യുവഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ കടുത്ത നീക്കം; ഡോക്ടര്‍ അനൂപ് കൃഷ്ണയുടെ ഡയറിക്കുറിപ്പില്‍ കണ്ട ആ പേരുകൾ! തിരിയുന്നത് പ്രാദേശിക ഓൺലൈൻ മാധ്യമങ്ങളിലേക്ക്, ഡോക്ടറുടെ ഫോണ്‍ പൊലീസ് കണ്ടെടുത്തു

ഏറെ പ്രഗൽഭനായിരുന്നു ഡോക്ടർ അനൂപ്. ഡോക്ടറിന്റെ കൂട്ടുകാർക്ക് പോലും അസൂയ തോന്നും വിധം കരിയറിൽ വളർന്ന അനൂപ് കൃഷ്ണന്റെ ആത്മഹത്യയിൽ സുഹൃത്തുക്കൾക്ക് ഇനിയും നടുക്കം വിട്ടുമാറിയിട്ടില്ല. യുവഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് നടപടി ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതേതുടർന്ന് രണ്ട് പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങളെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് ലഭ്യമാകുന്ന വിവരം. മരിക്കുന്നതിന് മുമ്ബ് ഡോക്ടര്‍ അനൂപ് കൃഷ്ണയുടെ ഡയറിക്കുറിപ്പില്‍ രണ്ട് ഓണ്‍ലൈന്‍ മാധ്യമ ഉടമകളുടെ പേര് രേഖപ്പെടുത്തിയതായാണ് അറിയാൻ കഴിയുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
അതേസമയം ഡോക്ടറുടെ ഫോണ്‍ പൊലീസ് കണ്ടെടുക്കുകയുണ്ടായി. കുട്ടിയുടെ മരണത്തിന് ശേഷം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഡോക്ടറെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാണ് സുഹൃത്തുക്കൾ പൊലീസിന് മൊഴി നല്കിയിരിക്കുന്നത്. കുട്ടിയുടെ മരണ ശേഷം വര്‍ക്കലയിലേക്ക് ഡോക്ടറെ വിളിച്ച് വരുത്തിയതാണോ എന്നും പരിശോധിക്കുന്നുണ്ട്.
കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരാനിരിക്കെ അതിന് മുന്‍പ് തന്നെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നുവെന്നും ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം വന്ന കുട്ടിയെ ആശുപത്രി വരാന്തയില്‍ ഒന്നര മണിക്കൂര്‍ കിടത്തിയെന്ന് രണ്ട് ഓണ്‍ലൈന്‍ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പൊലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതേതുടർന്ന് ഭീഷണി, വ്യാജവാര്‍ത്ത എന്നീ വിഷയങ്ങളിലാണ് രണ്ട് ഓണ്‍ലൈന്‍ പ്രാദേശിക മാധ്യമ ഉടമകളെ പൊലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























