വീട്ടമ്മയുടെ നഗ്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത കേസിൽ സീരിയല്‍ താരം അറസ്റ്റിൽ; കൂട്ടു നിന്നത് ഡോക്ടറും ബന്ധുവും ; സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു

വീട്ടമ്മയുടെ നഗ്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത കേസിൽ ഡോക്ടറും ഒരു സീരിയല്‍ താരവും അറസ്റ്റിൽ. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ബന്ധുവായ ഡോക്ടറും ഒരു സീരിയല്‍ താരവും അടക്കം മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത് . സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം തുടരും. തിരുവനന്തപുരം വര്‍ക്കല സ്വദേശിനിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഫോണുകളിലേക്ക് യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ എത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കമാകുന്നത് . യുവതിക്ക് മറ്റു ബന്ധങ്ങള്‍ ഉണ്ടെന്ന തരത്തില്‍ വിവിധ പേരുകളില്‍ നിന്നും കത്തുകൾ പ്രചരിക്കാനും തുടങ്ങി .
ഇതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചു . ഈ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികള്‍ പിടിയിലാവുകയായിരുന്നു . പരാതിക്കാരിയുടെ ബന്ധു കൂടിയായ മെഡിക്കല്‍ കോളജിലെ ദന്തഡോക്ടര്‍ സുബു, സീരിയല്‍ നടനായ നെടുങ്ങാട് സ്വദേശി ജാസ്മീര്‍ ഖാന്‍, ഇവര്‍ക്ക് സിം എടുത്ത് നല്‍കിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന ഒന്നാം പ്രതിയായ ഡോക്ടര്‍ യുവതയുടെ ദാമ്ബത്യ ജീവിതം തകര്‍ത്താല്‍ തന്റെ വരുതിയിലാക്കാനായിരുന്നു ലക്‌ഷ്യം വച്ചിരുന്നത്. ഇതിനു വേണ്ടിയാണ് രണ്ടും മൂന്നും പ്രതികളുടെ സഹായം തേടിയത്.ഐ ടി ആക്റ്റ്, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























