മോഷ്ടാവ് ഡ്രാക്കുള സുരേഷ് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍നിന്ന് വീണ്ടും മുങ്ങി

ഡ്രാക്കുള സുരേഷ് മോഷ്ടാവ് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍നിന്ന് വീണ്ടും മുങ്ങി . ഇതു മൂന്നാം തവണയാണ് കോവിഡ് സെന്ററില്‍നിന്ന് ഇയാള്‍ ചാടുന്നത്. കറുകുറ്റി കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് കഴിഞ്ഞ ആഴ്ച രണ്ട് തവണ ഇയാള്‍ ചാടിപ്പോയി . ഏറ്റവുമൊടുവില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇയാളെ പിടികൂടി ആശുപത്രിയിലാക്കിയത്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഡ്രാക്കുള സുരേഷ്. നേരത്തെയും ചാടി പോയിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ വടയമ്പാടി ചെമ്മല കോളനിയിൽ സുരേഷ് എന്ന ഡ്രാക്കുള സുരേഷ് പെരുമ്പാവൂരിൽ കടയിൽ മോഷണം നടത്തിയതിന് പിടിയിലായിരുന്നു .തുടർന്ന് നിരീക്ഷണത്തിനായി ചൊവ്വാഴ്ച്ച അർധരാത്രിയോടെ അങ്കമാലി കറുകുറ്റിയിലെ കാർമ്മൽ ധ്യാനകേന്ദ്രത്തിലെ കോവിഡ് സെന്ററിൽ എത്തിക്കവേ പോലീസിനെ തട്ടിമാറ്റി കടന്നു കളയുകയായിരുന്നു.
പെരുമ്പാവൂർ സിഐ സി. ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച്ച പുലർച്ചെ വെങ്ങോല ടാങ്ക് സിറ്റിക്ക് സമീപം തേക്കമലയിലുള്ള വാടക വീട്ടിൽനിന്നും ഇയാൾ പിടിയിലായി.തുടർന്ന് കോടതിയിൽ ഹാജരാക്കി ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു.എന്നാൽ, ഇദേഹത്തെ പാർപ്പിച്ച കറുകുറ്റി കോവിഡ് സെന്ററിലെ മുറിയുടെ വാതിൽ തകർത്ത് മറ്റൊരു പ്രതിയോടൊപ്പം ഇന്നലെ പുലർച്ചെ വീണ്ടും രക്ഷപ്പെട്ടതോടെ പോലീസിന്റെ ആശ്വാസത്തിന് ഒരു ദിവസത്തെ ആയുസേയുണ്ടായിരുന്നുള്ളൂ.ഇപ്പോൾ വീണ്ടും മുങ്ങിയെങ്കിലും പോലീസ് പിടിക്കൂടി .
https://www.facebook.com/Malayalivartha


























