കടബാധ്യതയെ തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ട യുവാവിനെ ഭാഗ്യദേവത കടാക്ഷിച്ചു... കിട്ടിയത് ലക്ഷങ്ങള്‍

കടബാധ്യതയെ തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ട യുവാവിനെ ഭാഗ്യദേവത കടാക്ഷിച്ചു... കിട്ടിയത് ലക്ഷങ്ങള്‍. സ്വന്തം കിടപ്പാടം നഷ്ടപ്പെടേണ്ടി വന്ന ധനൂപ് എ മോഹനനെ തേടിയെത്തിയത് 80 ലക്ഷത്തിന്റെ കാരുണ്യ സ്പര്‍ശം. സാമ്പത്തിക പ്രതിസന്ധിയില്‍ കഷ്ടപ്പെടുകയായിരുന്ന ഇടുക്കി സ്വദേശിയായ ധനൂപിനാണ് സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്.അണക്കര ആഞ്ഞിലിമൂട്ടില്‍ എ.എസ്.മോഹനന്‍ ലീലാമണി ദമ്പതികളുടെ മകനാണ് ധനൂപ്. കടം കയറി കിടപ്പാടം വില്‍ക്കേണ്ടി വന്നതോടെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു കുടുംബം.
അണക്കര മോണ്ട്‌ഫോര്‍ട് സ്‌കൂളിലെ ഓഫിസ് ജീവനക്കാരനായ ധനൂപ് പതിവായി ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. ഇതുവരെ കാര്യമായി ലോട്ടറി അടിച്ചിരുന്നില്ല. എന്നാല്‍ പ്രതീക്ഷ വിടാതിരുന്നതോടെ ഭാ?ഗ്യ സമ്മാനം തേടിയെത്തിയത്.അണക്കര ദുര്‍ഗ ലോട്ടറി ഏജന്‍സിയിലെ ബേബി ജോസഫിന്റെ പക്കല്‍ നിന്നു വാങ്ങിയ ലോട്ടറിക്കാണു സമ്മാനം. കൂലിപ്പണിക്കാരനായിരുന്ന മോഹനന്‍ ഇപ്പോള്‍ രോഗബാധിതനാണ്.
https://www.facebook.com/Malayalivartha



























