Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കാട്ടുവാസം പഠിക്കാന്‍ വീരപ്പന്റെ പുസ്തകങ്ങളും; രാജ്യത്ത് ആദ്യ പ്രവിശ്യ സ്ഥാപിക്കാൻ ഐസിസ് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തൽ

03 OCTOBER 2020 04:44 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ആദ്യ പ്രവിശ്യ സ്ഥാപിക്കാൻ ഐസിസ് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തൽ. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കാടുകൾക്കുള്ളിലായിരുന്നു ഇതിനായിട്ടുള്ള ശ്രമം നടന്നത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ വിഭാഗമായി ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അല്‍-ഹിന്ദ് മൊഡ്യൂള്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാടുകള്‍ക്കുള്ളില്‍ പ്രവര്‍ത്തനം നടത്താന്‍ പദ്ധതി ഇട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. 2019 അവസാനത്തോടെ ഇതിനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. അല്‍ ഹിന്ദ് ഭീകര സംഘടനയിലെ 17 പേര്‍ക്കെതിരായി എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പറഞ്ഞിരിക്കുന്നത്. 2019 ഡിസംബറിലും ഈ വര്‍ഷം ജനുവരിയിലുമായാണ് അറസ്റ്റുകള്‍ നടന്നത്.

ബംഗളുരു സ്വദേശിയായ മെഹ്ബൂബ് പാഷയുടേയും, തമിഴ്‌നാട് സ്വദേശിയായ ഖാജ മൊയ്തീന്റെയും നേതൃത്വത്തിലാണ് ഇതിനുള്ള ആസൂത്രണങ്ങള്‍ നടത്തിയിരുന്നത്. ഉള്‍വനത്തില്‍ പൊലീസിനെ വെട്ടിച്ച്‌ എങ്ങനെ ജീവിക്കാമെന്നു കണ്ടെത്തുന്നതിന്റെ ഭാഗമായി കുപ്രസിദ്ധ ചന്ദന കള്ളക്കടത്തുകാരനായ വീരപ്പന്റെ പുസ്തകങ്ങള്‍ പോലും സംഘം വാങ്ങിയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

2019ല്‍ മെഹ്ബൂബ് പാഷയും ഐഎസുമായി തീവ്രബന്ധമുള്ള മറ്റ് നാല് പേരും ചേര്‍ന്ന് കര്‍ണാടകയിലെ ശിവനസമുദ്ര പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഇവര്‍ക്ക് പരിശീലനം ലഭ്യമാക്കുന്നതിനുള്ള കൃത്യമായ ഒളിത്താവളം കണ്ടെത്തുന്നതിനുമായിരുന്നു സന്ദര്‍ശനം. വിദേശത്ത് നിന്നുമുള്ള ഒരു വ്യക്തിയില്‍ നിന്നാണ് പാഷ നിര്‍ദേശങ്ങള്‍ സ്വീകരിച്ച്‌ വന്നിരുന്നത്. ഭായ് എന്നാണ് പാഷ ഇയാളെ അഭിസംബോധന ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പാഷ ബംഗളുരുവിലെ ഗുരുപന്‍പാല്യയില്‍ അല്‍ഹിന്ദ് ട്രസ്റ്റ് ഓഫീസിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. തീവ്രവാദ സംഘത്തിലുള്ളവര്‍ ഇയാളുടെ ട്രസ്റ്റിന്റെ പരിസരത്ത് തൈക്വൊണ്ടോ, കുങ്ഫു എന്നിവ പരിശീലിച്ചിരുന്നു. ഇതിന് പുറമെ പാഷയുടെ നിര്‍ദേശ പ്രകാരം ഇവര്‍ പൗരത്വ ഭേദഗതി നിയമത്തിനും, എന്‍ആര്‍സിയെ എതിര്‍ത്തുള്ള സമരങ്ങളിലും പങ്കെടുത്തിരുന്നു.

ഖാജ മൊയ്തീന്റെ നിര്‍ദ്ദേശ പ്രകാരം സംഘാംഗങ്ങള്‍ ടെന്റുകള്‍, മഴക്കോട്ടുകള്‍, സ്ലീപ്പിംഗ് ബാഗ്, കയറുകള്‍, ഏണി, അമ്ബ്, വില്ല്, കത്തി, ബൂട്ട്, ആയുധങ്ങള്‍, വെടിമരുന്നുകള്‍, വലിയ അളവില്‍ പടക്കങ്ങള്‍, ഐഇഡി നിര്‍മ്മിക്കുന്നതിനാവശ്യമായ വസ്തുക്കള്‍ എന്നിവ ശേഖരിച്ചതായും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. ഖാജ മൊയതീന്‍ കടലൂരില്‍ തനിക്ക് ലഭിച്ച ഭൂമി വിറ്റ് ലഭിച്ച വലിയ തുക ഉപയോഗിച്ച്‌ കാടില്‍ ഐഎസ് പരിശീലനത്തിനാവശ്യമായ വസ്തുക്കള്‍ വാങ്ങാന്‍ ചെലവഴിക്കുകയായിരുന്നു.

2014ല്‍ തമിഴ്‌നാട്ടില്‍ ഹിന്ദു നേതാവ് കെ.പി.സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നെങ്കിലും 2019 ജൂലൈയില്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിന് ശേഷം പാഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. ഇന്ത്യയിലെ വിവിധ ഹിന്ദുമത നേതാക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെ കൊലപ്പെടുത്താനാണ് ഇവര്‍ പദ്ധതി ഇട്ടിരുന്നത്. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ പല പ്രദേശങ്ങളും ഐഎസിന് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ അവരുടേതായ ഒരു പ്രദേശം സൃഷ്ടിക്കാന്‍ പദ്ധതി ഉണ്ടായിരുന്നതായി സൂചന ഉണ്ടായിരുന്നില്ലെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (10 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (10 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (10 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (10 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (11 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (11 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (12 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (12 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (16 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (16 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (17 hours ago)

Malayali Vartha Recommends