പാലാരിവട്ടം പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

പാലാരിവട്ടം പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്. പാലാരിവട്ടം, കാക്കനാട് എന്നിവിടങ്ങളില്‍ നിന്നും സിവില്‍ ലൈന്‍ റോഡിലൂടെ എത്തുന്ന വാഹനങ്ങള്‍ മേല്‍പ്പാലത്തിനടിയിലൂടെ കടത്തി വിടില്ല. പാലത്തിന് ഇരുവശത്തുമായി 300 മീറ്റര്‍ അകലത്തില്‍ പുതിയ രണ്ട് യുടേണുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മെഡിക്കല്‍ സെന്റര്‍, ഒബ്രോണ്‍ മാള്‍ എന്നിവിടങ്ങളിലെ യുടേണിന് പുറമേയാണിത്. പാലാരിവട്ടം ഭാഗത്തു നിന്നും കാക്കനാട്ടേക്കു പോകേണ്ട വാഹനങ്ങള്‍ പാലത്തിന്റെ ഇടപ്പള്ളി ഭാത്തുള്ള യുടേണിലൂടെ കടന്നു പോകണം. ഇടപ്പള്ളി ഭാഗത്തു നിന്നും വരുന്നവക്ക് പാലത്തിന്റെ വൈറ്റില ഭാഗത്തും യുടേണ്‍ സൗകര്യമുണ്ട്.
ഇടപ്പള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് തൃപ്പൂണിത്തുറ റോഡ് വഴി സിവില്‍ ലൈനിലേക്കും ബദല്‍ മാര്‍ഗ്ഗം ഉണ്ട്. കാക്കനാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് എറണാകുളത്തേക്ക് പോകാന്‍ പുതിയ റോഡിലൂടെ പാലച്ചുവട് പ്രവേശിക്കാം. രണ്ടു ഭാഗത്തുമുള്ള ഇട റോഡുകളും നരഗത്തിലേക്ക് എത്താന്‍ ഉപയോഗിക്കാം. പാലത്തിന്റെ രണ്ട് വശങ്ങളിലൂടെയും വാഹനം ഓടിക്കാം. ബൈപാസ് ജംഗ്ഷനില്‍ സിഗ്‌നലും ഉണ്ടാകില്ല. പരീക്ഷണാടിസ്ഥാനത്തിലുള്ള ഗതാഗതനിയന്ത്രണം വിജയിച്ചാല്‍ സിഗ്‌നലുകള്‍ ഏര്‍പ്പെടുത്തും.
ഒരാഴ്ച നിലവിലെ ഗതാഗത ക്രമീകരണം വിലയിരുത്തി ആവശ്യമെങ്കില്‍ പിന്നീട് മാറ്റം വരുത്തുകയോ സ്ഥിരം സിഗ്‌നല്‍ സംവിധാനം സജ്ജമാക്കുകയോ ചെയ്യാനാണ് ട്രാഫിക് പൊലീസിന്റെ തീരുമാനം.
https://www.facebook.com/Malayalivartha


























