Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...


പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങൾ...


അതിശക്തമായ മഴ..തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു..അടുത്ത 36 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും..ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയിൽ വർധനവ് ഉണ്ടാകും..


കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേയ്ക്ക് വരുന്ന അപൂർവ രോഗം; അദ്വൈതയ്ക്ക് ആയുസ്സ് കൊടുക്കുന്ന കരുതൽ: യൂസഫ് അലി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു...


ടെക്നോപാർക്ക് പീഡനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്ത്രീകളെ പീഡിപ്പിക്കുന്നതും, മോഷണം നടത്തുന്നതും പ്രതിയുടെ സ്ഥിരം രീതി: ഷാഡോ പോലീസ് കാടുകയറിയ സ്ഥലത്ത് പ്രതിയെ കണ്ടെത്തുമ്പോൾ ഒപ്പം മറ്റൊരു സ്ത്രീയും...

ഭർത്താവ് കേവലം ഒരു പങ്കാളി മാത്രമാണ് എന്നു വെച്ചാൽ ഒരു കൂട്ടുകച്ചവടത്തിൽ 2 പേർ ഒത്തുചേരുന്നത് പോലെ.; ആക്ടിവിസ്റ്റുകളോട് പറയാനുള്ളത്.....

30 SEPTEMBER 2020 07:47 PM IST
മലയാളി വാര്‍ത്ത

ഈ കവിത സ്നേഹ ബന്ധത്തിൻ്റെ എന്നു പറഞ്ഞാൽ പോരാ-ആത്മബന്ധത്തിൻ്റെ പാരസ്പര്യത്തിൻ്റെ ഉദാത്തമായ ദാമ്പത്യത്തിൻ്റെ മുഹൂർത്തങ്ങളിലൂടെ കടന്ന് അവസാനം ഈ കവിത അവസാനിക്കുമ്പോൾ അതിതീഷ്ണമായ ഒരു അനുഭവമായി മാറുകയാണ്. കവിത അവസാനിക്കുന്നത് ഇങ്ങനെയാണ് - അവസാന നിമിഷം പോലും പരസ്പരം ഊന്നുവടിയാകുന്ന സ്നേഹത്തിൻ്റെ തീവ്രതയാണ് ഇവിടെ നമ്മൾക്ക് കാണാൻ കഴിയുന്നത്. ഇത് ഞാനിവിടെ പറയാൻ കാരണം - ഈ അടുത്ത കാലത്ത് ചില സെലിബ്രിറ്റികളുടെയും ആക്ടിവിസ്റ്റ് കളുടെയും ദാമ്പത്യത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള പ്രസ്താവനകളും പരാമർശങ്ങളും കാണാൻ ഇടയായത് കൊണ്ടാണ്. വിവാഹം ഒരു സ്ത്രീയുടെ ജീവിതത്തിൻ്റെ എല്ലാം ആണെന്ന് കരുതുന്ന ആളല്ല ഞാൻ. എന്നാൽ നമ്മുടെ സാമൂഹിക സാഹചര്യത്തിലും നമ്മുടെ സാംസ്കാരിക പശ്ചാത്തലത്തിലും അതിന് വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ഭാരതത്തിൽ ഏത് സമുദായത്തിൽ പെട്ടവരായാലും ഭാര്യ ഭർത്തൃബന്ധത്തിനും കുടുംബത്തിനും വളരെ പ്രാധാന്യം കല്പിക്കുന്നത്. കുടുംബ ബന്ധങ്ങളിൽ ശൈഥില്യം ഉണ്ടാകാം. തനിക്ക് ഒരിക്കലും യോജിക്കാൻ കഴിയാത്ത ഒരാളുമായി ഒരു ജീവിതകാലം മുഴുവൻ നീറിപ്പുകഞ്ഞു കഴിയുന്നതിനെക്കാൾ വേർപിരിയുന്നതാണ് നല്ലത്. ഒരു താലി ചരടിൻ്റെയോ മന്ത്രകോടിയുടെ യോ പേരിൽ ഒരു സ്ത്രീ ആഭാസമായ, സാഡിസ്റ്റായ തൻ്റെ ലോകത്തിനപ്പുറം മറ്റൊരാളെ അംഗീകരിക്കാൻ കഴിയാത്ത ഒരുവനുമായി ഒത്തു പോകേണ്ടി വരിക എന്നത് ഏറെ സങ്കടകരമായ അവസ്ഥയാണ് .പലപ്പോഴും കുട്ടികൾ, കുടുംബം എന്നത് കരുതിയായിരിക്കാം പരസ്പരം പലപ്പോഴും ഉണ്ടാകുന്ന വിട്ടുവീഴ്ചകൾ ഇതൊക്കെ നാം നമ്മുടെ സമൂഹത്തിൽ കാണുകയാണ്. എന്നാൽ ഞാൻ മുമ്പ് സൂചിപ്പിച്ച സെലിബ്രിറ്റികൾ, ആക്ടിവിസ്റ്റംകൾ, ഇത്തരം ഗൗരവമായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നുമല്ല വിവാഹ ജീവിതത്തിൻ്റെ കെട്ടുറപ്പിനെയോ ശൈഥില്യത്തെയോ വിലയിരുത്തുന്നത്. അതിൽ ഒരു പ്രമുഖ നടി പറയുന്നത് തനിക്ക് ഭർത്താവ് കേവലം ഒരു പങ്കാളി മാത്രമാണ് എന്നു വെച്ചാൽ ഒരു കൂട്ടുകച്ചവടത്തിൽ 2 പേർ ഒത്തുചേരുന്നത് പോലെ. സ്ത്രീധനത്തിൻ്റെ പേരിലും മറ്റും പലപ്പോഴും വിവാഹം കൂട്ടുകച്ചവടമാണ്. എന്നാൽ ഇവർ ഇവിടെ പറയുന്നതിൻ്റെ അർത്ഥം അങ്ങനെയല്ല. ഒരാളെ എനിക്ക് വേണമെങ്കിൽ എൻ്റെ പങ്കാളി ആക്കാം. വേണ്ട എന്നു തോന്നുമ്പോൾ പറഞ്ഞു വിടാം വേണമെങ്കിൽ മറ്റൊരു പങ്കാളി ആയാലും കുഴപ്പമില്ല. കാരണം അതിനപ്പുറം ഗൗരവം ഒന്നും ഭാര്യ ഭർതൃബന്ധത്തിന് കൊടുക്കേണ്ടതില്ല. ഒരു പക്ഷേ അവരുടെ വീക്ഷണത്തിൽ അത് ശരിയാകാം. പക്ഷേ ഒരു പൊതു സമൂഹത്തിൽ ഇതു പറയുമ്പോൾ അത് ആ സമൂഹത്തിൽ ഉള്ളവർ ഏതെങ്കിലും തരത്തിൽ പിൻതുടരുന്നു എന്ന് കരുതുക. അത് നമ്മുടെ സാമൂഹിക അന്തരീക്ഷത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കുമെന്ന് ആലോചിച്ചു നോക്കുക.

ഇങ്ങനെ പറയുന്നവരുടെ അച്ഛനമ്മമാരോ അവരുടെ പൂർവ്വിക രോ പിന്തുടർന്നു വന്ന സ്നേഹത്തിൻ്റെയും കുടുംബ ബന്ധങ്ങളുടെയും തലമാണ് തനിക്ക് കിട്ടിയ ജീവിതവും സൗകര്യങ്ങളും എന്ന് ഇവരൊക്കെ മറന്നു പോകുകയാണോ? നമ്മൾ യൂറോപ്പിലേക്ക് നോക്കുമ്പോൾ കാണുന്നത് നേരത്തെ പറഞ്ഞ പങ്കാളിത്ത ജീവിതവും പങ്കാളിയെ എന്തെങ്കിലും കാരണം കൊണ്ട് മടുത്തത് കൊണ്ടോ ഉണ്ടാകുന്ന വേർപിരിയലുകളുമാണ്. വിപുലമായ അത്തരം കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലം ഉള്ളതുകൊണ്ട് ഇന്ന് പടിഞ്ഞാറ് ഉള്ളവർ പോലും നമ്മുടെ കുടുംബ വ്യവസ്ഥയെ മാതൃകയാക്കാനും സ്വീകരിക്കാനും തയ്യാറായിട്ടുണ്ട്. ഇനി മറ്റൊരു ആക്ടിവിസ്റ്റ് പറയുന്നു് എനിക്ക് കല്യാണം വേണ്ട. എനിക്ക് ഒരു കുഞ്ഞ് ഉണ്ടാകണമെങ്കിൽ അതിൻ്റെ തന്ത ആരെങ്കിലും ആയിക്കോട്ടെ. തന്ത തന്നെ എന്ന ഒരു വൻ വേണമെന്നില്ല. സ്വന്തം ജീവിതാനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ ആയിരിക്കും ഇതൊക്കെ പറയുന്നത്. പക്ഷേ ഇതൊക്കെയാണോ സമൂഹത്തിൽ വിളിച്ചു പറയേണ്ടത്? പകലന്തിയോളം പാടത്തു പണിയെടുക്കുന്ന കർഷകത്തൊഴിലാളികളായ ഭാര്യാഭർത്താക്കന്മാർ 'അവർ എന്ത് ഇല്ലായ്മയിലും പരസ്പര സന്തോഷത്തിൽ ജീവിതം മുന്നോട്ട് നയിക്കുന്നു. ഒരു വിഭാഗം തട്ടുപൊളിപ്പൻ ജീവിതത്തിൽ പലർക്കും ഈ സന്തോഷം കിട്ടിയെന്ന് വരില്ല ആഘോഷങ്ങൾക്കപ്പുറം സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും അനുഭവങ്ങൾ അവിടെ ഉണ്ടാകും. ഞാനിതക്കെ പറയുന്നത് കുടുംബം, ഭാര്യ ഭർത്താക്കന്മാർ, അച്ഛൻ, അമ്മ, മക്കൾ. ഇതിനെല്ലാം നമ്മുടെ സമൂഹത്തിൽ വലിയ ഒരു അർത്ഥം ഉണ്ട്. അതുകൊണ്ട് എനിക്ക് നേരത്തെ സൂചിപ്പിച്ച ഈ ഇത്തരം ആക്ടിവിസ്റ്റുകളോട് പറയാനുള്ളത് നിങ്ങൾ ചെയ്യേണ്ടത് ഈ സമൂഹത്തിൽ ദുർബലരായ ധാരാളം സ്ത്രീകൾ ഉണ്ട്. ഇവരുടെ പ്രശ്നങ്ങൾ നിങ്ങൾ മുന്നോട്ട് കൊണ്ടുവരിക. അവരുടെ ഒരു ഉയർത്ത് എഴുന്നേൽപ്പിന് നിങ്ങളുടെ പ്രസ്താവനകളും പ്രവർത്തനങ്ങളും സഹായകമകട്ടെ. വെറുതെ ഉള്ള വാചാടോപത്തിന് അപ്പുറം നിങ്ങൾ മഹത്തരമെന്ന് കരുതുന്ന പ്രസ്താവനകൾ കേവലം ശ്രദ്ധ നേടാനോ റിബലുകളാണെന്ന തോന്നൽ ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ.
|

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനൊന്നുകാരിയെ വീട്ടിലെ അലമാരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി  (17 minutes ago)

കോടതി നടപടി ചിത്രീകരിച്ച സിപിഐ എം നേതാവ് കസ്റ്റഡിയില്‍  (27 minutes ago)

എന്റെ മുപ്പതാം പിറന്നാളിന് ഞാന്‍ എനിക്ക് നല്‍കിയ സമ്മാനം  (39 minutes ago)

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (57 minutes ago)

ശബരിമല സ്വര്‍ണപ്പാളി വിവാദം: ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം  (1 hour ago)

അജ്മലിനെതിരെ ചാറ്റുകള്‍ പുറത്തുവിട്ട് നടി  (1 hour ago)

ബിഹാറില്‍ നിരവധി വികസനങ്ങള്‍ ചെയ്തുവെന്ന് നിതീഷ് കുമാര്‍  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പിവി അന്‍വര്‍  (2 hours ago)

ഡല്‍ഹിയില്‍ മലിനീകരണ നിയന്ത്രണത്തെച്ചൊല്ലി എഎപി സമ്മര്‍ദം ചെലുത്തിയെന്ന് പരിസ്ഥിതി മന്ത്രി  (2 hours ago)

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു  (3 hours ago)

നാലാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍  (3 hours ago)

അഹമ്മദാബാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമിയിടപാട് നടത്തി ലുലു ഗ്രൂപ്പ്  (3 hours ago)

സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ആധാറിലെ തെറ്റുകള്‍ തിരുത്താം  (4 hours ago)

നിനക്കൊക്കെ വേണേല്‍ പഠിച്ചാല്‍ മതി !! ഇടുക്കി ഗവ. നഴ്‌സിങ് കോളജ് പൂട്ടിക്കുമെന്ന് സഖാവ് വര്‍ഗീസിന്റെ കൊലവിളി ; കോളേജ് പണിതത് വര്‍ഗീസിന്റെ തറവാട്ട് കാശില്‍ നിന്നാണോ പൂട്ടിക്കുമെന്ന് പറയാന്‍ !! വിരട്ടൊക  (4 hours ago)

അഞ്ചാം ക്ലാസുകാരനെ പിവിസി പൈപ്പ് കൊണ്ട് മര്‍ദിച്ച് പ്രിന്‍സിപ്പല്‍  (4 hours ago)

Malayali Vartha Recommends