മന്ത്രി വി എസ് സുനില്‍കുമാര്‍ കൊവിഡ് മുക്തനായി: ഏഴ് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും

മന്ത്രി വി എസ് സുനില്‍കുമാര്‍ കൊവിഡ് മുക്തനായി. ഏഴ് ദിവസം തിരുവനന്തപുരത്തെ വീട്ടില്‍ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും. കഴിഞ്ഞ മാസം 23 നാണ് സുനില്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളെ പരിചരിക്കാനും ശുശ്രൂഷിക്കാനുമായി വിശ്രമരഹിതമായി സേവനം നടത്തിക്കൊണ്ടിരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശുപത്രി ജീവനക്കാര്‍, ശുചീകരണ ജോലി ചെയ്യുന്ന ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ക്യാന്റീന്‍ ജീവനക്കാര്‍ തുടങ്ങി എല്ലാവരോടുള്ള നീസ്സീമമായ നന്ദിയും സ്‌നേഹവും കടപ്പാടും അറിയിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























