Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ലൈഫ് മിഷൻ പദ്ധതിക്കെതിരായ കേസിൽ സർക്കാരിന് വമ്പൻ തിരിച്ചടി; സിബിഐക്ക് അന്വേഷണം തുടരാമെന്നും സംസ്ഥാന സർക്കാർ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതിയുടെ വാക്കാലുള്ള നിർദേശം

01 OCTOBER 2020 03:14 PM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷൻ പദ്ധതിക്കെതിരായ കേസിൽ സർക്കാരിന് വമ്പൻ തിരിച്ചടി. സിബിഐക്ക് അന്വേഷണം തുടരാമെന്നും സംസ്ഥാന സർക്കാർ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതിയുടെ വാക്കാലുള്ള നിർദേശം നൽകി കഴിഞ്ഞു . പദ്ധതിക്കെതിരെ സിബിഐയുടെ എഫ്ഐആർ റദ്ദാക്കി കേസ് അന്വേഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള സർക്കാർ ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു . കേസിൽ പ്രാരംഭ വാദം മാത്രമാണ് ഇന്ന് കോടതിയിൽ നടന്നത്.. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കുന്നതിന് മാറ്റി വയ്‌ക്കുകയായിരുന്നു . ജസ്റ്റിസ് വി.ജി. അരുണിന്റെ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിച്ചത്.

പ്രാഥമിക അന്വേഷണം നടത്താതെയായിരുന്നു സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നായിരുന്നു സർക്കാർ ഉയർത്തിയ പ്രധാന വാദം. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് എഫ്സിആർഐ ചട്ടം ബാധകമാകില്ലെന്നും യുണിടാക്കും റെഡ് ക്രസന്റും തമ്മിലാണ് ഇടപാടെന്നും സർക്കാരിന് ബന്ധമില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിക്കുകയുണ്ടായി .എന്നാൽ കോടതി സർക്കാരിനോട് ധാരണാ പത്രം ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിൽ അല്ലേ എന്നും ലൈഫ് മിഷൻ ഇല്ലെങ്കിൽ യൂണിടാക്കിന് ഈ പണം ലഭിക്കുമോ എന്നു ചോദിച്ചു.

ലൈഫ് മിഷൻ ഫ്ലാറ്റ് പണിയുന്നതിനുള്ള സ്ഥലം മാത്രമാണ് നൽകിയത്. റെഡ് ക്രസന്റ് പണം നൽകിയത് കരാറുകാർക്കാണ്. അതുകൊണ്ടു തന്നെ എഫ്സിആർഎ ചട്ടങ്ങൾ ഇടപാടിന് ബാധകമാകില്ല. ഇപ്പോഴുള്ള ആരോപണങ്ങൾ വെറും രാഷ്ട്രീയ പ്രേരിതം മാത്രമാണ്. ചട്ട വിരുദ്ധമല്ല. സർക്കാരിനെയോ സർക്കാർ ഏജൻസിയെയോ പ്രതി സ്ഥാനത്ത് കൊണ്ടു വരാനാവില്ലെന്നുമായിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട് എന്നും അദ്ദേഹം പറഞ്ഞു .

എന്നാൽ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന വേളയിൽ ഒപ്പിട്ട ധാരണാ പത്രമാണ് പദ്ധതിയുടെ അടിസ്ഥാനമെന്ന് സിബിഐ കോടതിയിൽ വാദിക്കുകയുണ്ടായി . യുണിടാക്കും ലൈഫ് മിഷനുമെല്ലാം പദ്ധതിയിലേക്കു വരുന്നത്. യുണിടാക്കും സെയിൻ വെഞ്ച്വേഴ്സും സർക്കാരിന്റെ സഹായികൾ മാത്രമാണ്. അതുകൊണ്ടു തന്നെ സിഎഫ്ആർഐ ചട്ടത്തിന്റെ വകുപ്പുകൾ പദ്ധതിക്ക് ബാധകമാകും എന്ന് സിബിഐ കോടതിയിൽ അറിയിക്കുകയും ചെയ്തു . ഇതോടെയാണ് സിബിഐക്ക് നിലവിലുള്ള അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് കോടതി അറിയിച്ചത്.

സർക്കാർ നൽകിയിരിക്കുന്ന ഹർജി നിലനിൽക്കില്ലെന്ന് സിബിഐ കോടതിയിൽ വാദിക്കുകയും ചെയ്തു . നിലവിൽ സിബിഐ ആരെയും പ്രതി ചേർത്തിട്ടില്ലാത്ത സാഹചര്യമാണു ഇപ്പോൾ ഉള്ളത് . ലൈഫ് മിഷൻ സിഇഒ യുവി ജോസിന് രേഖകൾ ഹാജരാക്കാനുള്ള നോട്ടിസ് നൽകുക മാത്രമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് കോടതിയിൽ ഹർജി നൽകാനാവില്ല എന്ന നിലപാട് സിബിഐ ഉയർത്തുകയും ചെയ്തിരുന്നു . ഈ വാദം തള്ളിക്കൊണ്ടാണ് കോടതി സർക്കാരിനു വേണ്ടി യു.വി. ജോസ് സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചത്. കേസിൽ പ്രാരംഭ വാദം മാത്രമാണ് ഇന്ന് കോടതിയിൽ നടന്നത്. ഹർജി ഫയലിൽ സ്വീകരിച്ച സാഹചര്യത്തിൽ കോടതി വിശദമായ വാദത്തിലേയ്ക്ക് പോകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (2 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (2 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (3 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (3 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (3 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (4 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (5 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (6 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (6 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (6 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (7 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (8 hours ago)

Malayali Vartha Recommends