വീട്ടമ്മയുടെ വ്യാജനഗ്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; സീരിയല്‍ നടനും ഡോക്ടറും സഹായിയും അറസ്റ്റില്‍; സമൂഹമാധ്യമങ്ങളില്‍ ചിത്രം പ്രചരിപ്പിച്ചത് വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ച്; സീരിയല്‍ നടനെതിരെ പരാതിയുമായി ഭാര്യയും രംഗത്ത്

സമൂഹ മാധ്യമങ്ങളിലൂടെ വീട്ടമ്മയുടെ വ്യാജ നഗ്ന ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രമുഖ സീരിയല്‍ നടനും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറും അറസ്റ്റില്‍. വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. വീട്ടമ്മയുടെ വ്യാജ നഗ്ന ഫോട്ടോകള്‍ ഉപയോഗിച്ച് ഇവര്‍ സ്ത്രീയെ നിരന്തരം ശല്യം ചെയ്യുകയും ദാമ്പത്യ ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിയിരുന്നു. കൂടാതെ വ്യാജ പേരില്‍ കത്തുകള്‍ അയച്ചു ശല്യം ചെയ്തിയിരുന്നതായും വീട്ടമ്മ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമൂഹത്തില്‍ മാന്യതയുടെ മുഖം മൂടി അണിഞ്ഞ ഇവരെ പോലീസ് തിരിച്ചറിഞ്ഞതും അറസ്റ്റു ചെയ്തു. പ്രതികള്‍ അറിയപ്പെടുന്ന ഒരു സീരിയന്‍ നടനും ഡോക്ടറുമാണ് എന്നത് പോലീസിനെ പോലും ഞെട്ടിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ദന്തവിഭാഗം ഡോക്ടര്‍ സുബു, സീരിയല്‍ നടന്‍ ജാസ്മീര്‍ഖാന്‍, ഇവരുടെ സുഹൃത്ത് നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ശ്രീജിത്താണ് മറ്റുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ വ്യാജ സിം കാര്‍ഡുകള്‍ തരപ്പെടുത്തി കൊടുത്തത്. ഈ സീം കാര്‍ഡ് ഉപയോഗിച്ച് ആസൂത്രിതമായിയാണ് ഇവര്‍ വീട്ടമ്മക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
ചില ടിവി സിരീയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ജാസ്മീര്‍ഖാന്റെ പ്രധാന ജോലി ടിവി സിരീയലുകള്‍ക്കും ഷോര്‍ട്ട് ഫിലുമുകള്‍ക്കും ഫൈനാന്‍സ് നല്‍കുക എന്നതാണ്. ഇയാള്‍ക്കെതിരെ വേറെയും ഇത്തരത്തിലുള്ള പരാതികളുണ്ടെന്നും പോലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദന്ത ഡോക്ടറാണ് അറസ്റ്റിലായ ഡോ. സുബു. വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് ഇവര്‍ വീട്ടമ്മയുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി വര്‍ക്കല സ്വദേശിനിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെ ഫോണുകളിലേക്കും യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതിക്ക് മറ്റു ബന്ധങ്ങള്‍ ഉണ്ടെന്ന തരത്തില്‍ വിവിധ പേരുകളില്‍ നിന്നും കത്തുകളും വന്ന് തുടങ്ങി. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്. യുവതിയുടെ ദാമ്പത്യ ജീവിതം തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം ജാസ്മീര്‍ഖാനെതിരെ ഗുരുതര ആരോപണവുമായി അയാളുടെ ഭാര്യയും രംഗത്തെത്തിട്ടുണ്ട്. പരാതി ലഭിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലീസിന് സാധിച്ചു. ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha


























