കലാഭവൻ മണിയുടെ സഹോദരനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലാക്കി

അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലാക്കി. ഓൺലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ സംഗീത നാടക അക്കാദമി അവസരം നൽകിയില്ലെന്നാരോപിച്ച് രാമകൃഷ്ണൻ കഴിഞ്ഞ ദിവസം അക്കാദമിക്കു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ജാതി അധിക്ഷേപമെന്ന് ആരോപിച്ച് വിവിധ സംഘടനകളും അക്കാദമിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha


























