ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് അനില്‍ അക്കരെ എം.എല്‍.എ

ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലാണെന്ന് അനില്‍ അക്കരെ എം.എല്‍.എ. സി.ബി.ഐ ഓഫീസിലെത്തിയ അദ്ദേഹം സെയ്ന്‍ വെഞ്ചേഴ്‌സുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറി. അതേസമയം തിരുവനന്തപുരം ആക്‌സിസ് ബാങ്കിലെ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ ഓഫീസിലെത്തി സിബിഐക്ക് മൊഴി നല്‍കി. ലൈഫ് മിഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാനാണ് അനില്‍ അക്കരെ ഇന്ന് വൈകീട്ടോടെ കൊച്ചിയിലെ സി.ബി.ഐ ഓഫീസിലെത്തിയത്. സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലാണ്, വിദേശത്ത് നിന്ന് പണം ലഭിച്ചതായി യൂണിടാക് സമ്മതിച്ചിട്ടുണ്ട്, ഇത് ചിലര്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. അത്‌കൊണ്ട് കേസ് നിലനില്‍ക്കുമെന്ന കാര്യം ഉറപ്പാണെന്നും അനില്‍ അക്കരെ അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























