വീടിനു സമീപത്തെ പുഴയില്‍ കുളിക്കാനിറങ്ങവേ ഒഴുക്കില്‍പ്പെട്ട മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത്രണ്ടുകാരനും യുവതിയും മുങ്ങി മരിച്ചു, മകനു വേണ്ടി തിരച്ചില്‍ തുടരുന്നു

വീടിനു സമീപത്തെ പുഴയില്‍ കുളിക്കാനിറങ്ങവേ ഒഴുക്കില്‍പ്പെട്ട് പന്ത്രണ്ടുകാരനും യുവതിയും മുങ്ങി മരിച്ചു. പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ട മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയും സഹോദരപുത്രനും മുങ്ങി മരിച്ചു. ഉളിക്കല്‍ നുച്ചിയാട് പുഴയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് ദാരുണ സംഭവമുണ്ടായത്.കോരമ്‌ബേത്ത് ഫൈസലിന്റെ ഭാര്യ പള്ളിപ്പാത്ത് താഹിറ (30), താഹിറയുടെ സഹോദരന്‍ പള്ളിപ്പാത്ത് ബഷീറിന്റെ മകന്‍ ബാസിത്ത് (12) എന്നിവരാണ് മരിച്ചത്. താഹിറയുടെ മകന്‍ മുഹമ്മദ് ഫായിസിന് (12) വേണ്ടി തിരച്ചില്‍ തുടരുകയാണ്.വീടിനു സമീപത്തെ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പെട്ടതാണെന്നാണ് നിഗമനം.
താഹിറ ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടത്തില്‍ പെട്ടതാണെന്നും കരുതുന്നു. താഹിറയുടെയും ബാസിതിന്റെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha



























