മാനസികമായി പീഢിപ്പിക്കുന്നു; കെപിഎസി ലളിത നടത്തിയ പ്രസ്താവന കൂറു മാറല്‍; ആത്മഹത്യശ്രമം നടത്തുന്നതിന് മുമ്ബ് കെപിഎസി ലളിതയെ രൂക്ഷമായി വിമര്‍ശിച്ച് രാമകൃഷ്ണൻ

കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി.രാമകൃഷ്ണനെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ കണ്ടെത്തിയത് വൈകുന്നേരമാണ്. ആത്മഹത്യശ്രമം നടത്തുന്നതിന് മുമ്ബ് കെപിഎസി ലളിതയെ രൂക്ഷമായി വിമര്‍ശിച്ച് അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സന്‍ കെപിഎസി ലളിത നടത്തിയ പ്രസ്താവന കൂറു മാറല്‍ ആണ്. അവരുമായി ഞാന്‍ എട്ടോളം തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അപേക്ഷ കൊടുക്കുന്നതു മുതല്‍ അവസരം നിഷേധിച്ച അന്ന് രാത്രി ലളിത ചേച്ചിയെ ഞാന്‍ വിളിച് സംസാരിച്ചതടക്കം ഫോണ്‍ രേഖയുണ്ട്. വീണ്ടും എന്നെ മാനസികമായി പീഢിപ്പിക്കുകയാണ്. ഞാന്‍ സര്‍ക്കാരിനെതിരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉറച്ചുനില്‍ക്കുന്ന വ്യക്തിയാണ്. ഞാന്‍ പുകസയിലെയും പികെഎസിലെയും അംഗമാണെന്നും രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ, കെപിഎസി ലളിത രാമകൃഷ്ണനെതിരെ രംഗത്തുവന്നിരുന്നു. രാമകൃഷ്ണന്റെ ആരോപണവും അവാസ്തവവും ദുരുദ്ദേശപരവുമെനായയിരുന്നു കെപിഎസി ലളിത പറഞ്ഞത്.. കഴിഞ്ഞ ദിവസമാണ് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. തനിക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും'; എന്നിങ്ങനെയാണ് അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തന്നോട് പറഞ്ഞതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ജാതി അധിക്ഷേപമെന്ന് ആരോപിച്ച് വിവിധ സംഘടനകളും അക്കാദമിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























