ആറ് ഐഫോണ്‍ കൈപ്പറ്റിയവരില്‍ മൂന്ന് പേരെ കണ്ടെത്തി; അതിലൊരാള്‍ മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന എം.പി. രാജീവനാണ് ; യുണിടാക് എംഡിയുടെ വെളിപ്പെടുത്തലിനെതിരെ കൂടുതല്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സ്വപ്ന ഐഫോണ്‍ വാങ്ങി നല്‍കിയെന്ന വിവാദം ചൂട് പിടിക്കുകയാണ്. എന്നാൽ ഇപ്പോൾ അതിൽ മറ്റൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നു. യുണിടാക് എംഡിയുടെ വെളിപ്പെടുത്തലിനെതിരെ കൂടുതല്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആറ് ഐഫോണ്‍ കൈപ്പറ്റിയവരില്‍ മൂന്ന് പേരെ കണ്ടെത്തിയെന്നും അതിലൊരാള്‍ മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന എം.പി. രാജീവനാണ് ലഭിച്ചതെന്ന് രമേശ് ചെന്നിത്തല. ഞാന്‍ നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ലഭിച്ച മൂന്നു പേരെ കണ്ടെത്താന്‍ കഴിഞ്ഞു. ഒരാള്‍ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം എം.പി. രാജീവനാണ്. നറുക്കെടുപ്പില്‍ അദ്ദേഹത്തിന് മൊബൈല്‍ ഫോണ്‍ ലഭിച്ചത് ഞാന്‍ അപരാധമായി കാണുന്നില്ല എന്നും കാരണം അദ്ദേഹം ചോദിച്ച് വാങ്ങിച്ചതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. .
നറുക്കെടുപ്പില്‍ കിട്ടിയതാണ്. അദ്ദേഹം ഇപ്പോള്‍ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറാണ്. മൊബൈല്‍ ഫോണ്‍, വാച്ചുകള്‍, വിമാന ടിക്കറ്റുകള്‍ ഒക്കെ പലര്‍ക്കും നറുക്കെടുപ്പില്‍ കിട്ടി. എല്ലാം വിതരണം ചെയതത് ഞാനല്ല. എന്റെ പേഴ്സണല്‍ സ്റ്റാഫ് ഹബീബിനും അക്കൂട്ടത്തില്‍ ഒരു വാച്ച് കിട്ടി. അത് അദ്ദേഹം എന്നെ അറിയിച്ചു. അതില്‍ ഒരു അപകാതയും ഞാന്‍ കാണുന്നില്ല. അത് നറുക്കെടുപ്പില്‍ കിട്ടിയതാണ്. ഞാന്‍ ഫോണ്‍ വാങ്ങിച്ചിട്ടുമില്ല. എനിക്ക് ആരും തന്നിട്ടുമില്ല.കോടിയേരി ബാലകൃഷ്ണന് ഇന്നലെ ഞാന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നാണ് പറഞ്ഞത്. പ്രോട്ടോക്കോള്‍ ലംഘനമില്ലെന്ന് ഉറപ്പു വരുത്തേണ്ട രാജീവന് ഈ ചടങ്ങില്‍ പങ്കെടുത്തില്ലേ?. മൂന്ന് ഫോണ്‍ ലഭിച്ചവരുടെ വിശദാംശങ്ങളെ ലഭിച്ചിട്ടുള്ളൂ. മറ്റ് ഫോണുകള്‍ എവിടെ?.എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
https://www.facebook.com/Malayalivartha


























