പെട്ടത് ചെന്നിത്തല... കോണ്‍സുലേറ്റ് സംഘടിപ്പിച്ച വമ്പന്‍ ലക്കി ഡ്രോയില്‍ സമ്മാനം ലഭിച്ചത് സ്വപ്നയുടെ ഇഷ്ടക്കാര്‍ക്ക്; വമ്പന്‍ സമ്മാനങ്ങള്‍ നല്‍കി പരല്‍മീനുകളെ സ്വപ്ന വീഴ്ത്തിയപ്പോള്‍ ലക്കി ഡ്രോ സമ്മാനിച്ചത് രമേശ് ചെന്നിത്തലയും; ഒരിക്കലും പുറത്ത് പറയാതിരുന്ന ചെന്നിത്തല ഐ ഫോണ്‍ കഥയുടെ ഒരു വശം മാത്രം പുറത്ത് വിട്ടപ്പോള്‍ ദുരൂഹതയേറുന്നു

ദുബായിലെ ലക്കി ഡ്രോയും വമ്പന്‍ സമ്മാനങ്ങളും ഏറെ പ്രശസ്തമാണ്. സമ്മാനം ലഭിക്കുന്നവര്‍ക്ക് വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിക്കുന്നത്. ഇതിന്റെ പാത പിന്തുടര്‍ന്നാണ് കേരളത്തിലെ യുഎഇ കോണ്‍സുലേറ്റ് സ്വപ്നയുടെ താത്പര്യ പ്രകാരം ലക്കി ഡ്രോ അഥവാ നറുക്കെടുപ്പ് നടത്തിയത്. വഞ്ചിയൂരില്‍ പിഞ്ച് കുട്ടികള്‍ വിശന്നിട്ട് മണ്ണുവാരി തിന്നുന്ന സമയത്താണ് വന്‍പണം ചെലവഴിച്ചുള്ള സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ ലക്കി ഡ്രോ നടത്തുന്നത്. ഈ ലക്കി ഡ്രോയില്‍ സമ്മാനം നല്‍കിയവരില്‍ ഒരാളാകട്ടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.
ഈ കഥ പുറത്ത് പറയുന്നതും ചെന്നിത്തല തന്നെയാണ്. വിലകൂടിയ ഐ ഫോണും വാച്ചുകളും മറ്റുമാണ് സമ്മാനം. എല്ലാം കിട്ടിയത് സ്വപ്നയുടെ വേണ്ടപ്പെട്ടവര്‍ക്കും. അന്ന് സ്വപ്ന നല്ലപിള്ളയായതിനാല്‍ തനിതങ്കമല്ലേ. കിട്ടിയവരുടെ ഭാഗ്യമെന്ന് കരുതി പുകഴ്ത്തല്‍. എന്നാല്‍ കിട്ടിയവര്‍ക്കും സ്വപ്നയ്ക്കും മാത്രമേയറിയൂ അതിന്റെ ഗുട്ടന്‍സ്. സ്വപ്ന തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് നറുക്കെടുത്ത് നല്‍കി ചൂണ്ടയില്‍ കുടുക്കുകയായിരുന്നു. മനസിലായില്ലേ, നമ്മുടെ നാട്ടിലെ നറുക്കെടുപ്പ് ചിട്ടിയിലൊക്കെ ഇഷ്ടക്കാരന് ചിട്ടി നല്‍കാനായി ഒരേ പേര് തന്നെ എഴുതിയിട്ട് നറുക്കെടുക്കുന്നത് പോലെ... അല്ലെങ്കില്‍ എങ്ങനെ ഇത്ര കൃത്യമായി തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് തന്നെ വിലകൂടിയ സമ്മാനം ലഭിച്ചു. അവരെയെല്ലാം പിന്നീട് സ്വപ്ന നൈസായി പലതിനും ഉപയോഗപ്പെടുത്തിയതായും ആരോപണ വിധേയരായതായും കാണാം.
ഒരിക്കലും പറയാതിരുന്ന ഈ ലക്കി ഡ്രോ കഥ ഐ ഫോണില്‍ തട്ടി വീണപ്പോഴാണ് ചെന്നിത്തല പറഞ്ഞത്. സ്വപ്‌ന ആവശ്യപ്പെട്ട പ്രകാരം ഐ ഫോണ്‍ വാങ്ങി നല്‍കിയെന്ന യൂണിടാകിന്റെ സത്യവാങ്മൂലത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയതോടെയാണ് എല്ലാം പൊളിഞ്ഞത്. പരിപാടിയില്‍ പങ്കെടുത്തവരില്‍ ഫോണ്‍ ലഭിച്ച മൂന്നു പേരെ കണ്ടെത്താനായെന്നും അതിലൊരാള്‍ മുന്‍ ആഭ്യന്തരമന്ത്രി കൂടിയായി കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന എം.പി. രാജീവനാണ് കിട്ടിയതെന്നും ചെന്നിത്തല വെളിപ്പെടുത്തി.
ഫോണ്‍ കിട്ടിയ മൂന്നു പേരെ എന്റെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഒരാള്‍ എം.പി. രാജീവനാണ്. അദ്ദേഹം മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു. അദ്ദേഹത്തിന് നറുക്കെടുപ്പില്‍ മൊബൈല്‍ ലഭിച്ചത് ഞാന്‍ അപരാധമായി കാണുന്നില്ല. കാരണം അദ്ദേഹം ചോദിച്ച് വാങ്ങിച്ചതല്ല. നറുക്കെടുപ്പില്‍ കിട്ടിയതാണ്. അദ്ദേഹം ഇപ്പോള്‍ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറാണ്. ഫോണ്‍ കിട്ടിയവരുടെ ചിത്രങ്ങളും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി.
മൊബൈല്‍ ഫോണ്‍, വാച്ചുകള്‍, വിമാന ടിക്കറ്റുകള്‍ ഒക്കെ പലര്‍ക്കും നറുക്കെടുപ്പില്‍ കിട്ടി. എല്ലാം വിതരണം ചെയതത് ഞാനല്ല. എന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഹബീബിനും അക്കൂട്ടത്തില്‍ ഒരു വാച്ച് കിട്ടി. അത് അദ്ദേഹം എന്നെ അറിയിച്ചു. അതില്‍ ഒരു അപകാതയും ഞാന്‍ കാണുന്നില്ല. അത് നറുക്കെടുപ്പില്‍ കിട്ടിയതാണ്. ഞാന്‍ ഫോണ്‍ വാങ്ങിച്ചിട്ടുമില്ല. എനിക്ക് ആരും തന്നിട്ടുമില്ല എന്നാണ് ചെന്നിത്തല പറയുന്നത്.
കോടിയേരി ബാലകൃഷ്ണന്‍ ഞാന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നാണ് പറഞ്ഞത്. പ്രോട്ടോക്കോള്‍ ലംഘനമില്ലെന്ന് ഉറപ്പു വരുത്തേണ്ട രാജീവന്‍ ഈ ചടങ്ങില്‍ പങ്കെടുത്തില്ലേ? മൂന്ന് ഫോണ്‍ ലഭിച്ചവരുടെ വിശദാംശങ്ങളെ ലഭിച്ചിട്ടുള്ളൂ. മറ്റ് ഫോണുകള്‍ എവിടെ? ബില്‍ വിശദാംശവും ഐ.എം.ഇ.ഐ. നമ്പറും സഹിതം ആര്‍ക്കൊക്കെയാണ് ഫോണ്‍ കിട്ടിയതെന്ന് കണ്ടെത്തണമെന്ന് ഡി.ജി.പിക്ക് കത്ത് കൊടുത്തിട്ടുണ്ട്. എന്നും ചെന്നിത്തല പറഞ്ഞു.
ചെന്നിത്തലയുടെ വെളിപ്പെടുത്തലോടെ സ്വപ്നയുടെ ലക്കി ഡ്രോയും കറക്ക് കമ്പനിയാണെന്ന് ബോധ്യപ്പെടുകയാണ്. ഈ പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് തന്നെ സ്വപ്നയുടെ നറുക്കെടുപ്പില്‍ എങ്ങനെ ഫോണ്‍ കിട്ടി. നയതന്ത്ര ബാഗേജ് വഴി എന്തെങ്കിലും കൊണ്ടുവരാന്‍ അനുമതി നല്‍കേണ്ട ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് വലിയ ആരോപണങ്ങളും അന്വേഷണങ്ങളും നടക്കുന്നത്. നന്നായി സ്വപ്‌നേ... തിലകന്‍ പറയുന്നതുപോലെ അമ്പട സണ്ണീ സണ്ണിക്കുട്ടാ എന്നത് അമ്പട സ്വപ്‌നേ സ്വര്‍ണക്കട്ടി എന്ന് മാറ്റേണ്ടിയിരിക്കുന്നു.
"
https://www.facebook.com/Malayalivartha


























