കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്..... കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി

രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി. ജീവനക്കാരെ വിവിധ പൂളുകളായി തിരിച്ചുള്ള ക്രമീകരണവും അവസാനിപ്പിക്കാനാണ് ഉത്തരവ്. ജീവനക്കാരുടെ വീക്ക്‌ലി, ഡ്യൂട്ടി കോമ്പന്‍സേറ്ററി അവധികള്‍ അനുവദിക്കും. ആശുപത്രികള്‍ അടച്ചിടുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ മാത്രം ജീവനക്കാരുടെ റിസര്‍വ് പൂള്‍ രൂപവത്കരിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
ഉത്തരവിനെതിരെ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കെജിഎന്‍യു ഇന്നു മുതല്‍ റിലേ നിരാഹാര സമരം പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha


























