പൊന്നോമനയെ കണ്ട് കൊതി തീരും മുൻപേ.... തൂങ്ങിയാടിയ ഗ്രില്ല് തലയില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

തൂങ്ങിയാടിയ ഗ്രില്ല് തലയില്‍ വീണ് രണ്ട് വയസുകാരി മരിച്ചു. ആക്കല്‍ പെരപ്പയം മണിച്ചേമ്ബില്‍ വീട്ടില്‍ നൗഫലിന്‍റെയും തൗഫയുടെയും മകള്‍ അന്നാ ഫാത്തിമയാണ് മരിച്ചത്. വെള്ളിയാഴ്ച വെകീട്ട് 6.30നായിരുന്നു സംഭവം.
മറ്റ് രണ്ട് കുട്ടികളോടൊപ്പം വീടിന്‍റെ സമീപത്തെ കളപ്പുരയുടെ മുന്‍ഭാഗത്തെ ഗ്രില്ലില്‍ ചവിട്ടി ഉഞ്ഞാലാടുകയായിരുന്നു. കുട്ടി ഉഞ്ഞാലാടുന്നതിനിടെ ഗ്രില്ലിന്‍റെ ഭാഗത്തെ ഭിത്തിയുടെ കട്ടയിളകി. തുടര്‍ന്ന് ഗ്രില്ല് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ മീയണ്ണൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. പൂയപ്പള്ളി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സഹോദരന്‍: നബീന്‍.
https://www.facebook.com/Malayalivartha


























