കത്തെഴുതി വച്ച ശേഷം അര്‍ദ്ധരാത്രിയില്‍ സിനിമാ സ്റ്റൈലില്‍ വീടുവിട്ടിറങ്ങിയ സഹോദരങ്ങളെ കണ്ടെത്തിയത് മണിക്കൂറുകൾക്കുള്ളിൽ... ശാസ്താംകോട്ടയി കുന്നത്തൂര്‍ പാലത്തിനു സമീപത്തു നിന്നും മൂവരെയും പൊക്കിയപ്പോൾ വീടുവിടാനുള്ള കാരണം കേട്ട് അമ്പരന്ന് പോലീസ്...

കത്തെഴുതി വച്ച ശേഷം അര്‍ദ്ധരാത്രിയില്‍ വീടുവിട്ടിറങ്ങിയ സഹോദരങ്ങളായ കുട്ടികളെ മണിക്കൂറുകള്‍ക്കു ശേഷം കുന്നത്തൂര്‍ പാലത്തിനു സമീപത്തു നിന്നും കണ്ടെത്തി.
പോരുവഴി മയ്യത്തുംകര സ്വദേശികളായ 13, 11, 9 വയസ് പ്രായമുള്ള കുട്ടികളെ കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയാണ് കാണാതായത്. പുലര്‍ച്ചെയാണ് വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍ തന്നെ ശൂരനാട് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സിഐ ഫിറോസ്, എസ്ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും കുട്ടികളുടെ ഫോട്ടോ ചേര്‍ത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറും വിഷയത്തില്‍ ഇടപെടുകയും റെയില്‍വേ സ്റ്റേഷനുകളിലടക്കം അന്വേഷണം നടത്തുകയും ചെയ്തു.നിരവധിയാളുകള്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും പല സ്ഥലങ്ങളിലും പ്രദേശവാസികള്‍ അന്വേഷണം നടത്തുകയും ചെയ്തു.
ഇതിനിടയില്‍ ഇന്നലെ രാവിലെ 11.20 ഓടെ ശൂരനാട് സിഐയ്ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് കുന്നത്തൂര്‍ പാലത്തിനു സമീപത്തെ കടവില്‍ നിന്നും കുട്ടികളെ കണ്ടെത്തുകയായിരുന്നു.
വീടു വിട്ടിറങ്ങിയ കുട്ടികള്‍ നടക്കുന്നതിനിടയില്‍ മറ്റൊരു വീട്ടില്‍ നിന്നും അവരറിയാതെ എടുത്ത രണ്ട് സൈക്കിളിലായിരുന്നു യാത്ര.
സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു വീടുവിട്ടിറങ്ങിയതത്രേ. കോടതിയില്‍ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം വിട്ടയച്ചു.
https://www.facebook.com/Malayalivartha



























