ആ പ്രതീക്ഷയും പോയി... ഉറങ്ങികിടക്കുന്ന കോണ്‍ഗ്രസിനെ ഉണര്‍ത്തിവിടാന്‍ ബിജെപി സഹായിക്കരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അമിത് ഷാ കര്‍ശന നിര്‍ദേശം നല്‍കിയതോടെ അടിപിടിയില്‍ കലാശിക്കുമായിരുന്ന രാഹുലിന്റെ യാത്ര സമാധാനമായി

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തൊടരുതെന്ന് അമിത് ഷാ. ഉറങ്ങികിടന്ന കോണ്‍ഗ്രസിനെ ഉണര്‍ത്തിവിടാന്‍ ബി ജെ പി സഹായിക്കരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അമിത് ഷാ കര്‍ശന നിര്‍ദ്ദേശം നല്‍കി. യു.പി. യുടെ നിയന്ത്രണം മോദിയും അമിര്‍ ഷായും ഏറ്റെടുത്തിരിക്കുകയാണ്.
രാഷ്ട്രീയത്തില്‍ ബി.ജെ.പി.ക്കും ബി.എസ്.പി.ക്കും എസ്.പി.ക്കും പിന്നിലായിപ്പോയ കോണ്‍ഗ്രസിന് ജീവവായുവായിരിക്കയാണ് ഹാഥ്‌റസ് സംഭവം. ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും രക്ഷിതാക്കളുടെ അനുമതിയില്ലാതെ പോലീസ് ദഹിപ്പിക്കുകയുംചെയ്ത സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധമുയരുമ്പോള്‍ കൃത്യമായ ഇടപെടലുമായി രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ്. ബി.ജെ.പി.യുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പി.യില്‍ ദളിത് പാര്‍ട്ടിയായ ബി.എസ്.പി.യും യാദവ പാര്‍ട്ടിയായ എസ്.പി.യും ശക്തമായ പ്രതിഷേധമുയര്‍ത്തേണ്ട വേളയിലാണ് രാഹുലും പ്രിയങ്കയും മുന്നണിപ്പോരാളികളായിരിക്കുന്നത്.
കൃത്യമായ രാഷ്ട്രീയ ഇടപെടലായാണ് യുപി സംഭവത്തെ കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. യു.പി. സര്‍ക്കാരിന് വിഷയം നേരിടുന്നതില്‍ കാര്യമായ പിഴവ് സംഭവിച്ചതായും കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. അത് മുഖ്യമന്ത്രിയുടെ നോട്ടക്കുറവായി കാണുകയാണ് നരേന്ദ്ര മോദിയും അമിത് ഷായും. പോലീസിനെ കൃത്യമായി നിയന്ത്രിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. യുപി പോലീസ് മേധാവിയുടെ പണി തെറികുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
രാഹുലിനെയും പ്രിയങ്കയെയും ഹാഥ്‌റസിലേക്ക് പോകുന്നതില്‍നിന്ന് പോലീസ് തടയുകയും അറസ്റ്റുചെയ്യുകയും ചെയ്തതോടെ സംഭവം കൂടുതല്‍ രാജ്യശ്രദ്ധ നേടി. ഇത് പിഴവായി കാണുന്നു ബി ജെ പി. കോണ്‍ഗ്രസ് നേതാക്കളെ അവരുടെ വഴിക്ക് വിട്ടിരുന്നെങ്കില്‍ വിഷയം ദേശീയ ശ്രദ്ധയിലേക്ക് എത്തുകയില്ലായിരുന്നു. രാഹുലിനെയും പ്രിയങ്കയെയും സഹായിക്കാന്‍ യുപി സര്‍ക്കാരില്‍ നിന്നു തന്നെ ആരെങ്കിലും ശ്രമിച്ചോ എന്നും ബി ജെ പി ദേശീയ നേതൃത്വം സംശയിക്കുന്നുണ്ട്. വടി കൊടുത്ത് അടി വാങ്ങി എന്ന നിഗമനത്തില്‍ തന്നെയാണ് ബിജെപി ദേശീയ നേതൃത്വം എത്തിയിരിക്കുന്നത്.
രണ്ടാമതും ഇരുവരെയും തടഞ്ഞതോടെ സംഭവം രാഷ്ട്രീയ നഷ്ടത്തിലേക്കാണ് പോകുന്നതെന്ന് ബി.ജെ.പി.യും തിരിച്ചറിഞ്ഞു. ഉടന്‍ നിലപാട് മാറ്റിയതിനുപിന്നിലെ കാരണവും ഇതുതന്നെ. നിലപാട് മാറ്റിയത് അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. പ്രതികരണത്തില്‍ മന്ദഗതിയിലായിരുന്ന ബി.എസ്.പി. പ്രതിഷേധവുമായി രംഗത്തെത്തിയതും ഇതിന്റെ ഭാഗമായിട്ടാണ്. 25 ശതമാനത്തോളം ദളിതരുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. വി.പി. സിങ്ങിന്റെ മണ്ഡല്‍ കമ്മിഷന്‍ രാഷ്ട്രീയത്തിനും ബി.ജെ.പി.യുടെ കമണ്ഡല്‍ രാഷ്ട്രീയത്തിനുംശേഷം സംസ്ഥാനത്ത് അടിത്തറനഷ്ടമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇന്ത്യ ഭരിക്കുന്നതും ഒരു ദളിത് പ്രധാനമന്ത്രിയാണ്.അപ്പോള്‍ ദളിതര്‍ ദുരിതം അനുഭവിക്കുകയാണെങ്കില്‍ അത് യുപിക്ക് തേങ്ങലായി മാറും.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി യു.പി.യില്‍ പാര്‍ട്ടിവളര്‍ത്താനിറങ്ങിയ പ്രിയങ്കയ്ക്ക് ഇതുവരെ കാര്യമായൊന്നും ചെയ്യാന്‍ പറ്റിയിട്ടില്ല. സി.എ.എ. വിരുദ്ധപ്രക്ഷോഭങ്ങളും ഡോ. കഫീല്‍ ഖാന്‍ പ്രശ്‌നവുമൊക്കെ സ്ഥിരം വോട്ടുബാങ്കായ മുസ്ലിങ്ങളില്‍ സ്വാധീനം നിലനിര്‍ത്താന്‍ സഹായിച്ചുവെന്നല്ലാതെ അടിത്തറ വിപുലമാക്കാന്‍ ഉപകരിച്ചില്ല. മാത്രവുമല്ല, മുസ്ലിംവോട്ടുപോലും കോണ്‍ഗ്രസിനും ബി.എസ്.പി.ക്കും എസ്.പി.ക്കുമായി വിഭജിക്കപ്പെട്ടിരിക്കയാണ്. ഇവിടെയാണ് ദളിത് വോട്ടുകളുടെ പ്രസക്തി. കോണ്‍ഗ്രസിന് മുന്നേറണമെങ്കില്‍ ബി.ജെ.പി. ക്ഷയിക്കുന്നതിനപ്പുറം ബി.എസ്.പി.യുടെയും എസ്.പി.യുടെയും കൂടെപ്പോയ തങ്ങളുടെ പഴയ വോട്ടുബാങ്ക് തിരിച്ചുപിടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനുള്ള നിലമൊരുക്കലായി ഹാഥ്‌റസ് സംഭവം ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് കരുതുന്നു.
പ്രിയങ്കയെ യുപി രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തി കൊണ്ടു വന്ന ഒരു സംഭവമായി ഇത് മാറിയിരിക്കുന്നു. സമീപകാലത്ത് ഇത്രത്തോളം നേട്ടമുണ്ടാക്കിയ ഒരു വിഷയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന് ധിയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചിത്രത്തില്‍ ഇല്ലായിരുന്നു. സോണിയക്കും മക്കള്‍ക്കുമെതിരെ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ കലാപമുണ്ടാക്കിയതിന് പിന്നാലെയാണ് യുപി സംഭവമുണ്ടായത്. കോണ്‍ഗ്രസിന് ഇത് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ഏതായാലും അത്മവിശ്വാസത്തിന്റെ ചിറകിലേറി കോണ്‍ഗ്രസിന് ഇനിയും അധികദൂരം പറക്കാനാവില്ല.
"
https://www.facebook.com/Malayalivartha



























