'ഇന്നത്തെ പത്ര സമ്മേളനത്തോടെ പഴയ പത്രസമ്മേളനങ്ങളെല്ലാം റദ്ദാക്കി എന്നുകൂടി ചെന്നിത്തലക്ക് പറയാമായിരുന്നു...' പി. രാജീവ്
പ്രോട്ടോക്കോള്‍ ബാധകമാക്കുന്നത് കോണ്‍സുലേറ്റിനാണെന്ന് ഇപ്പോള്‍ പറയുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഴയ പത്രസമ്മേളനങ്ങള്‍ അപ്പോള്‍ റദ്ദായോയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് വയ്കതമാക്കുകയുണ്ടായി. അങ്ങിനെയെങ്കില്‍ ജലീല്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ചെന്നിത്തലയുടെ പഴയ പ്രസ്താവന ഏതു പുസ്തകത്തെ അടിസ്ഥാനമാക്കിയാണെന്നും രാജീവ് തന്റെ ഫേസ്ബുക് പോസ്റ്റില്‍ കുറിക്കുകയുണ്ടായി.
ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
പ്രോട്ടോക്കോള്‍ ബാധകമാക്കുന്നത് കോണ്‍സുലേറ്റിനാണെന്ന് ഉദ്ധരണികളോടെ ചെന്നിത്തല പത്ര സമ്മേളനത്തില്‍ പറയുന്നതു കേട്ടു . അപ്പോള്‍ ജലീല്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പഴയ പ്രസ്താവന ഏതു പുസ്തകത്തെ അടിസ്ഥാനമാക്കിയാണാവോ? അതോ ആരോ പറഞ്ഞതു കേട്ട് പഴയതുപോലെ വിളിച്ചു പറഞ്ഞതായിരുന്നോ? കോണ്‍സുലേറ്റിന്‍്റ പരിപാടിയില്‍ പോയത് വിവാദമില്ലാത്ത കാലത്തായിരുന്നു എന്നതും ഇന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജലീലും മറ്റും കോണ്‍സുലേറ്റില്‍ പോയത് ഏതു കാലത്താണാവോ? ഇന്നത്തെ പത്ര സമ്മേളനത്തോടെ പഴയ പത്രസമ്മേളനങ്ങളെല്ലാം റദ്ദാക്കി എന്നുകൂടി ചെന്നിത്തലക്ക് പറയാമായിരുന്നു.
https://www.facebook.com/Malayalivartha


























