അദ്ധ്യാപികയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് ബാധിച്ചു

അദ്ധ്യാപികയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ട്. പതിനാല് കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരേ ട്യൂഷന്‍ ക്ലാസില്‍ പങ്കെടുത്തവരാണ് കൊറോണ സ്ഥിരീകരിച്ച കുട്ടികള്‍ എല്ലാം. കുട്ടികളില്‍ ചിലരുടെ മാതാപിതാക്കള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്ത ദമ്ബതികള്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.
ആരോഗ്യവകുപ്പ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 39 പേര്‍ക്ക് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. അവരില്‍ 8നും 12 നും ഇടയില്‍ പ്രായമുള്ള 14 കുട്ടികളും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എല്ലാവരും ഒരേ ട്യൂഷന്‍ സെന്ററില്‍ പഠിച്ചിരുന്നവരാണെന്ന് കണ്ടെത്തിയത്. അതേസമയം കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്ലാസ് നടത്തിയതിന്റെ പേരില്‍ അദ്ധ്യാപക ദമ്ബതികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
https://www.facebook.com/Malayalivartha


























