Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കൊടുത്താല്‍ ബെംഗളൂരുവിലും... ബിനീഷ് കോടിയേരിയെ കേരളവും കടന്ന് ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു; ബെനാമി പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് കോടിയേരിക്ക് ബംഗളൂരു യൂണിറ്റിന്റെ സമന്‍സ്

04 OCTOBER 2020 08:19 AM IST
മലയാളി വാര്‍ത്ത

കൊടുത്താല്‍ കൊല്ലത്ത് കിട്ടുമെന്ന് പറഞ്ഞത് ബിനീഷ് കോടിയേരിയുടെ പിതാവായ സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണനാണ്. എന്നാല്‍ കൊല്ലത്ത് മാത്രമല്ല ബംഗളൂരുവിലും കിട്ടുമെന്നാണ് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞത്. സംഭവം ഐ ഫോണിനെപ്പറ്റിയുള്ള വാദപ്രതിപാദമായിരുന്നെങ്കിലും ഇപ്പോള്‍ ചെന്നിത്തല പറഞ്ഞത് പോലെ സംഭവിച്ചിരിക്കുകയാണ്.

ബെനാമി പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യം ചെയ്യലിനായി 6നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡി ബെംഗളൂരു യൂണിറ്റ് സമന്‍സ് അയച്ചിരിക്കുകയാണ്. ലഹരിക്കേസില്‍ അറസ്റ്റിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള പണമിടപാടുകള്‍, ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരു ബീ ക്യാപിറ്റല്‍സ് ഫോറെക്‌സ് ട്രേഡിങ് കമ്പനിയുടെ സാമ്പത്തിക സ്രോതസ് എന്നിവയാണു പ്രധാനമായും അന്വേഷിക്കുക. കേരളവും വിട്ടി ബെംഗളരൂവു ഇഡി ചോദ്യം ചെയ്യുമ്പോള്‍ നെഞ്ചിടിപ്പ് കൂടും. പിടി വീണാല്‍ പിന്നെ തിരികെയെത്തിക്കുക അസാധ്യം. മദനിയുടെ അവസ്ഥ നമ്മള്‍ കണ്ടതാണ്.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ ബെംഗളൂരു ഇ.ഡി ചോദ്യം ചെയ്യുക. ബിനീഷിനോട് ചൊവ്വാഴ്ച ബെംഗളൂരു ശാന്തിനഗറിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് ബിനീഷ് കോടിയേരിക്ക് നോട്ടീസ് നല്‍കിയതായി ബെംഗളൂരു ഇ.ഡി. ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് സമന്‍സ് ലഭിച്ചത്.

ബെംഗളൂരു ലഹരിമരുന്ന് കേസില്‍ എന്‍.സി.ബി. അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെയും ചോദ്യം ചെയ്യുന്നത്. ബെംഗളൂരുവിലെ ഹോട്ടല്‍ ബിസിനസിനടക്കം ബിനീഷ് വലിയ തുക നല്‍കിയിരുന്നതായി അനൂപ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചിരുന്നു. അതേസമയം, അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നും ബിനീഷ് പറഞ്ഞിരുന്നു.

ബെംഗളൂരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അനൂപിനെ കഴിഞ്ഞയാഴ്ചയാണ് ഇ.ഡി. അന്വേഷണസംഘവും വിശദമായി ചോദ്യംചെയ്തത്. കോടതിയുടെ അനുമതിയോടെ പരപ്പന അഗ്രഹാര ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യല്‍. ഇതിനുപിന്നാലെയാണ് ബിനീഷ് കോടിയേരിയോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ ഒമ്പതിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ബിനീഷിനെ ഇ.ഡി. ചോദ്യംചെയ്തിരുന്നു. കമ്മനഹള്ളിയില്‍ ഹയാത്ത് എന്ന ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കിയെന്നാണ് അനൂപിന്റെ മൊഴി. ഇതു ബിനീഷും സ്ഥിരീകരിച്ചിരുന്നു. 6 ലക്ഷം രൂപയാണു നല്‍കിയതെന്നു പറയുന്നുണ്ടെങ്കിലും, കുറഞ്ഞത് 50 ലക്ഷം രൂപയുടെ ഇടപാടാണെന്ന് ഇഡി സംശയിക്കുന്നു.

ഈ ഹോട്ടലിന്റെ മറവിലാണ് അനൂപും ഒപ്പം അറസ്റ്റിലായ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ലഹരി ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍. ഇഡി ഇവരെ ചോദ്യം ചെയ്തതിനു പിന്നാലെയാണു ബിനീഷിനു സമന്‍സ്.

കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ ബിനീഷ് അടക്കം 3 പേര്‍ക്കു വന്‍തോതില്‍ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണു ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്തെ 2 മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വരുമാനത്തില്‍ കവിഞ്ഞ റിയല്‍എസ്‌റ്റേറ്റ് നിക്ഷേപമുണ്ടെന്നാണ് അനൂപിന്റെ മൊഴി. എന്തായാലും കേരളത്തിന് പുറത്തുള്ള ബിനീഷിന്റെ ചോദ്യം ചെയ്യലിന്റെ ആകാംക്ഷയിലാണ് മലയാളികള്‍. ഒപ്പം തന്നെ ചെന്നിത്തലയുടെ ചൊല്ല് ഫലിക്കുമോയെന്ന ആകാംക്ഷയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (10 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (10 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (10 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (11 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (11 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (12 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (12 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (16 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (16 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (17 hours ago)

Malayali Vartha Recommends