ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിത്തട്ടിപ്പ് കേസില്‍ എം സി ഖമറുദ്ദീന്‍ എംഎല്‍എക്കെതിരെ രണ്ട് കേസുകള്‍കൂടി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പില്‍ പയ്യന്നൂര്‍ പൊലീസ് രണ്ട് കേസുകൂടി രജിസ്റ്റര്‍ചെയ്തു. എം സി ഖമറുദ്ദീന്‍ എംഎല്‍എയടക്കം പ്രതിയായ കേസില്‍ ഇതോടെ പയ്യന്നൂരില്‍ 11 കേസായി. കോഴിക്കോട് കൊടുവള്ളിയിലെ ചന്തേര മാടപ്രത്ത് സാഹിറ, തൃക്കരിപ്പൂര്‍ മാണിയാട്ടെ അഞ്ചില്ലത്ത് ഫൈസല്‍ എന്നിവരുടെ പരാതിയിലാണ് കേസ്. ഫാഷന്‍ ഗോള്‍ഡ് പയ്യന്നൂര്‍ ശാഖയില്‍ നിക്ഷേപിച്ച അഞ്ച് കിലോ സ്വര്‍ണത്തില്‍ നാലര കിലോ തിരിച്ചുനല്‍കാതെ വഞ്ചിച്ചെന്നാണ് സാഹിറയുടെ പരാതി. ഇതിന് രണ്ട് കോടി രൂപയോളം വിലവരും. ഒരു കോടി രൂപ നിക്ഷേപമായി നല്‍കിയതില്‍ 25 ലക്ഷം മാത്രമാണ് തിരികെ നല്‍കിയതെന്നാണ് അഞ്ചില്ലത്ത് ഫൈസലിന്റെ പരാതി. ഇരു കേസുകളിലും ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, മാനേജിങ് ഡയറക്ടര്‍ പി കെ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha


























