സംസ്ഥാനത്തെ 588 തദ്ദേശ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയിലേക്ക്....

സംസ്ഥാനത്തെ 588 തദ്ദേശ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയിലേക്ക്. സര്‍ക്കാരിന്റെ 12 ഇന പരിപാടിയില്‍ 500 ഗ്രാമപഞ്ചായത്തുകളേയും 50 നഗരസഭകളേയും ശുചിത്വ പദവിയില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്ബനി, കുടുംബശ്രീ മിഷന്‍, തൊഴിലുറപ്പ് മിഷന്‍ എന്നിവര്‍ സംയുക്തമായി ആവിഷ്‌കരിച്ച നടപടി ക്രമങ്ങളിലൂടെയാണു ഖരമാലിന്യ സംസ്‌കരണത്തില്‍ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തെരഞ്ഞെടുത്തത്.
532ഗ്രാമപഞ്ചായത്തുകളും 56 നഗരസഭകളുമാണു നേട്ടം കൈവരിച്ചത്. 30 ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ പഞ്ചായത്തുകളും ശുചിത്വ പദവി നേടി. ഇതു സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 10 ന് രാവിലെ 10ന് ഓണ്‍ലൈനായി നിര്‍വഹിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ശുചിത്വ പദവി കരസ്ഥമാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവും സമ്മാനിക്കും.ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിത കര്‍മ്മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും ഒരുക്കുക, പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുക, സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകള്‍ സൂചകങ്ങളായി നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിര്‍ണ്ണയം നടത്തിയത്. 100 ല്‍ 60 മാര്‍ക്കിനു മുകളില്‍ ലഭിച്ച തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വ പദവിക്ക് അര്‍ഹത നേടിയത്.
ശുചിത്വ പദവി നേടിയ പഞ്ചായത്തുകളുടെ എണ്ണത്തില്‍ കോട്ടയം ജില്ലയും (62) നഗരസഭയില്‍ മലപ്പുറം ജില്ലയും (7) ആണ് മുന്നില്‍. ഓരോ ജില്ലയിലും ശുചിത്വ പദവി നേടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പഞ്ചായത്ത്, നഗരസഭ എന്നീ ക്രമത്തില്‍ ഇപ്രകാരമാണ്. തിരുവനന്തപുരം52,5; കൊല്ലം53,5; പത്തനംതിട്ട36,2; ആലപ്പുഴ39,4; കോട്ടയം62,5; ഇടുക്കി20,2; എറണാകുളം27,4; തൃശൂര്‍33,6; പാലക്കാട്41,4; മലപ്പുറം51,7; കോഴിക്കോട്37,4; വയനാട്14,1; കണ്ണൂര്‍47,5; കാസര്‍ഗോഡ്20,2.
"
https://www.facebook.com/Malayalivartha



























