ചടുല നീക്കവുമായി ഇഡി... എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം കടുപ്പിച്ചതോടെ എ.കെ. ജി സെന്ററിന് മുമ്പിലുള്ള പാര്‍ട്ടിയുടെ ഫ്‌ളാറ്റിലേക്ക് താമസം മാറാന്‍ ഒരുങ്ങി കോടിയേരി ബാലകൃഷ്ണന്‍

എ.കെ. ജി സെന്ററിന് മുമ്പിലുള്ള പാര്‍ട്ടിയുടെ ഫ്‌ളാറ്റിലേക്ക് താമസം മാറാന്‍ ഒരുങ്ങി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹം ഇപ്പോള്‍ താമസിക്കുന്ന തിരുവനന്തപുരം മരുതന്‍കുഴിയിലെ വസതിയില്‍ നിന്നും മാറേണ്ടി വരുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് താമസം മാറുന്നത്.
ബിനീഷ് കോടിയേരി കോടികള്‍ മുടക്കി വാങ്ങിയ വീടാണ് ഇതെന്നാണ് ഉയരുന്ന ആരോപണം. ബിനീഷ് കോടിയേരിയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്. സ്വത്തിന്റെ വിശദാംശങ്ങള്‍ ഇ.ഡി. കേരളത്തിലെ രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറലില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. ഇതില്‍ മരുതംകുഴിയിലെ വസതിയും ഉണ്ടെന്നാണ് വിവരം.
മുന്‍ ഡി ജി.പി. വി. ആര്‍. രാജീവിന്റെ ഉടമസ്ഥതതയില്‍ ഉണ്ടായിരുന്ന വീടാണ് കോടിയേരിയുടെ മകന്‍ വാങ്ങിയത്. വി ആര്‍ രാജീവന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് വീട് വിറ്റ് സ്വദേശമായ എറണാകുളത്തെക്ക് പോയത്. നഗരത്തിലെ ആസംബര വീടാണ് ഇത്. രാജീവന്‍ സര്‍വീസില്‍ ഇരിക്കെ തന്നെ കോടിയേരിയുടെ മകന്‍ വീട് കണ്ണു വച്ചിരുന്നു.
തിരുവനതപുരത്ത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ബിജെപി ഓഫീസ് ആക്രമണകേസുമായി ബന്ധപ്പെട്ട് കോടിയേരിയുടെ ഈ വീട്ടില്‍ ആര്‍. എസ്. എസ് ആക്രമണം നടന്നിരുന്നു. അതിന് പിന്നാലെ സി പി എം പ്രവര്‍ത്തകര്‍ പകരം വീട്ടുകയും ചെയ്തു.
ബെംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത് . ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷിന് നോട്ടീസ് അയച്ചതായാണ് വിവരം. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ നേരത്തെ ചോദ്യം ചെയ്തതിരുന്നു. ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചന്വേഷിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ് കേസെടുത്തത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ അനൂപ്മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍, അനിഖ എന്നിവരെ ജിയിലിലെത്തി ഇഡി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ അനൂപില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വിളിച്ചു വരുത്തുന്നത്. 2015ല്‍ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കി സഹായിച്ചെന്നും അനൂപ് എന്‍സിബിക്ക് മൊഴി നല്‍കിയിരുന്നു.
ചൊവ്വാഴ്ച രാവിലെ ബെംഗളൂരു ശാന്തിനഗറിലെ ഇഡി ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ബിനീഷിന് നോട്ടീസ് നല്‍കിയെന്നാണ് വിവരം. ഇഡിക്ക് മുന്നില്‍ ഇത് രണ്ടാം തവണയാണ് ബിനീഷ് കോടിയേരി ഹാജരാകുന്നത്. നേരത്തെ സ്വര്‍ണക്കടത്തു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി കൊച്ചി യൂണിറ്റും ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാകും വരെ ബിനീഷിന്റെ ആസ്തികള്‍ കൈമാറാന്‍ അനുവദിക്കരുതെന്ന് രജിസ്‌ട്രേഷന്‍ ഐജിക്ക് ഇഡി കത്തും നല്‍കിയിരുന്നു. ഇത് സ്വാഭാവികമായും പിടിച്ചെടുക്കാന്‍ വേണ്ടിയായിരിക്കും.
ബിനീഷിന് സംസ്ഥാനത്തിന് അകത്തും പുറത്തും കോടികളുടെ സ്വത്താണ് ഉള്ളത്. നയതന്ത്ര പാര്‍സല്‍ കേസിലെ മുഖ്യ പ്രതി കെ.റ്റി. രമീസുമായി അനൂപ് മുഹമ്മദിന് അടുത്ത ബന്ധമുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് വ്യക്തമായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ എത്തിയിരുന്ന നയതന്ത്ര പാര്‍സലിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ ഇക്കാര്യം തെളിയിക്കാന്‍ ഇനി കഴിയുകയില്ല. രമീസും സ്വപ്നയുമായി ചേര്‍ന്ന് അനൂപ് മയക്കുമരുന്ന് കടത്തിയിരുന്നോ എന്നാണ് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നത്.
ബെംഗളുരു കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് കോടിയേരി പണം നല്‍കിയെന്ന് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതി മുഹമദ് അനൂപിന്റെ മൊഴി നല്‍കിയതോടെയാണ് വിവാദം പുകഞ്ഞത് . എന്നാല്‍ ആറുലക്ഷത്തില്‍ ഒതുങ്ങുന്ന ബന്ധമല്ല ബിനീഷും അനൂപുമായി ഉള്ളതെന്നും നര്‍ക്കോട്ടിക് സെല്‍ കരുതുന്നു.
ബെംഗളുരു കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കേസിലാണ് കൊച്ചി സ്വദേശി മുഹമദ് അനൂപ്, റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി അനിഘ എന്നിവര്‍ പിടിയിലായത്. കമ്മനഹള്ളിയിലെ ഹൈയാറ്റ് ആഗ്‌നസ് ആര്‍ക്കേഡ് എന്ന ഹോട്ടല്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തിയെന്നാണ് കേസ്.
2015ല്‍ കമ്മനഹള്ളിയില്‍ ആരംഭിച്ച ഹോട്ടലിന് പണം മുടക്കിയത് ബിനീഷ് കോടിയേരിയാണെന്നാണ് മുഹമദ് അനൂപിന്റെ മൊഴി. 2013 മുതല്‍ ബംഗളുരുവില്‍ മയക്കുമരുന്ന് ഇടപാടുകള്‍ തുടങ്ങിയെന്നും മൊഴിയിലുണ്ട്. കമ്മനഹള്ളി കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കും നൈറ്റ് പാര്‍ട്ടികള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടന്നും അനൂപ് കര്‍ണ്ണാടക നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ വിഭാഗത്തോട് പറഞ്ഞിട്ടുണ്ട്. ഇതിനിടെ പ്രതികള്‍ കുമരകത്ത് നടത്തിയ നൈറ്റ് പാര്‍ട്ടിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ബനീഷിന്റെ മയക്കുമരുന്ന് മാഫിയാ ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടെങ്കിലും അന്വേഷണം നടത്താതെ ആരോപണം ഒതുക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം അനൂപ് സുഹൃത്താണെന്നും അയാള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം അറിയില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ബിസിനസ് ആവശ്യത്തിനായി മൂന്ന് ലക്ഷം രൂപ അനൂപിന് നല്‍കിയിട്ടുണ്ടെന്നും ബിനീഷ് പറഞ്ഞു.
രോഗാതുരനായ കോടിയേരി വലിയ മാനസിക സമര്‍ദ്ദമാണ് അനുഭവിക്കുന്നത്. ദിവസേനെ പത്ര സമ്മേളനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അദ്ദേഹം ഒട്ടും സ്വസ്ഥനല്ല. പാര്‍ട്ടിയില്‍ നിന്നും കോടിയേരിക്കെതിരെ അപസ്വരങ്ങള്‍ ഉയരുന്നുണ്ട്. തെറ്റു ചെയ്യുന്ന മക്കളെ പിന്തുണക്കരുതെന്ന പി. ജയരാജന്റെ വാക്കുകള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഏതായാലും മകന്റെ വീട്ടില്‍ താമസിച്ച് താനും സംശയ നിഴലിലാവാന്‍ കോടിയേരി തീര്‍ത്തും തയ്യാറല്ല. മാത്രവുമല്ല പാര്‍ട്ടി സെക്രട്ടറി താമസിക്കുന്ന വീട് ഇ.ഡി. ഏറ്റെടുത്താല്‍ അത് വലിയ വാര്‍ത്തയായി തീരും.
"
https://www.facebook.com/Malayalivartha



























