Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മരണ ഗെയിം; അര്‍ദ്ധരാത്രി ഉണരണം, പ്രേത സിനിമ കാണണം, ഒടുവിൽ ആത്മഹത്യ

03 OCTOBER 2020 07:45 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് ലോകത്തെ വിറപ്പിച്ച ' ബ്ലൂ വെയില്‍ ' ഗെയിമിന് പിന്നാലെ മറ്റൊരു ഓണ്‍ലൈന്‍ മരണ ഗെയിം കൂട. അടുത്തിടെ ഇറ്റലിയില്‍ ഒരു 11 വയസുകാരന്‍ ആത്മഹത്യ ചെയ്തതോടെയാണ് ഭീകരന്‍ ഗെയിമിന്റെ ചുരുളഴിയുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് നേപ്പിള്‍സ് നഗരത്തിലെ ഫ്ലാറ്റിന്റെ പത്താം നിലയിലെ ജനാലയില്‍ നിന്നും ചാടി കുട്ടി ആത്മഹത്യ ചെയ്തത്. പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ ടാബ്‌ലറ്റില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ' അച്ഛനെയും അമ്മയേയും ഞാന്‍ സ്നേഹിക്കുന്നു. തലയില്‍ തൊപ്പിവച്ച ആ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം ' ഇങ്ങനെയായിരുന്നു കുട്ടിയുടെ കുറിപ്പ്.

' ജോനാഥന്‍ ഗാലിന്‍ഡോ ' എന്ന സാങ്കല്പിക മനുഷ്യനെയാകാം കുട്ടി ഉദ്ദേശിച്ചതെന്ന് ഇറ്റാലിയന്‍ പൊലീസ് പറയുന്നു. ബ്ലു വെയിലിന് സമാനമായി ഈ ഗെയിം കളിയ്ക്കുന്നവര്‍ക്ക് ഭീകരമായ ' ചലഞ്ചു'കള്‍ നല്‍കുന്നയാളാണ് ജോനാഥന്‍. കറുത്ത തൊപ്പി ധരിച്ച നായയുടെയും മനുഷ്യന്റെയും മുഖത്തോട് കൂടിയ രൂപമാണ് ജോനാഥന്‍ ഗാലിന്‍ഡോ. ഗെയിമിന്റെ ഓരോ ലെവലിലും എത്തുന്ന ഈ രൂപം അപകടകരമായ ചലഞ്ചുകള്‍ നല്‍കുകയും ക്രമേണ കുട്ടികളുടെ മാനസികനില കൈയ്യിലെടുക്കുകയും അവരെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആത്മഹത്യ ചെയ്ത കുട്ടി നേപ്പിള്‍സിലെ ഒരു മിഡില്‍ ക്ലാസ് കുടുംബത്തിലെ അംഗമായിരുന്നു. വളരെ ആരോഗ്യവാനും കായിക രംഗങ്ങളിലും മറ്റു ചുറുചുറുക്കോടെ പങ്കെടുക്കുകയും ചെയ്തിരുന്നു കുട്ടി. കുട്ടികളും കൗമാരക്കാരുമാണ് പ്രധാനമായും ഈ ' ആത്മഹത്യ ഗെയി'മിന്റെ ഇരകൾ. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് ജോനാഥന്‍ ഗാലിന്‍ഡോയെ ചേര്‍ക്കുന്നതോടെയാണ് ഗെയിം തുടങ്ങുന്നത്.

അര്‍ദ്ധരാത്രി ഉണരുക, പ്രേത സിനിമകള്‍ കാണുക തുടങ്ങിയ ഭയപ്പെടുത്തുന്ന ടാസ്കുകളാണ് ജോനാഥന്‍ നല്‍കുന്നത്. സ്വയം അപകടപ്പെടുത്തുക മുതല്‍ ഒരു കൂറ്റന്‍ ടവര്‍ ബ്ലോക്കിന്റെ അറ്റത്ത് പോയി നില്‍ക്കുകവരെയുള്ള മാരകമായ ടാസ്കുകള്‍ ജോനാഥന്‍ നല്‍കും. ഒടുവില്‍ ഗെയിം കളിക്കുന്നവരോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടും.

2015 മുതല്‍ ലോകമെമ്ബാടും 130 ആത്മഹത്യകള്‍ക്ക് കാരണമായ ഗെയിമാണ് ബ്ലൂ വെയില്‍. 50 ദിവസത്തിനിടെ 50 ടാസ്കുകള്‍ നല്‍കുന്ന ബ്ലൂ വെയില്‍ ഗെയിം ഒടുവില്‍ ആത്മഹത്യ ചെയ്യുക എന്ന ടാസ്ക് ആണ് നല്‍കുന്നത്. ബ്ലൂ വെയിലിന് തൊട്ടുപിന്നാലെ 2018 ജൂലായില്‍ ' മോമോ ചലഞ്ച് ' എന്ന പേരില്‍ മറ്റൊരു ആത്മഹത്യ ഗെയിമും ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു ചലഞ്ചിങ് ഗെയിം കൂടെ ഉടലെടുത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (10 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (10 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (10 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (11 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (11 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (12 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (12 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (16 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (16 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (17 hours ago)

Malayali Vartha Recommends