വീട്ടമ്മയെ ഭീഷണിപ്പെടുത്തി ഒരുവര്‍ഷത്തോളം പീഡിപ്പിച്ച കേസ്... ഒളിവില്‍ ആയിരുന്ന എസ്‌ഐ അറസ്റ്റില്‍

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ഒരുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എസ്‌ഐ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ സ്‌റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മുപ്പത്തേഴുകാരിയായ യുവതിയാണ് പരാതിക്കാരി. ബാബു മാത്യു ഒരു വര്‍ഷത്തിലേറെയായി തന്നെ പീഡിപ്പിച്ചു വരികയാണെന്ന് യുവതി കൊച്ചി ഡിജിപി ജി. പൂങ്കുഴലിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുളന്തുരുത്തി പൊലീസ് കേസെടുത്തിരുന്നു. ഒരു മാസം മുന്‍പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ ഒളിവില്‍ പോയ എസ്‌ഐ ബാബു മാത്യു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha


























