Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കരഞ്ഞ് ഒരുനാട്... ഡോ. അനൂപിന്റെ ആത്മഹത്യയില്‍ നിര്‍ണായകമായ സൂചനകളിലേക്ക്; ഡോ. അനൂപിനെ കാണാതായതായും ചിലര്‍ ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തല്‍; ഐഎംഎയുടെ പരാതിയും സോഷ്യല്‍ മീഡിയയുടെ കണ്ണീരും കൂടിയായപ്പോള്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

04 OCTOBER 2020 10:52 AM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയെ ഇത്രയേറെ വേദനയിലാക്കിയ ഒരു സംഭവം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. അതായിരുന്നു 35 കാരനായ യുവ ഡോക്ടര്‍ സ്വകാര്യ ആശുപത്രി ഉടമ കൊല്ലം കടപ്പാക്കട പ്രതീക്ഷ നഗര്‍ ഭദ്രശ്രീയിലെ ഡോ. അനൂപ് കൃഷ്ണയുടെ മരണം. മരണംവരെ അനൂപിനെ കുറ്റപ്പെടുത്തിയവര്‍ വരെ അനൂപിന്റെ കരുതലും കരുണയും കണ്ട് അമ്പരന്നുപോയി. ഇത്രയേറെ മനുഷ്യ സ്‌നേഹിയായ ഒരു ഡോക്ടറെ കൊന്നു കളഞ്ഞില്ലേ എന്ന കുറ്റബോധവും പലര്‍ക്കും തോന്നി. പക്ഷെ അപ്പോഴേക്കും അനൂപ് ഈ ലോകത്തില്ലായിരുന്നു. നഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുട്ടിയ്ക്കും കുടുംബത്തിനും പാവങ്ങള്‍ക്കും മാത്രം.

പലര്‍ക്കുമെന്ന പോലെ മരണശേഷമാണ് അനൂപിനും നീതി കിട്ടുന്നത്. നാട്ടുകാരും സോഷ്യല്‍ മീഡിയയും ഒരു പോലെ അനൂപിന്റെ മരണവും നന്മയും ഏറ്റെടുത്തപ്പോള്‍ അത് കണ്ട് നില്‍ക്കാന്‍ സര്‍ക്കാരിനും ആയില്ല. ഡോ. അനൂപ് കൃഷ്ണയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കിളികൊല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണു കേസെടുത്തിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കള്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരില്‍ നിന്നു പൊലീസ് മൊഴിയെടുക്കും. അനൂപ് കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ അധിക്ഷേപം നടത്തിയതും അന്വേഷണ പരിധിയിലുണ്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ അന്വേഷണ പരിധിയില്‍ ഉണ്ടാകുമെന്നു പൊലീസ് വ്യക്തമാക്കി.

ഡോ. അനൂപിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കു പരാതി നല്‍കി. രാഷ്ട്രീയ നേതാക്കള്‍ക്കു പുറമേ സമൂഹ മാധ്യമങ്ങളിലൂടെ ചിലരും ഭീഷണിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഡോക്ടര്‍മാര്‍ക്കു സമാധാനപരമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാനും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഏബ്രഹാം വര്‍ഗീസ്, സെക്രട്ടറി പി. ഗോപികുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണു അനൂപിന്റെ മൃതദേഹം കണ്ടത്. രാഷ്ട്രീയക്കാരില്‍ ചിലര്‍ ഡോക്ടറെ ആശുപത്രിയിലെത്തി കണ്ടിരുന്നു. ഇതിനു ശേഷം അനൂപിനെ കാണാതായെന്നു കാട്ടി ഭാര്യ ഡോ. അര്‍ച്ചന ബിജു ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു ഡോക്ടറെ വര്‍ക്കലയില്‍ നിന്നു കണ്ടെത്തുകയായിരുന്നു. പിന്നീടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത മൃതദേഹം സംസ്‌കരിച്ചു.

ഡോ.അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കാലിന്റെ വളവു മാറ്റാന്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ പവിത്രേശ്വരം മാറനാട് സ്വദേശി 7 വയസുകാരി ആദ്യ എസ്.ലക്ഷ്മി ഹൃദയാഘാതത്തെത്തുടര്‍ന്നു കഴിഞ്ഞ 23നു മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. രാസപരിശോധനാഫലം കൂടി ലഭിച്ച ശേഷമേ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കൂ. ആശുപത്രിയിലെ ചികിത്സാ രേഖകള്‍, സിസി ടിവി ദൃശ്യങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. മരണകാരണം അറിയണമെന്നാവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും മൃതദേഹവുമായി ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അനൂപിനെ കാണാതായതും ആത്മഹത്യയുമുണ്ടായത്. എന്നാല്‍ അനൂപ് കുറ്റക്കാരനല്ല സഹായിയാണെന്നാണ് നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തല്‍. ഇതോടെയാണ് അനൂപിന്റെ നീതിക്കായി സോഷ്യല്‍ മീഡിയ ഉണര്‍ന്നത്. ഇപ്പോഴും ആ തീ അണഞ്ഞിട്ടില്ല.

 

U

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (9 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (9 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (10 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (10 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (10 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (11 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (11 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (15 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (15 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (16 hours ago)

Malayali Vartha Recommends