Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തിരുവല്ലയിലെ ഹോംസ്റ്റേയില്‍ താമസിച്ചു നിര്‍മിച്ചു വിതരണം ചെയ്ത സംഘത്തിലെ സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ കൂടി പിടിയില്‍... നോട്ടിന്റെ കളര്‍ പ്രിന്റ് എടുത്ത് ആളുകളെ വിഡിയോ വഴി കാണിച്ച് ഇടപാടുകാരെ ആകര്‍ഷിക്കും, ഇടപാടുകാര്‍ നേരിട്ടെത്തുമ്പോള്‍ രാസവസ്തു ചേര്‍ത്ത് കറുപ്പു നിറമാക്കിയ യഥാര്‍ഥ നോട്ടുകള്‍ കാണിക്കും,കൊടുക്കുന്ന നോട്ടിന്റെ ഇടയില്‍ വെറും കറുത്ത പേപ്പറുകള്‍ മാത്രം, ഇടപാടുകാരെ പറ്റിച്ചിരുന്നതിങ്ങനെ....

27 SEPTEMBER 2020 07:09 AM IST
മലയാളി വാര്‍ത്ത

തിരുവല്ലയിലെ ഹോംസ്റ്റേയില്‍ താമസിച്ചു നിര്‍മിച്ചു വിതരണം ചെയ്ത സംഘത്തിലെ സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ കൂടി പിടിയില്‍. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇവര്‍ ഉപയോഗിച്ചിരുന്നരണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ശ്രീകണ്ഠപുരം ചെമ്‌ബേലി തട്ടാപറമ്ബില്‍ എസ്.ഷിബു (43), ഭാര്യ സുകന്യ (നിമിഷ-31), ഷിബുവിന്റെ സഹോദരന്‍ എസ്.സജയന്‍ (35) കൊട്ടാരക്കര ജവാഹര്‍നഗര്‍ ശാന്തിമുക്ക് ലക്ഷംവീട് കോളനിയില്‍ സുധീര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് കോട്ടയം കൊടുങ്ങൂര്‍ പട്ടിമറ്റം തട്ടാപറമ്ബില്‍ എം.സജിയെ (38) വ്യാഴാഴ്ച ചെയ്തിരുന്നു. ഇയാളില്‍നിന്നും ലഭിച്ച വിവരമനുസരിച്ചാണ് മറ്റുള്ളവരെ പിടികൂടിയത്.

അറസ്റ്റിലായവരില്‍ നിന്നും 3,94,000 രൂപയും പ്രിന്ററും പേപ്പറുകളും പിടിച്ചെടുത്തു. ഇതു കള്ളനോട്ടാണോയെന്നു പരിശോധിക്കും. 2000, 500 എന്നീ നോട്ടുകളാണ് ഈ സംഘം നിര്‍മിച്ചിരുന്നത്. ഇടപാടുകാര്‍ക്ക് നല്‍കുന്ന തുകയുടെ മൂന്നിരട്ടി കള്ളനോട്ട് തിരിച്ചു നല്‍കുമെന്നായിരുന്നു വാഗ്ദാനം. നോട്ടിന്റെ കളര്‍ പ്രിന്റ് എടുത്ത് ആളുകളെ വിഡിയോ വഴി കാണിച്ചാണ് ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നത്. ഇടപാടുകാര്‍ നേരിട്ടെത്തുമ്‌ബോള്‍ രാസവസ്തു ചേര്‍ത്ത് കറുപ്പു നിറമാക്കിയ യഥാര്‍ഥ നോട്ടുകള്‍ കാണിക്കും. മറ്റൊരു രാസവസ്തു ഉപയോഗിച്ച് ഉരയ്ക്കുമ്‌ബോള്‍ കറുപ്പ് നിറം മാറി യഥാര്‍ഥ നോട്ടാകും. ഇടപാടുകാര്‍ക്ക് നല്‍കുന്ന നോട്ടുകെട്ടിന്റെ മുകളിലും താഴെയും ഇത്തരത്തില്‍ യഥാര്‍ഥ നോട്ടുകള്‍ വയ്ക്കും.

എന്നാല്‍ അതിനിടയില്‍ വെറും കറുത്ത പേപ്പറുകള്‍ മാത്രമായിരിക്കും. ഇതു പരിശോധിക്കാനുള്ള സമയം ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നുമില്ല. രാസവസ്തു നല്‍കിയ ശേഷം പിന്നീട് നോട്ടുകള്‍ യഥാര്‍ഥ രൂപത്തിലാക്കാമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. ഒന്നാം പ്രതി ഷിബു പെരിന്തല്‍മണ്ണ, പൊന്നാനി, മലപ്പുറം സ്റ്റേഷനുകളില്‍ സമാനമായ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ നേരത്തേ ബെംഗളൂരുവിലായിരുന്നു. അവിടെ വച്ച് പണം ഇരട്ടിപ്പിക്കലിനു ഇരയായി പണം നഷ്ടപ്പെട്ടതാണ്. ഇതോടെ സാമ്ബത്തിക പ്രതിസന്ധിയിലായ പ്രതി ഇതേ രീതിയില്‍ തട്ടിപ്പു നടത്തി കടം വീട്ടാനുള്ള ശ്രമത്തിലായി. പിടിയിലായവരെല്ലാം ബന്ധുക്കളും സഹൃത്തുക്കളുമാണ്. ഹോംസ്റ്റേയില്‍ താമസിച്ച സംഘം മടങ്ങിപ്പോയശേഷം മുറിയില്‍ നിന്നും 200, 500, 2000 നോട്ടുകളുടെ മുറിച്ച ഭാഗങ്ങള്‍ ദിവസം ഉടമയ്ക്ക് ലഭിച്ചു. ഇക്കാര്യം രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥനെ അറിയിച്ചതിനത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (34 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (51 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (59 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends