കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിന് സ്വീകരണം നല്‍കാൻ വൻ ഒരുക്കം നടത്തി ; അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്സും സ്ഥാപിച്ചു ; അവസാന നിമിഷം ഈ തീരുമാനം ഒഴിവാക്കി

കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയക്കുകയായിരുന്നു . രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ഹാജരാകാണമെന്ന് നിർദേശമുണ്ട്. ഇന്നലെ പുലർച്ചെ 4 മണിക്ക് കൊടുവള്ളിയിലെ വീട്ടിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. റെയ്ഡിൽ രേഖകളും പിടിച്ചെടുത്തിരുന്നു. നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിന് സ്വീകരണം നല്‍കാൻ വൻ ഒരുക്കമായിരുന്നു നടന്നത് .
എന്നാൽ ഈ നീക്കം അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു . സിപിഎം ഇടപെട്ടിട്ടെന്നാണ് നീക്കം അവസാന നിമിഷം ഒഴിവാക്കിയത് എന്നാണ് കിട്ടുന്ന സൂചന . അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച ഫ്ലക്സും എടുത്തുമാറ്റി. സ്വീകരണമൊരുക്കാന്‍ പദ്ധതിയിട്ടത് സുഹൃത്തുക്കളെന്ന് സിപിഎം പറയുന്നു.ഒരു ദിവസത്തെ മാരത്തൺ ചോദ്യം ചെയ്യലിന് ശേഷമാണ് കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചത്. രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ഹാജരാകാണമെന്ന് നിർദേശം നൽകിയിട്ടുണ്ട് . സ്വർണക്കടത്തിലെ പ്രധാനി കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വർണം വിൽക്കാൻ സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍. തൃശിനാപ്പള്ളി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സ്വർണം എത്തിച്ച് വിൽക്കുകയായിരുന്നു എന്നാണ് വിവരം. സ്വർണക്കടത്തിന് പണം നിക്ഷേപിച്ചവരിൽ കാരാട്ട് ഫൈസൽ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























