അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ അനുജനും നര്‍ത്തകനുമായ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന്‍ അമിതമായ അളവില്‍ ഉറക്ക ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍...

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ അനുജനും നര്‍ത്തകനുമായ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെ അമിതമായ അളവില്‍ ഉറക്ക ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് ഇദ്ദേഹത്തെ അദ്ദേഹത്തിന്റെ സ്ഥാപനമായ കുന്നിശേരി രാമന്‍ കലാഗൃഹത്തില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവെച്ച് അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.
തുടര്‍ന്ന് ബോധംവന്ന ശേഷം കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹം അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനുള്ള രാമകൃഷ്ണന്റെ അപേക്ഷ സംഗീത നാടക അക്കാദമി തള്ളിയതുമായി ബന്ധപ്പെട്ട് അടുത്തിടെ ചില വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ചില പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു.
സംഗീതനാടക അക്കാദമിയുടെ ഓണ്‍ലൈന്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അപേക്ഷ നല്കിയതു നിരസിച്ചതിനെതുടര്‍ന്നു തൃശൂര്‍ സംഗീതനാടക അക്കാദമിയുടെ മുന്പില്‍ കഴിഞ്ഞദിവസം രാമകൃഷ്ണന്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. രാമകൃഷ്ണന്റെ അപേക്ഷ തള്ളിയ അക്കാദമി, ഇതു സ്ത്രീകള്‍ക്കുള്ളതാണെന്നു പറഞ്ഞെന്നു ചൂണ്ടിക്കാട്ടി രാമകൃഷ്ണന്‍ സമൂഹമാധ്യമത്തില്‍ പരാതി ഉന്നയിച്ചിരുന്നു. അക്കാദമിയുടെ മാനുവലിലോ ഏതെങ്കിലും ചട്ടങ്ങളിലോ നൃത്തപരിപാടിക്കായി തയാറാക്കിയ നിയമങ്ങളിലോ ഇത്തരമൊരു കാര്യം പറയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ രാമകൃഷ്ണന്‍, തന്നെ വിലക്കിയതു ലിംഗവിവേചനവും ജാതിവിവേചനവുമാണെന്നും പരാതിപ്പെട്ടിരുന്നു. മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് നേടിയയാളാണ് ആര്‍എല്‍വി രാമകൃഷ്ണന്‍.
"
https://www.facebook.com/Malayalivartha


























