Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും പിഴവ്; മൃതദേഹം മാറ്റി നല്‍കി; മാറ്റി നല്‍കിയത് കോവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹം; കാര്യം അറിയാതെ ബന്ധുക്കള്‍ മൃതദേഹം സംസ്‌കാരിച്ചു; സര്‍ക്കാരിനെതിരായ സമരത്തില്‍ വിട്ടുവിഴ്ച്ചയില്ലാതെ ഡോക്ടര്‍മാര്‍

04 OCTOBER 2020 11:05 AM IST
മലയാളി വാര്‍ത്ത

കോവിഡ് ചികില്‍സക്ക് എത്തിച്ച കിടപ്പ് രോഗിയെ പുഴു അരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തി നില്‍ക്കുമ്പോള്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും വീണ്ടും പിഴവിന്റെ വാര്‍ത്ത പുറത്തേക്ക്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം മാറി നല്‍കിയതായിയാണ് പരാതി. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് നല്‍കിയത്.

പിന്നീട് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആണ് മൃതദേഹം മാറി നല്‍കിയ കാര്യം വ്യക്തമായത്. എന്നാല്‍, ഇതിനിടയില്‍ ദേവരാജന്റെ ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങി. പ്രിന്‍സിപ്പലിന്റെ നിര്‍ദേശാനുസരണം ആര്‍ എം ഒ ആണ് അന്വേഷണം നടത്തുന്നത്. മൃതദേഹം കൈമാറിയ മോര്‍ച്ചറി ജീവനക്കാര്‍ക്ക് വീഴ്ച്ച പറ്റിയോ എന്നാണ് അന്വേഷണം. അതേസമയം സംസ്‌കരിക്കുന്നതിന് തൊട്ടുമുന്‍പ് ദേവരാജന്റെ മകന്‍ മൃതദേഹം തിരിച്ചറിഞ്ഞിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു എന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നു.

നേരത്തെ ചികിത്സയിലായിരുന്ന കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍, നോഡല്‍ ഓഫിസര്‍മാരെയും നഴ്‌സുമാരെയും ആരോഗ്യമന്ത്രി ഇടപെട്ട് സസ്‌പെന്റ് ചെയ്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധ സമരമാണ് ഡോക്ടര്‍മാരുടെ സംഘടനയും നഴ്‌സുമാരുടെ സംഘടനയും സംസ്ഥാനമാകെ നടത്തുന്നത്. ഇന്നലെ മെഡിക്കല്‍ കോളേജില്‍ ഒ.പി ബഹി്ഷ്‌കരണം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടന്നിയിരുന്നു. ഇതിന് പന്നിലെ ഡോക്ടര്‍മാര്‍ കൂട്ടരാജിയും വച്ചിയിരുന്നു. മെഡിക്കല്‍ കോളജ് കോവിഡ് നോഡല്‍ ഓഫിസര്‍മാരാണ് രാജിവച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 15 ഡോക്ടര്‍മാരും കോവിഡ് നോഡല്‍ ഓഫിസര്‍ സ്ഥാനം രാജിവച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ കോവിഡ് ഇതര ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.ഇതിനിടെയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും അടുത്ത പിഴവും റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാര്‍ഡുകളില്‍ രോഗികളെ നോക്കാന്‍ ആവശ്യത്തിന് സ്റ്റാഫില്ലെന്നാണ് ഡോക്ടര്‍മാരും നഴ്‌സുമാരും പറയുന്നത. 20 നഴ്‌സുമാര്‍ വേണ്ടയിടത്ത് 8 നഴ്‌സുമാര്‍ മാത്രമാണള്ളത്. അവധി പോലും എടുക്കാന്‍ കഴിയാതെയാണ് നഴ്‌സുമാരും ഡോക്ടര്‍മാരും പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യം ഒരുക്കാതെ സര്‍ക്കാര്‍ താഴെ തട്ടിലെ നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെ തലയില്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ഇനിയും ഇത്തരം പിഴുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇനിയും ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (9 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (9 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (10 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (10 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (10 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (11 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (11 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (15 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (15 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (16 hours ago)

Malayali Vartha Recommends