ ചില മന്ത്രിമാരുടെയും ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെയും മൊഴികള്‍ സി.ബി.ഐ രേഖപ്പെടുത്തും.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍, റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട യു.വി.ജോസ്, അന്നത്തെ ചീഫ് സെക്രട്ടറി ടോംജോസ്, തദ്ദേശ സെക്രട്ടറി ടി.കെ.ജോസ് എന്നിവരും ഇടപാടിന്റെ ഭാഗമാണ്. ടി.കെ.ജോസ് ഇപ്പോള്‍ ആഭ്യന്തരവകുപ്പ് അഡി.ചീഫ് സെക്രട്ടറിയാണ്. ഈ നാല് ഐ.എ.എസുകാര്‍ക്ക് പുറമെ നോര്‍ക്ക സെക്രട്ടറി ഇളങ്കോവനെയും കോണ്‍സുലേറ്റ്, ബാങ്ക് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.

2018ലെ പ്രളയത്തിന്റെ ചിത്രങ്ങളും സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയും ഉപയോഗിച്ച് യു.എ.ഇയില്‍ നിന്ന് പിരിച്ചെടുത്തതില്‍ 58 കോടി തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ കോണ്‍സുലേറ്റിന്റെ ചാരിറ്റി അക്കൗണ്ടിലൂടെ എത്തിച്ചതും അന്വേഷിക്കും. ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിന് യു.എ.ഇ റെഡ് ക്രസന്റ് നല്‍കിയ 20 കോടി രൂപയില്‍ 4.25 കോടി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കമ്മിഷനായി കൈപ്പറ്റിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്.

വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ മാതൃകയില്‍ ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ വീണ്ടും വിദേശഫണ്ട് ലഭിക്കുമെന്നും 15 ശതമാനം കമ്മിഷന്‍ നല്‍കിയാല്‍ കരാര്‍ നല്‍കാമെന്നും സ്വപ്ന യൂണിടാക്കിനെയും മറ്റു രണ്ടു നിര്‍മാണ കമ്പനികളെയും അറിയിച്ചിരുന്നു. എന്തായാലും ഇനി സിബിഐയുടെ നാളുകളാണ്. എല്ലാത്തിലും രസം പകരാനായി സ്വപ്നയുമുണ്ടല്ലോ. നമുക്ക് കാത്തിരിക്കാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (33 minutes ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (58 minutes ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (1 hour ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (1 hour ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (1 hour ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (2 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (2 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (3 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (3 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (3 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (3 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (3 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (3 hours ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (3 hours ago)

SABARIMALA സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ പുതിയ അവതാരം  (3 hours ago)

Malayali Vartha Recommends